Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

ഞാൻ ചുറ്റിനും നോക്കി അങ്കലാപ്പോടെ തലയാട്ടി .ഇനി അവളോട് സംസാരിച്ചാൽ ശരിയാകില്ല. അവളുടെ സൗണ്ട് ഒകെ കൂടി വരുന്നുണ്ട്. ആരേലും കേട്ടാൽ എല്ലാം ക്ളോസ് !

“അതെ..നമുക്ക് വൈകീട്ട് കാണാം..ഞാൻ ഇപ്പൊ പോട്ടെ…”

ഞാൻ പെട്ടെന്ന് സ്‌കൂട്ടാവാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്….”

അവൾ നിരാശയോടെ മൂളി. ഞാനപ്പോ തന്നെ അവിടെ നിന്നും പെട്ടെന്ന് വലിഞ്ഞു. പിന്നെ ക്‌ളാസ് കഴിഞ്ഞിട്ടാണ് അവളെ കയ്യിൽ കിട്ടിയത് . പോകുന്ന നേരം പതിവ് പോലെ ഞാൻ അവളുടെ കാറിൽ കയറി കൂടി .

മുഖത്ത് ഗൗരവം തന്നെയാണ് .

ഞാൻ അവളെ ചെരിഞ്ഞു നോക്കിയപ്പോൾ മഞ്ജുസ് എന്നെയും ഒന്ന് നോക്കി .

“എന്താടാ ?”

അവൾ ദേഷ്യപെട്ടുകൊണ്ട് തിരക്കി..

“ഹാഹ്..ഇതെന്തിനാ എന്റെ അടുത്ത് ചാടി കടിക്കുന്നെ “

ഞാൻ അമ്പരന്നുകൊണ്ട് ചോദിച്ചു..

“പിന്നെ ഞാൻ ആരോടാ പറയാ…എനിക്ക് ദേഷ്യം വന്നിട്ട് വയ്യ…”

അവൾ സ്റ്റിയറിങ്ങിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് പറഞ്ഞു . ദൈവമേ ഇവളുടെ ഭ്രാന്തിനു വണ്ടി എവിടെയെങ്കിലും ചെന്നിടിക്കുമോ എന്നെനിക് ഭയം തോന്നാതിരുന്നില്ല..

“അതെ…അതിനിങ്ങനെ ചാടി കളിച്ചിട്ട് കാര്യം ഇല്ല..വേറെന്തെലും വഴി നോക്ക്..അച്ഛനോട് ഒന്ന് സോപ്പിടാൻ പറ…”

ഞാൻ പതിയെ പറഞ്ഞു .

“മ്മ്…അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്..എന്നാലും അമ്മ ഇന്ന് കുറെ പറഞ്ഞു “

അവൾ വിഷമത്തോടെ പറഞ്ഞു .

“ഹാഹ്..കള മഞ്ജുസേ..ഇത്രേ അല്ലെ ഉള്ളു ..എന്റെ കാര്യം നോക്കിക്കോ..വീട്ടിൽ അറിഞ്ഞ ചിലപ്പോ ചവിട്ടി പുറത്താക്കും ..എന്റെ അച്ഛനെ അറിയാഞ്ഞിട്ടാ “

ഞാൻ ചിരിയോടെ പറഞ്ഞു .

“ആണോ ?”

അവൾ അത്ഭുതത്തോടെ എന്നെ നോക്കി..

“പിന്നല്ലാതെ..അതല്ലേ ഞാൻ ആദ്യമേ പറഞ്ഞെ..നമുക്ക് ഒളിച്ചോടാന്ന്”

ഞാൻ ഗിയർ ലിവറിനു മീതെ ഇരുന്ന അവളുടെ കൈത്തലത്തിൽ കൈ അമർത്തികൊണ്ട് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025