Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

ഞാൻ ഒന്നുടെ പ്രതീക്ഷിച്ചു നീങ്ങിയെങ്കിലും മഞ്ജുസ് അടുത്തില്ല .

“കവി..ഞാൻ ഒരു ചവിട്ടങ്ങു തരും ട്ടോ…”

ഞാൻ തോണ്ടി ശല്യം ചെയ്യുന്നത് കണ്ട മഞ്ജുസ് ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

അതോടെ ഞാൻ അടങ്ങി . അവളെ നമ്പാൻ പറ്റില്ല . ചിലപ്പോ ശരിക്കും ചവിട്ടും ! അതോടെ ഒകെ നാളേക്ക് എന്നുവെച്ചുകൊണ്ട് ഞാനും ഉറങ്ങാനായി കിടന്നു . പക്ഷെ ചാരി കിടന്ന എന്റെ കവിളിൽ പ്രതീക്ഷിക്കാതെ ക്ഷണ നേരത്തിൽ ഒരുമ്മ തന്നു മഞ്ജുസ് “ഗുഡ് നൈറ്റ് ” എന്ന് കാതിൽ പതിയെ പറഞ്ഞു ചാരി കിടന്നു . ഞാൻ ചിരിച്ചുകൊണ്ട് തിരിച്ചും പറഞ്ഞു . പിന്നെ ഉറങ്ങാനായി കിടന്നു .

പിന്നെ നേരം പുലർന്നു തുടങ്ങിയ നേരത്താണ് ഡ്രൈവർ ഞങ്ങളെയെല്ലാം വിളിച്ചുണർത്തുന്നത് . കർണാടകം സ്റ്റേറ്റിലെ ഏതോ സ്ഥലം ആയിരുന്നു. അവിടെ നിന്ന് ബാംഗ്ലൂരിലേക്ക് രണ്ടു-മൂന്നു മണിക്കൂർ കൂടിയുണ്ട്. അവിടെ പേ ചെയ്തു ഉപയോഗിക്കാവുന്ന കുളിമുറികളും ടോയ്ലറ്റും ഒക്കെ ഉണ്ട് . രാവിലത്തെ ചടങ്ങൊക്കെ തീർക്കാൻ ഉള്ളവർക്ക് തീർക്കാം എന്ന് കരുതി നിർത്തിയതാണ്.

ഡ്രൈവറും ക്ളീനറും എന്തായാലും ഫ്രഷ് ആകുന്നുണ്ട്. ഞങ്ങൾക്കും വേറെ വഴിയൊന്നുമില്ല. അതുകൊണ്ട് എല്ലാവരും ഇറങ്ങാൻ തന്നെ തീരുമാനിച്ചു ! മഞ്ജുസും ഞാനും കീരിയും പാമ്പും ആണല്ലോ..എല്ലാവരും എഴുനേറ്റപ്പോൾ ഒരേ സീറ്റിൽ ഇരിക്കുന്ന ഞങ്ങളെ പലരും അത്ഭുതത്തോടെ നോക്കുന്നുണ്ട്. തൊട്ടു പുറകിൽ ഒന്നുമറിയാതെ ശ്യാം നീണ്ടു നിവർന്നു കിടന്നുറങ്ങുന്നുമുണ്ട് .

ഞാൻ പുറകിലേക്ക് കയ്യിട്ടു അവനെ തട്ടി വിളിച്ചു . മഞ്ജുസ് അപ്പോഴേക്കും കയ്യും കാലും ഒകെ നിവർത്തികൊണ്ട് എഴുന്നേറ്റിരുന്നു . മായേച്ചിയും മുൻപിലെ സീറ്റിൽ എഴുനേറ്റ് ഇരിപ്പുണ്ട്.

എല്ലാവര്ക്കും കൂടി ഒപ്പം ചെന്ന് സാധിക്കാൻ പറ്റില്ല..അതുകൊണ്ട് കുറച്ചു പേര് ആയി പോയിട്ട് മടങ്ങി വരണം . ഞാനും ശ്യാമും ഒടുക്കം പോകാമെന്നു വെച്ച് ബസ്സിൽ തന്നെ ഇരുന്നു . ടീച്ചേഴ്സും സാറന്മാരുമെല്ലാം ആദ്യം പോയി . മാറാനുള്ള ഡ്രസ്സ് ബാഗിൽ നിന്നെടുത്താണ് എല്ലാരും പോയത്.മഞ്ജുസും മായേച്ചിയും ബാഗും കൂടി എടുത്ത ശേഷമാണ് പോയത്. അവരുടെ വസ്ത്രങ്ങളും മേക്ക്അപ് സാധനവും ഒക്കെ അതിലാവും !

കുറെ പേരൊക്കെ പുറത്തേക്കിറങ്ങി , പുലർ കാലത്തേ കാറ്റും തണുപ്പും ആസ്വദിച്ച് അവിടെ നടന്നു , കളിയും ചിരിയുമായി നീങ്ങി. പല്ലു തേക്കാനായി ഞാനും ശ്യാമും കുറച്ചു കഴിഞ്ഞു പുറത്തിറങ്ങി. അപ്പോഴേക്കും ചിലരൊക്കെ എല്ലാം കഴിഞ്ഞു തിരിച്ചു വന്നു ബസ്സിൽ കയറി തുടങ്ങിയിരുന്നു ! കുറെ ശുചിമുറികൾ റോഡിനു സമീപത്തായി ഒരുക്കിയിട്ടിട്ടുണ്ട്. പണം കൊടുത്താൽ ആർക്കും ഉപയോഗിക്കാം. അത്യാവശ്യം നീറ്റും ആണ് .

ഓരോരുത്തരുടേതായി കഴിഞ്ഞു . അത്യാവശ്യം കുറെ സമയം അവിടെ സ്പെൻഡ്‌ ചെയ്തു. കാരണം രണ്ടു ബസ്സിലായി എൺപതു പേരെങ്കിലും മിനിമം ഉണ്ട് . മഞ്ജുസും മായേച്ചിയും കുളി കഴിഞ്ഞു ബാഗും പുറത്തിട്ടു തിരിച്ചെത്തി .

ഒരു ചുവന്ന ചുരിദാറും വെള്ള പാന്റും ആണ് മഞ്ജുവിന്റെ വേഷം . മായ മിസ് സാരി ആണ് . ഒരു ഇളം നീല കളറിലുള്ള സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആണ് വേഷം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025