Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

മകളുടെ ഇഷ്ടം എന്തായാലും അതോടൊപ്പം നീക്കുമെന്ന് അച്ഛൻ പ്രഖ്യാപിച്ചതോടെ മഞ്ജുസിന്റെ അമ്മയും മുത്തശ്ശിയുമൊക്കെ ഒന്നടങ്ങി .ഇനിയും അവരുടെയൊക്കെ ഇഷ്ടം മഞ്ജുവിൽ അടിച്ചേൽപ്പിച്ചു അവളെ വിഷമിപ്പിക്കാൻ വയ്യെന്ന് അയാൾ പറയുകയുണ്ടായി . ഒരു തവണ എങ്കിലും അവളെ അവളുടെ വഴിക്കു വിടാൻ അതോടെ വീട്ടുകാർ നിര്ബന്ധിതരായി . രണ്ടുവട്ടം വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങികൊടുത്ത് വിഷമങ്ങളും സങ്കടവും മാത്രം ആണ് അവൾക്കു സമ്മാനം ആയി കിട്ടിയത് എന്നോർക്കണം !

അതോടെ ഞങ്ങൾക്കും ഒരാശ്വാസം കിട്ടി . അതിന്റെ ആവേശവും സന്തോഷവും ടൂറിന്റെ ദിവസങ്ങളിൽ മഞ്ജുസിനു ഉണ്ടായിരുന്നു . അങ്ങനെ പറഞ്ഞു പറഞ്ഞു ആ ദിവസം വന്നെത്തി . വെള്ളിയാഴ്ച ദിവസം വൈകീട്ട് എട്ടുമണിയോടെ കോളേജിൽ നിന്നു ബസ് പുറപ്പെടും . രണ്ടു വോൾവോ ബസ്സുകൾ ആണ്
അറേഞ്ച് ചെയ്തിട്ടുള്ളത് .

വൈകീട്ട് നേരത്തെ തന്നെ കോളേജ് വിട്ടു . ടൂറിനു ഉള്ളവർക്ക് പോയി റെഡി ആവാൻ വേണ്ടി ആയിരുന്നു അത് . എല്ലാവരും വീട്ടിൽ പോയി ബാഗും സാധനങ്ങളും ഒക്കെ ആയി വൈകിട്ട് ഏഴുമണിയോടെ കോളേജിൽ എത്തണം എന്നാണ് അറിയിപ്പ് . ഞാനും ശ്യാമും ഒന്നിച്ചാണ് എല്ലാം എടുത്തു ഇറങ്ങിയത് . അവൻ എന്നെ വിളിക്കാനായി വീട്ടിൽ വന്നിരുന്നു .

ബാഗും ലഗേജുമായി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി . പോകാൻ നേരം അമ്മയുടെ വക ഉപദേശങ്ങളും ഉണ്ടായിരുന്നു . ഒന്ന് രണ്ടു വട്ടം കോളേജിൽ അടിയൊക്കെ ഉണ്ടാക്കിയിട്ടുള്ളതുകൊണ്ട് അമ്മയ്ക്കും എന്നെ അത്ര വിശ്വാസം ഇല്ല . പൊളിറ്റിക്‌സിൽ തലപര്യമില്ലാത്തതുകൊണ്ട് ആ വഴിക്കു മാത്രം അടി ഉണ്ടാക്കിയിട്ടില്ല . എസ്.എഫ് .ഐ ലും , കെ.എസ് . യൂ ലും , എ.ബി.വി.പി യിലുമെല്ലാം നമുക്ക് വേണ്ടപെട്ടവരും ചങ്ങാതിമാരും ഒക്കെയുണ്ട് . അതുകൊണ്ട് ആരെയും വെറുപ്പിക്കാറുമില്ല..അടുപ്പിക്കാറുമില്ല !

പോരുന്ന വഴിക്ക് പുതിയ രണ്ടു ജോഡി ഡ്രെസ്സും ഷൂവും ഒക്കെ വാങ്ങി . രാത്രിയല്ലേ എന്നുവെച്ചു ഞാൻ നോർമൽ ഡ്രസിങ് തന്നെ ആയിരുന്നു . ഷർട്ടും പാന്റും തന്നെയാണ് ധരിച്ചത്. ശ്യാം ത്രീഫോർത്തും ടി-ഷർട്ടും ആണ് .

ഏഴുമണി കഴിഞ്ഞാണ് ഞങ്ങൾ കോളേജിൽ എത്തുന്നത് . ബസ്സുകൾ അപ്പോഴേക്കും കോളേജിൽ എത്തിയിരുന്നു. കുറെ പേരൊക്കെ സീറ്റും പിടിച്ചു തുടങ്ങിയിരുന്നു. ബൈക്ക് കോളേജ് ഗ്രൗണ്ടിലെ പാർക്കിങ്ങിൽ നിർത്തി ഞങ്ങൾ ഇറങ്ങി .

മഞ്ജുസും മായേച്ചിയും എത്തിയിട്ടില്ല. അജീഷ് സാറും പ്രകാശ് സാറുമൊക്കെ അവർക്കു വേണ്ടി വൈറ്റ് ചെയ്തു നിൽക്കുകയാണ് . വേറെയും ഒന്ന് രണ്ടു സാറന്മാരും ടീച്ചേഴ്സും ഉണ്ട്. ഞങ്ങളുടെ ഡിപ്പാർട്മെന്റ് അല്ലാത്തതുകൊണ്ട് അത്ര പരിചയം ഇല്ല .

ഞങ്ങൾ അവരെ വിഷ് ചെയ്തുകൊണ്ട് ബസ്സിനടുത്തേക്ക് നീങ്ങി . മുൻപിലെ ഓട്ടോമാറ്റിക് വാതിലിലൂടെ സ്റ്റെപ്പിൽ കയറി നിന്ന് ഞാൻ ബസ്സിന്‌ അകത്തേക്ക് നോക്കി ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025