Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 3

“അതേയ്..ടീച്ചറെ ..”

ഞാൻ പതിയെ വിളിച്ചുകൊണ്ട് വാതിലിൽ മുട്ടി..

“ദാ വരുന്നു സാറേ ..”

മഞ്ജുവിന്റെ ശബ്ദം അകത്തു നിന്നും ഞാൻ കേട്ട്..അത് കഴിയും മുൻപേ വാതിൽ തുറക്കപ്പെട്ടു. എന്റെ മുൻപിൽ ഒരു വെള്ള യും ചുവപ്പും മിക്സ് ആയിട്ടുള്ള ചുരിദാർ അണിഞ്ഞു കൊണ്ട് വളരെ സന്തോഷവതി ആയി മഞ്ജുസ് നിന്ന് പുഞ്ചിരി തൂകി ..

കൈമുട്ടോളം കൈ ഇറക്കം ഉള്ള ചുരിദാർ ആണ്‌ . ഒരു ചുവന്ന സ്കിൻ ഫിറ്റ് പാന്റ് ആണ്‌ അടിയിൽ . നെറ്റിയിൽ ഒരു ചുവന്ന ചെറിയ പൊട്ട് ഉണ്ട്. ബാക്കി മേക്കപ്പൊന്നും ഇന്നില്ല ..പക്ഷെ ന്നിട്ട് കൂടി മഞ്ജുസിന്റെ ഭംഗിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല..

“ഇത്ര വേഗം വന്നോ…”

മഞ്ജുസ് വാതിൽ അകത്തേക്ക് തുറന്നുകൊണ്ട് എന്നെ നോക്കി ചിരിച്ചു.

“മഞ്ജുസ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല..”

ഞാൻ പതിയെ പറഞ്ഞു അകത്തേക്ക് കയറി..

“മ്മ്..ഇതൊക്കെ കാണുമ്പൊൾ ഉള്ള സോപ്പല്ലേ…നിനക്കു എന്നോട് വല്യ സ്നേഹം ഒന്നുമില്ല…എനിക്കറിയാം അത് …”

മഞ്ജു തമാശ ആയി പറഞ്ഞതാണേലും അതെനിക്കു ശരിക്കു കൊണ്ടൂ. ഇന്നലെ വിനീതയും പറഞ്ഞത് ഈ കാര്യം തന്നെ ആണ്‌..

“ആഹ്..അങ്ങനെ എങ്കിൽ അങ്ങനെ…”

ഞാൻ പെട്ടെന്ന് തട്ടി വിട്ടു കൊണ്ട് ചിരിച്ചു .

പിന്നെ അവൾക്കൊപ്പം സ്വല്പം മനോവിഷമത്തോടെ അകത്തേക്ക് നടന്നു..

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാര്യങ്ങൾ…അവളോടൊപ്പം നടക്കുമ്പോൾ എന്നെ അസ്വസ്ഥനാക്കി.

“നീ എന്താ ആലോചിക്കുന്നേ ?”

മഞ്ജു തിരിഞ്ഞു എന്നെ നോക്കി കൊണ്ട് തിരക്കി..

“ഏയ്…ഒന്നുമില്ല..ചുമ്മാ..”

ഞാൻ ഒന്ന് പതറി എങ്കിലും പറഞ്ഞൊപ്പിച്ചു.

“മ്മ്…ഇരിക്കെടാ ..ഞാൻ ചായ എടുക്കാം ..”

മഞ്ജു സോഫയിലേക്ക് കൈചൂണ്ടികൊണ്ട് പറഞ്ഞു..

“അതൊന്നും വേണ്ട..നേരം ഉച്ച ആയി ..”

മഞ്ജു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോ ഞാൻ ഓർമിപ്പിച്ചു.

“ഓ…ഞാൻ അത് മറന്നു…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025