അവൾ നെറ്റിയിൽ കൈത്താങ്ങികൊണ്ട് ചിരിച്ചു .
“ഇനി ഇപ്പൊ നമ്മുടെ കാര്യത്തിൽ ഫോര്മാലിറ്റിടെ ആവശ്യം ഒന്നുമില്ല അല്ലേടാ “
മഞ്ജു തോളിൽ കിടന്ന ഷാൾ നേരെ ഇട്ടു എന്റെ അടുത്തേക്കായി സോഫയിലേക്കിരുന്നുകൊണ്ട് പറഞ്ഞു.
“ആഹ്…”
ഞാൻ പതിയെ മൂളി..
“ഹാഹ്..നീ എന്ഹാ ഇഞ്ചി കടിച്ച പോലെ “
എനിക്കൊരു സന്തോഷം ഇല്ലാത്തതുകൊണ്ട് മഞ്ജു ദേഷ്യപ്പെട്ടു എന്നെ നോക്കി .
“ഒന്നുമില്ല മഞ്ജുസേ..ഒരു സുഖമില്ല..പനി വരുന്ന പോലെ ഉണ്ട് അതാ…”
ഞാൻ അവളുടെ മുഖത്ത് നോക്കാതെ ഒഴിഞ്ഞു മാറികൊണ്ട് പറഞ്ഞു .
“എവിടെ നോക്കട്ടെ…”
അവൾ കൈ ഉയർത്തി അവളുടെ സോഫ്റ്റ് ആയ കൈത്തലം എന്റെ നെറ്റിയിലേക്ക് ചേർത്ത് പിടിച്ചു .ഇന്റെനെറ്റിയിൽ അവളുടെ കൈത്തലത്തിന്റെ തണുപ്പ് ഞാൻ അനുഭവിച്ചറിഞ്ഞു..
“പോടാ..നിനക്കു ഒരു കുഴപ്പവുമില്ല…”
അവൾ കൈ പിൻവലയിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു..
“മ്മ്…”
ഞാൻ മൂളിയപ്പോൾ അവളെന്റെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നുകൊണ്ട് എന്റെ കൈകൾക്കുളിലൂടെ അവളുടെ കൈ കോർത്ത് പിടിച്ചു ..
“എന്താണ് സാറിന്റെ ശരിക്കുള്ള പ്രെശ്നം …ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നതാ?”
മഞ്ജു ഗൗരവത്തിൽ പുരികം ഉയർത്തി എന്നെ നോക്കി.
ഞാൻ ഒന്നും മിണ്ടിയില്ല..അവളീ കാണിക്കുന്ന സ്നേഹം എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നുണ്ട്. പക്ഷെ ഞാൻ അത് അര്ഹിക്കുന്നില്ലെന്നു എനിക്ക് തോന്നി . ഇന്നലെ വിനീത കൂടി അത് പറഞ്ഞപ്പോ എനിക്കെന്തോ വല്ലാത്ത ഫീൽ ആയി..
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…”
ഞാൻ പതിയെ പറഞ്ഞു..
“ഹാഹ്..അല്ല..എന്തോ ഉണ്ട്..നീ പറ…ഞാനല്ലേ ചോദിക്കുന്നെ..”
മഞ്ജു എന്റെ കൈത്തലം പിടിച്ചു അമർത്തികൊണ്ട് പറഞ്ഞു..
“മഞ്ജുസ് ആയതുകൊണ്ട് തന്നെയാ എനിക്ക് പറയാൻ ഒരു മടി ..”
ഞാൻ വരുന്നത് വരട്ടെ എന്ന് വെച്ച് അവളുടെ മുഖത്ത് നോക്കാതെ അങ്ങ് പറഞ്ഞു കളഞ്ഞു !
എന്റെ കൈത്തലം പിടിച്ചിരുന്ന മഞ്ജുസിന്റെ കൈ സ്വല്പം അയഞ്ഞതു ആ സമയം ഞാൻ അറിഞ്ഞു. അവൾ എന്നെ സംശയത്തോടെ നോക്കി..
