Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

മഞ്ജു നാണത്തോടെ പറഞ്ഞു നിർത്തി എന്നെ നോക്കി..

“തുണ്ട് ആണോ ?”
ഞാൻ അവളെ ചിരിയോടെ നോക്കി..

“മ്മ്…”
മഞ്ജു ജാള്യതയോടെ തലയാട്ടി ചിരിച്ചു .

“ഹി ഹി…ടീച്ചർ ആളു കൊള്ളാല്ലോ ”
ഞാനവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..

“പോടാ ..അതൊക്കെ എല്ലാരും കാണുന്നതല്ലേ ..എന്നാലും കണ്ടപ്പോ ഒരിത് ..എന്റെ ചെക്കനെ പെട്ടെന്ന് കാണാൻ തോന്നി ..അതാ മണ്ടിപ്പാഞ്ഞു വന്നത് “

മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“എന്റെ അമ്മോ ..”
ഞാനവളെ അമ്പരപ്പോടെ നോക്കി ..

“സത്യം ..”
മഞ്ജു ചിരിച്ചു .

“പക്ഷെ എനിക്കിപ്പോ മൂഡില്ല …എന്ത് ചെയ്യും”
ഞാൻ സ്വല്പം ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു .അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെയാണ് ആ ഗൗരവം ഒക്കെ…

“ഇല്ലെങ്കി ഉണ്ടാക്കണം ..”
മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി..

“എനിക്ക് ഇപ്പൊ എന്തായാലും പറ്റില്ല..വേണെങ്കി നാളെ നോക്കാം ..”
ഞാൻ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു ..ഉള്ളിലെ ചിരി അടക്കാൻ ഞാൻ വല്ലാതെ പാടുപെടുന്നുണ്ട്. അവളെന്നെ തുറിച്ചു നോക്കുന്നുണ്ട് , അതുകൊണ്ടെന്നോണം ഞാനവളെ എന്റെ മടിയിൽ നിന്നും ഇറക്കാൻ നോക്കി ..പക്ഷെ മഞ്ജുസ് ബലം പിടിച്ചിരിപ്പാണ് .

“മുഖത്തേക്ക് നോക്കടാ ”
ഞാൻ മുഖം തിരിച്ചപ്പോൾ മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“എന്തിനാ ?”
ഞാൻ ചിരിയോടെ തലതാഴ്ത്തി ഇരുന്നു .

“നിന്റെ തിരു മോന്ത ഒന്ന് കാണാൻ ..ഇങ്ങോട്ട് നോക്കെടാ ”
അവൾ തന്നെ പറഞ്ഞുകഴിഞ്ഞു എന്റെ താടിതുമ്പിൽ പിടിച്ചുയർത്തി..

ഞാൻ ഗൗരവം അഭിനയിച്ചു പുരികം ഉയർത്തി അവളെ നോക്കി.

“മ്മ്…മ്മ് ? എന്താ ?”

ഞാൻ അവളോടായി ചോദിച്ചു .

“നീ ഇത്രേം മാന്യൻ ആയ വിവരം ഞാനറിഞ്ഞില്ല ..എന്താ പറയാഞ്ഞേ ”
മഞ്ജുസ് എന്നെ കളിയാക്കുന്ന ടോണിൽ പറഞ്ഞു എന്റെ കവിളിൽ തഴുകി ..

“പെട്ടെന്നായിരുന്നെ ..അറിയിക്കാൻ പറ്റിയില്ല..സോറി..'”
ഞാനും വിട്ടില്ല…ഇളിച്ചു കാണിച്ചു ഞാനവളെ നോക്കി ചിരിച്ചു ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025