മുൻവശത്തെ കുറച്ചു സീറ്റ് കാലി ആണെന്നതൊഴിച്ചാൽ ഏറെക്കുറെ ഫുൾ ആണ് .
“അളിയാ കവിനെ ..വരുന്നില്ലേ..വാടാ ..”
പുറകിലിരുന്നു ആരൊക്കെയോ വിളിക്കുന്നുണ്ട്..
“ആഹ്….വരാം..കുറച്ചു കഴിയട്ടെ മച്ചാനെ ..”
ഞാൻ തിരിച്ചും പറഞ്ഞു .
മുൻ സീറ്റുകളിൽ പെൺപിള്ളേരാണ്. അവരിൽ അറിയാവുന്ന ചിലർ എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും ചിരിച്ചു കാണിച്ചുകൊണ്ട് താഴേക്കിറങ്ങി..
“ശ്യാമേ..സീൻ ആണ് ..”
ഞാനവനോടായി പറഞ്ഞു .
“മ്മ്..തോന്നി…”
അവനും പറഞ്ഞു .
അത്യാവശ്യം വെള്ളമടി ടീം ഒക്കെയുണ്ട് കോളേജിൽ. അവന്മാർ ആണ് പുറകിൽ സ്ഥാനം പിടിച്ചത്. ആരും കാണാതെ കൂൾ ഡ്രിങ്ക്സിൽ മിക്സ് ചെയ്തു വെച്ചിട്ടുണ്ട്. അത് അടിക്കാൻ അവിടെ ഇരിക്കുന്നതാണ് ബെസ്റ്റ് !
“കുറച്ചു മുൻപേ വരായിരുന്നു അല്ലെ..”
ഞാൻ അവനെ നോക്കി..
“ആഹ്..ഇനി പറഞ്ഞിട്ട് കാര്യമില്ല..”
ശ്യ ആരോടെന്നില്ലാതെ പറഞ്ഞു .
ഞാനും അവനും കൂടി ബസ്സിന് മുൻവശത്ത് ചാരി നിന്നു ഓരോന്ന് സംസാരിച്ചിരുന്നു. പ്രകാശ് സാറിനോട് തിരക്കിയപ്പോൾ മഞ്ജുസും മായ മിസ്സും വന്നാൽ ഉടനെ പോകുമെന്ന് പറഞ്ഞു . ഞങ്ങൾ അവർക്കു വേണ്ടി അക്ഷമരായി കാത്തു നിന്നു .
അതിനിടയ്ക്കാണ് കോളേജിലെ ബുദ്ധിജീവി സുരേഷ് ഞങ്ങളുടെ അടുത്തൂടെ ബാഗും പിടിച്ചു എത്തിയത്. അവനും ഉണ്ട് ടൂറിനു . ജുബ്ബയും പാന്റും ആണ് വേഷം. ആള് അസ്സൽ കമ്മ്യൂണിസ്റ്റ് ആണ് . ഞങ്ങളുടെ അടുത്ത സുഹൃത്താണ് .
“ലാൽ സലാം സഖാവെ ..”
ഞങ്ങളെ കണ്ടതും സുരേഷ് പതിവ് ശൈലിയിൽ കൈ ഉയർത്തി അഭിവാദ്യം ചെയ്തു..
ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .
“ഒന്ന് പോ മൈരേ ..ഇത് യൂണിവേഴ്സിറ്റി മാർച്ച് അല്ല…എപ്പോ നോക്കിയാലും..പോടെ പോടെ “
ഞാൻ അവനെ നോക്കി ചിരിയോടെ പറഞ്ഞു .
