Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

എന്നെ കണ്ടതും മഞ്ജുസിന്റെ  അമ്മ ഒന്ന് പുഞ്ചിരിച്ചു . വീട്ടിൽ ആയാലും എന്റെ അമ്മായിയമ്മ സെറ്റു സാരി ആണ് ഉടുക്കുന്നത് , അതുകൊണ്ട് കാണാൻ ഇപ്പോഴും ഒരു ഐശ്വര്യം കാണും !

ഞാൻ അതിനു മറുപടി എന്നോണം ഒന്ന്  പുഞ്ചിരിച്ചു . പിന്നെ ചെരുപ്പ് പടിക്കെട്ടിൽ അഴിച്ചു വെച്ച് ഉമ്മറത്തേക്ക് കയറി ,

“അച്ഛൻ എവിടെ പോയി ?”
ഞാൻ അമ്മയെ നോക്കി ചിരിച്ചുകൊണ്ട്  ഉമ്മറത്തേക്ക് കയറി .

“അപ്പൂസിനേം കൂട്ടി മഞ്ജുവിന്റെ ചെറിയച്ഛന്മാരുടെ വീട്ടിലോട്ടു പോയേക്കുവാ …”
അതിനു മറുപടി എന്നോണം അവര് പയ്യെ പറഞ്ഞു .

“ആഹ്..”
ഞാൻ അതിനു മൂളി .

“മുത്തശ്ശി ?”
ഞാൻ വീണ്ടും ചോദ്യ ഭാവത്തിൽ അമ്മയെ നോക്കി .

“അമ്മേം പോയിട്ടുണ്ട് …”
മഞ്ജുസിന്റെ അമ്മച്ചി ഒരു ചിരിയോടെ മറുപടി നൽകി .

“ഓഹ്…നമ്മുടെ ആള് എവിടെ ?”
ഞാൻ ഒടുക്കം കാര്യത്തിലേക്ക് കടന്നുകൊണ്ട് ഒന്ന് ചിരിച്ചു .

“അവള് കുളിക്കാൻ  കേറിയേക്കുവാ ..അല്ല..നീ എന്താ പെട്ടെന്ന് ?
മഞ്ജു നീ  വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ ?”
മഞ്ജുസിന്റെ ‘അമ്മ എനിക്കുള്ള മറുപടി നൽകികൊണ്ട് എന്നെ ചോദ്യ ഭാവത്തിൽ നോക്കി.

“ഇല്ല…പെട്ടെന്ന് തീരുമാനിച്ചതാ..പൊന്നൂസിന് എന്തോ വയ്യ എന്നൊക്കെ…”
ഞാൻ ഒന്ന് പറഞ്ഞു നിർത്തി ..

“ആഹ്..അഹ്…തോന്നി …അല്ലാതെ ഇപ്പൊ നീ വരാൻ വേറെ കാരണം ഒന്നും ഇല്ല ..”
മഞ്ജുസിന്റെ അമ്മച്ചി എനിക്കിട്ടൊന്നു താങ്ങി . ഞാനതിനു ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചു .

“ഹ്മ്മ്..എന്ന വാ …ഇവിടെ ഇങ്ങനെ നിക്കണ്ട…നീ ഒന്നും കഴിച്ചിട്ടില്ലല്ലോ ല്ലേ ?”
മഞ്ജുസിന്റെ അമ്മച്ചി എന്നെ ക്ഷണിച്ചുകൊണ്ട് ചിരിയോടെ തിരക്കി .

“ഇല്ല …”
ഞാൻ അതിനു പയ്യെ മറുപടി നൽകികൊണ്ട് അവർക്കു പിറകെ നടന്നു .

“ഹ്മ്മ്.എന്ന ഞാൻ ഊണ്  എടുക്കാം …മഞ്ജുവും കഴിച്ചിട്ടില്ല ,
അവള് വന്ന നിങ്ങൾക്ക് ഒന്നിച്ചു കഴിക്കാം  ”
അവര് ചെറുചിരിയോടെ പറഞ്ഞു..ഞാൻ അതിനു  സമ്മത ഭാവത്തിൽ തലയാട്ടി .

“പൊന്നു എവിടെ ?”
ഞാൻ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു .

“ഉറങ്ങുവാ …കൊറച്ചു മുൻപേ കഞ്ഞി കുടിച്ചു മരുന്നൊക്കെ കഴിപ്പിച്ചു കിടത്തിയതാ ..റൂമിലുണ്ട് പോയി നോക്ക് ..”
മഞ്ജുസിന്റെ അമ്മച്ചി ചെറു ചിരിയോടെ പറഞ്ഞു .ഞാൻ അതിനു മറുപടിയെന്നോണം തലയാട്ടി . പിന്നെ നേരെ റൂമിലോട്ടു കയറി .

റോസിമോള് സുഖമായി ചെരിഞ്ഞു കിടന്നു ഉറങ്ങുന്നുണ്ട് . രണ്ടു കയ്യും കവിളിനടിയിൽ തിരുകിവെച്ചു  സ്വല്പം ചുരുണ്ടുകൂടിയുള്ള കിടത്തം !  പനി പിടിച്ചതിന്റെ നേരിയ ക്ഷീണം മുഖത്തുണ്ട് . ഒരു കറുത്ത ഫുൾ സ്ലീവ് ബനിയനും അതെ നിറത്തിലുള്ള പാന്റും ആണ് പെണ്ണിന്റെ വേഷം .ബനിയന്റെ മുൻപിൽ ഒരു ചുവന്ന ഹാർട്ട് സിംബലും ഉണ്ട് .

അവളുടെ കിടത്തം ശ്രദ്ധിച്ചുകൊണ്ട് ഞാൻ പയ്യെ ബെഡിനടുത്തേക്കു നീങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025