എന്റെ സ്വരത്തിലെ മാറ്റം പെട്ടെന്ന് ക്യാച്ച് ചെയ്തുകൊണ്ട് മഞ്ജു ചിരിയോടെ തിരക്കി..
“ഏയ്..ഒന്നുമില്ല..ഈ ക്ഷീണം കാരണം…”
ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു.
“മ്മ്..നീ വീട്ടിൽ എത്തിയോ ?”
ഒരു സെക്കൻഡ് നേരത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജു വീണ്ടും തിരക്കി.
“മ്മ്…”
ഞാൻ മൂളി…
“എന്ന എന്റെ വീട്ടിലോട്ടു വരാൻ പറ്റുവോ…ഞാനിവിടെ ഉണ്ട്…ഇന്ന് കാലത്തു എത്തി “
മഞ്ജു പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
അതുകേട്ടപ്പോൾ ഞാനൊന്നു അമ്പരന്നു. ഇന്നലെ വൈകീട്ട് വിളിച്ചപ്പോ സ്വന്തം നാട്ടിൽ ആണെന്ന പറഞ്ഞത്..
“ഏഹ്..ഇവിടുണ്ടോ ?”
ഞാൻ അത്ഭുതത്തോടെ തിരക്ക്കി..
“മ്മ്…ഒരു ഹാപ്പി ന്യൂസ് പറയാൻ ഉണ്ട്..നീ വാ ഞാൻ നേരിട്ട് പറയാം..”
മഞ്ജു ചിരിയോടെ പറഞ്ഞു..
“ആണോ..എന്താ കാര്യം ?”
ഞാൻ സംശയത്തോടെ തിരക്കി..
“ഹാഹ്…അതൊക്കെ നേരിട്ട് കാണുമ്പോ പറയാം..നീ എളുപ്പം വാ..”
മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“മ്മ്..എന്ന ഇപ്പൊ വരം…”
ഞാനും ആവേശത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വെച്ച്. അമ്മയോട് ഇപ്പൊ വരാം എന്നും പറഞ്ഞു വണ്ടി എടുത്ത് മഞ്ജുസിന്റെ വീട് ലക്ഷ്യമാക്കി പിടിച്ചു
ഞാൻ ഒരു പത്തിരുപതു മിനുട്ടിനുള്ളിൽ അവിടേക്കെത്തി . ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസിന്റെ കാർ വീടിന്റെ മുറ്റത്തു കിടപ്പുണ്ട്. അതിനോട് ചേർന്ന് എന്റെ ബൈക്ക് നിർത്തി ഞാനിറങ്ങി..
മുറ്റമൊക്കെ കുറച്ചു ദിവസം ആയി അവളില്ലാത്ത കാരണം അലങ്കോലമായി ചപ്പുചവറുകൾ നിറഞ്ഞിട്ടുണ്ട്.
ഞാൻ ചുറ്റിനും നോക്കികൊണ്ട് അകത്തേക്ക് കയറി..
വാതിലിൽ തട്ടി മഞ്ജുസിനെ വിളിച്ചു..
