അവളെന്നെ തറപ്പിച്ചൊന്നു നോക്കി .
“ആഹ്…മഞ്ജുസിന്റെ വിഷയത്തിൽ മാത്രം വെയിറ്റേജ് മൂഞ്ചി പോയി..ബാക്കി ഒകെ ഓക്കേ ആണ് “
ഞാൻ ചിരിയോടെ ആണ് പറഞ്ഞത് .
“അതെന്താടാ എന്റെല് മാത്രം കുറഞ്ഞേ ?”
അവൾ ഗൗരവത്തിൽ തിരക്കി .പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ വഴക്കൊന്നും ഇല്ല .
“മൈൻഡ് വേറെ സ്ഥലത്തല്ലേ..അതോണ്ടാവുമെന്നെ”
ഞാൻ പതിയെ പറഞ്ഞു അവളുടെ മാറിലേക്കായി നോക്കി .അത് മനസിലായെന്നോണം അവളെന്റെ തോളിൽ കൈനീട്ടി അടിച്ചു .
“പോടാ…”
അവൾ ചിരിച്ചു .
“അല്ലേലും ഇയാള് നല്ല ടീച്ചറൊന്നുമല്ല പിന്നെ എങ്ങനെ മാര്ക്കുണ്ടാകും..ചുമ്മാ കണാകുണാ പറയുന്നതല്ലാതെ..”
ഞാൻ മഞ്ജുസിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ശ്രമിച്ചു .
“ഉവ്വ…”
അവൾ തലയാട്ടി ചിരിച്ചു .
“അല്ല..ഇതെന്താ ഇപ്പൊ ഇങ്ങനെ..ഞാൻ വിചാരിച്ചു മഞ്ജുസ് ചൂടാവുമെന്ന് “
ഞാൻ അതിശയത്തോടെ തിരക്കി ..
“സത്യം പറഞ്ഞ എനിക്കിപ്പോ അതിലൊന്നും ശ്രദ്ധ ഇല്ലെടാ…നിന്റെ കാര്യം മാത്രമേ മൈൻഡിൽ നിൽക്കുന്നുള്ളു”
മഞ്ജു എന്നെ നോക്കി പതിയെ പറഞ്ഞു . അവളുടെ സംസാരത്തിലെ ഒതുക്കവും നാണവുമെല്ലാം എനിക്ക് അളന്നെടുക്കാൻ പാകത്തിലായിരുന്നു ആ നോട്ടവും പറച്ചിലുമൊക്കെ !
“ശോ..എനിക്ക് വയ്യ ..”
ഞാൻ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു.
“കാര്യം ആയിട്ട പറയണേ ..നിന്നോട് പഠിക്കാനൊക്കെ പറഞ്ഞിട്ട് ..ഞാൻ നിന്റെ കാര്യം ആലോചിച്ചു കിടക്കും…”
അവൾ ചിരിയോടെ പറഞ്ഞു .
“ഞാനും അങ്ങനെയൊക്കെ തന്നെയാ ..”
ഞാനും വിട്ടുകൊടുത്തില്ല .
