Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

ഞാനും ശ്യാമും “വാ വാ മനോരഞ്ജിനി ” എന്ന് പാടി ടേബിളിൽ പതിയെ കൊട്ടിപ്പാടുന്ന സമയത്താണ് മഞ്ജുവും മായാ ടീച്ചറും കൂടി ഊണ് കഴിക്കാൻ വരുന്നത് . ക്യാന്റീനിൽ വല്യ തിരക്കൊന്നുമില്ലേലും , അത്യാവശ്യം ആളുണ്ട് .

സാരി ആണ് മായ ടീച്ചറുടെ വേഷം , നല്ല ക്യൂട്ട് ആണ് കാണാൻ , നല്ല കുട്ടിത്തമുള്ള മുഖം ! ഒപ്പം നമ്മുടെ ടീമും ഉണ്ട്. മഞ്ജു പിങ്ക് കളർ ചുരിദാറും വെള്ള സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം, ഷാൾ ഇടതു തോളിലുണ്ട് .

അവര് വരുന്നത് കണ്ടതും ഞങ്ങൾ കൊട്ടിപാടൽ ന്റെ വോളിയം കുറച്ചു. മഞ്ജുവും മായമിസ്സും ഞങ്ങളുടെ അടുത്ത് കിടന്ന ടേബിളിൽ തന്നെ കൃത്യം വന്നിരിക്കുകയും ചെയ്തു..

ഞങ്ങൾ അവരെ നോക്കി ചിരിച്ചു കാണിച്ചു . അവർ തിരിച്ചും ആസ് യൂഷ്വൽ !

“ഇന്നെന്താ കവിനെ നല്ല ഹാപ്പി ആണല്ലോ..”

മായ മിസ് പെട്ടെന്ന് ഞങ്ങളുടെ സൗഹൃദം വെച്ചുകൊണ്ട് തിരക്കി .

ഞങ്ങളുടെ കൊട്ടലും പാട്ടും ഒക്കെ കേട്ടിട്ടാണ് .

“ഏയ് അങ്ങനെ ഒന്നുമില്ല മിസ്സെ..ഇത് പതിവല്ലേ..”

ഞാൻ ചിരിയോടെ പറഞ്ഞു.

അപ്പോഴേക്കും ഓർഡർ എടുക്കാനുള്ള ടീം വന്നു. മഞ്ജുസും മായ മിസ്സും മീൽസ് ഓർഡർ ചെയ്തിരുന്നു.

“അല്ല..ഇയാള് എല്ലാം പാസ് ആയില്ലേ..ഇന്ന് റിസൽട്ട് വന്നല്ലോ “

അനാവശ്യമായി മായാ മിസ് ആ കാര്യം എടുത്തിട്ടതോടെ ഞാൻ മഞ്ജുസിനെ ഒന്ന് നോക്കി. ശ്യാമും ഒന്ന് പരുങ്ങി. അവൻ ഒരു സപ്പ്ളി അടിച്ചിട്ട് .

“ആഹ്…പാസ്സ് ഒക്കെ ആയി…”

ഞാൻ കൊട്ടൽ അവസാനിപ്പിച്ച് പതിയെ പറഞ്ഞു .

മഞ്ജു പൊതുവെ കോളേജിൽ സീരിയസ് ആണ് . സ്റ്റുഡന്റസ് ആയി കമ്പനി ആണെങ്കിലും വല്ലാതെ ഫ്രീഡം ഒന്നും കൊടുക്കില്ല. എന്റെ അടുത്ത് പുറത്തു വെച് വേറെ ആള് കൂടെ ഉണ്ടെങ്കിൽ കണ്ട ഭാവവും നടിക്കില്ല.
അവൾ ഞാനും മായാ മിസ്സും കൂടി സംസാരിക്കുന്നതൊക്കെ ശ്രദ്ധിച്ചു മൊബൈലിൽ തോണ്ടി ഇരിപ്പുണ്ട്..

“ആഹ്..ഗുഡ്…”

മായ ചിരിയോടെ പറഞ്ഞു .

“എന്തായാലും മിസ് വന്നില്ലേ..അടുത്ത പാട്ട് മായാ മിസ്സിന് ഡെഡിക്കേഷൻ…”

ശ്യാം പെട്ടെന്ന് അവളെ ഒന്ന് ടീസ് ചെയ്യാനായി പറഞ്ഞു.

“അയ്യോ അതൊന്നും വേണ്ട…”

അവൾ ചിരിയോടെ നിഷേധിച്ചു…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025