Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

മഞ്ജു സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .

“മ്മ്…”
ഞാൻ മൂളി തലയാട്ടി.

“പിന്നെ ഇഷ്ടായത് ആദ്യം കല്യാണം കഴിക്കാൻ ഇരുന്ന പുള്ളിയെ ആണ് ..ഞങ്ങള് എൻഗേജ്മെൻറ് കഴിഞ്ഞപ്പോ തന്നെ നല്ല കമ്പനി ആയി .ഏതാണ്ട് നിന്നെപ്പോലെ ഒക്കെ തന്നെ ആയിരുന്നു ആദർശിന്റെയും സ്വഭാവം .അത് അങ്ങനേം ആയി..”

മഞ്ജുസ് ഒരു ദീർഘ ശ്വാസം എടുത്തോണ്ട് പറഞ്ഞു, എന്നെ അടർത്തി മാറ്റി .അപ്പൊ ആദർശ് എന്നായിരുന്നു മഞ്ജു കെട്ടാൻ ഇരുന്നവന്റെ പേര് ! അതെനിക്കു പുതിയ അറിവായിരുന്നു .

“അപ്പൊ അയാളെ പോലെ തോന്നിയതുകൊണ്ടാണോ എന്നെ ഇഷ്ടം ആയെ ?”
എനിക്ക് പെട്ടെന്ന് സംശയം ആയി ഞാനവളെ നോക്കി. അതിനു മഞ്ജുസ് എന്നെ തുറിച്ചൊന്നു നോക്കി ദഹിപ്പിച്ചു കളഞ്ഞു .

“അങ്ങനെ ഞാൻ പറഞ്ഞോ ..”
മഞ്ജു എന്നെ നോക്കി മുഖം വീർപ്പിച്ചപ്പോൾ ഞാൻ തലതാഴ്ത്തി ഇരുന്നു .

“നീ എന്റെ മുത്തല്ലേ ഡാ ..മഞ്ജുസിന്റെ കവികുട്ടൻ അല്ലെ ”
അത് മനസിലായെന്നോണം കൊഞ്ചിക്കൊണ്ട് മഞ്ജുസ് എന്നെ കെട്ടിപിടിച്ചു .

“എടാ കൊരങ്ങാ ..നിന്നെപ്പോലെ ഞാൻ ആരെയും ഇഷ്ടപെട്ടിട്ടില്ല ..യു ആർ ആൾവെയ്‌സ് സ്പെഷ്യൽ ഫോർ മി “

മഞ്ജുസ് എന്റെ കഴുത്തിലൂടെ കൈചുറ്റി പിടിച്ചു എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു .അതുകേട്ടതും എനിക്ക് എന്തോ പോലെ ആയി..ഞാൻ മഞ്ജുസിനെ വരിഞ്ഞു മുറുക്കി..

“നീ എന്നെവിട്ടുപോയ എനിക്ക് വല്ല ഭ്രാന്തും പിടിക്കും ”
മഞ്ജുസ് പതിയെ എന്റെ ചെവിയിൽ മൂളി പറഞ്ഞു .

“എനിക്കും..”
ഞാനും ചിരിയോടെ പറഞ്ഞു .

“പിന്നെ ..ഇനിയെന്റെ കാര്യം അറിയണ്ടേ..”
ഞാനവളുടെ തോളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.

“മ്മ്…പറഞ്ഞോ..ഞാൻ കേൾക്കാം ”
മഞ്ജുസ് റെഡി ആയി..

“അങ്ങനെ ഒന്നുമില്ല…എനിക്ക് സീരിയസ് ആയിട്ട് ഒരാളെ മാത്രമേ ഇഷ്ടം ഉണ്ടാരുന്നുള്ളു ..നമ്മുടെ റോസമ്മ ”
ഞാൻ ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ മഞ്ജുസ് എന്നെ അമ്പരപ്പോടെ നോക്കി..

“പോടാ ..നുണ പറയല്ലേ ”
അവളെന്നെ അന്തം വിട്ട് നോക്കി .

“ഹ…അല്ലെടോ ..കാര്യം ആയിട്ട ..മഞ്ജുസിനെ കണ്ടില്ലാരുന്നേൽ ഞാനവളെ എങ്ങനെ എങ്കിലും കൂടെ കൂട്ടിയേനെ ..പാവം ആണ് ..”

ഞാൻ സ്വല്പം പ്രണയാർദ്രമായ പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ ഒന്ന് തറപ്പിച്ചു നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025