Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 3

ഞാനവളെ നോക്കി ദേഷ്യപ്പെട്ടു.

“ഹഹ…പോടാ അവിടന്ന്…നീ കൂടി ഇന്ററസ്റ്റ് കാണിച്ചിട്ടല്ലേ…തെറ്റ് രണ്ടു സൈഡിലും ഉണ്ട്..ഓക്കേ..പിന്നെ എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു..അത്രേ ഉള്ളു…നിന്നെ എനിക്കറിഞ്ഞൂടെ… “

അവളെന്റെ വയറിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് ചിരിയോടെ പറഞ്ഞു.

“ശേ…”

ഞാനാകെ അസ്വസ്ഥനായി…മഞ്ജുസിനെ ഓർത്തപ്പോൾ എന്തോ വല്ലായ്മ തോന്നി . ഞാൻ സ്വല്പ നേരം ഓരോന്നൊക്കെ ഇരുന്നു ആലോചിച്ചു..ഊട്ടിയിൽ അവളുമായി കെട്ടിപിടിച്ചു നടന്നതും…മൂടൽ മഞ്ഞിനുള്ളിലൂടെ ആരും കാണാതെ ചുംബിച്ചു നിന്നതും…അവളെ എന്റെ പുറകെ ഓടിച്ചതും…കുതിരപ്പുറത്തു സവാരി നടത്തിയതുമൊക്കെ എന്നെ കുറ്റബോധത്തോടെ ചുട്ടു പൊള്ളിച്ചു!

ഉറങ്ങാൻ കിടന്നിട്ടും അതൊക്കെ ആലോചിച്ചു നോക്കിയിട്ട് എനിക്കെന്തോ ഉറക്കം വന്നില്ല . തിരിഞ്ഞും മറിഞ്ഞും കുറെ നേരം കിടന്നു ..എല്ലാം ഒപ്പിച്ചു വെച്ചിട്ടു വിനീത എന്റെ അടുത്ത് കിടന്നു സുഖമായി ഉറങ്ങുന്നുണ്ട്…അവളെ പറഞ്ഞിട്ടും കാര്യമില്ല..എന്റെ ഈ കണ്ട്രോൾ ഇല്ലാത്ത മൈൻഡ് ആണ്‌ എല്ലാത്തിനും പ്രെശ്നം !

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ഞങ്ങൾ ക്ഷേത്രത്തിൽ പോയി ചടങ്ങുകളെല്ലാം തീർത്തു . സ്വല്പം ചുറ്റി കറങ്ങി വൈകീട്ടോടെ തിരിച്ചു നാട്ടിലേക്ക് തിരിച്ചു .

വണ്ടിയിൽ കയറി ഇരുന്ന ശേഷം ആണ് ഞാൻ മൊബൈൽ എടുത്ത് നോക്കുന്നത്. മഞ്ജുസിന്റെ രണ്ടു മൂന്നു മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ട്. കൈ തട്ടി സൈലന്റ് മോഡിൽ ആയതുകൊണ്ട് ഞാൻ കാൾ വന്നതൊന്നും അറിഞ്ഞില്ല. ഏതാണ്ട് ഉച്ച സമയത്താണ് അവളുടെ വിളി വന്നതെന്ന് സമയം നോക്കിയപ്പോൾ എനിക്ക് മനസിലായി ..

വണ്ടിക്കകത്തയ കാരണം വിളിക്കാനും വയ്യ ..എല്ലാവരും ശ്രദ്ധിക്കും !

ഞാൻ നേരെ വാട്ട്സ് ആപ്പ് എടുത്ത് മഞ്ജുസിനു മെസ്സേജ് അയച്ചു .

“ഹായ്…വിളിച്ചിരുന്നോ?
ഞാൻ കണ്ടില്ല…
ഇപ്പോഴാ കാണുന്നെ…
എന്താ..കാര്യം…?”

ഞാൻ ഒന്നിന് പിറകെ ഒന്നായി മെസ്സേജുകൾ അയച്ചു.

ആ സമയം മഞ്ജു ഓൺലൈനിൽ ഉണ്ടായിരുന്നില്ല .ഞാൻ ഒന്ന് രണ്ടു മിനുട്ട് കാത്തെങ്കിലും ഫലം ഉണ്ടായില്ല . പിന്നെ ഞാനൊന്നു സീറ്റിൽ ചാരി മയങ്ങാം എന്ന് വിചാരിച്ചു, അതിനു വേണ്ടി തയ്യാറെടുക്കുമ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്ന സൗണ്ട് വരുന്നത്..

ഞാൻ ഡിസ്പ്ളേയിലേക്ക് നോക്കിയപ്പോൾ മഞ്ജുസിന്റെ വാട്സ് ആപ്പ് റിപ്ലൈ ആണ് .

“ആഹ്..വിളിച്ചിരുന്നു ..
ഒരു പ്രധാന കാര്യം പറയാൻ ഉണ്ട് ..
നീ എവിടെയാ..
എന്നെ ഒന്ന് തിരിച്ചു വിളിച്ചെ..”

മഞ്ജുസ് റിപ്ലൈ തന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025