Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

“അവളോ ? അവള് പാവം ആണ് മോളെ..വെറുതെ ഈ കേസില് അതിനെ വലിച്ചിടേണ്ട , ഞാൻ അവളെ ഇഷ്ടപ്പെട്ടിരുന്നു എന്ന് അതിനു പോലും അറിയാൻ വഴിയില്ല..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി.

“ഓഹ് ..അപ്പൊ ഞാൻ ദുഷ്ട ആണോ ?”
ഞാൻ പറഞ്ഞത് കേട്ടു മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“അല്ലല്ലോ..നീ എന്റെ മുത്തല്ലേ …എന്റെ മഞ്ജുസ് അല്ലെ..”
ഞാനവളുടെ ഇരു കവിളിലും കൈചേർത്തു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..പിന്നെ അവളുടെ നെറ്റിയിൽ പയ്യെ ചുംബിച്ചു .

“എന്തൊക്കെ കാണണം ഈശ്വര ..’
എന്റെ പതിവില്ലാത്ത സ്നേഹം കണ്ടെന്നോണം മഞ്ജു ആരോടെന്നിലല്ലാതെ പറഞ്ഞു .

“ഒന്ന് പോ കിളവി …”
ഞാൻ അവളുടെ സംസാരം കേട്ടു കളിയാക്കി .

“ഡാ ഡാ..എന്നെ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോ ?”
പൊടുന്നനെ അവളുടെ വിധം മാറി..

“എന്താ വിളിച്ചാ..എന്നേക്കാൾ എട്ടുവയസ് കൂടുതലുള്ള നീ പിന്നെ പെൺകൊച്ചു ആണോ ?”
ഞാൻ അവളെ ചൊറിഞ്ഞു തുടങ്ങി .

“പോടാ…ഇന്ന് രണ്ടുപേര് കുറച്ചു പൊക്കിയടിച്ചെന്നു വെച്ച് നെഗളിക്കല്ലേ മോനെ ..”
മഞ്ജുസ് എന്റെ ചാട്ടം കണ്ടു ഗൗരവത്തിൽ പറഞ്ഞു .ഇപ്പോൾ ആ പഴയ മിസ്സിന്റെ ആറ്റിട്യൂട് കുറേശെ ആയി അവളിൽ വന്നു തുടങ്ങിയിട്ടുണ്ട് . ചൂടാവുമ്പോൾ മാത്രം അവൾക്ക് വല്ലാത്തൊരു സ്റ്റൈൽ ആണ് .

“എന്താ നെഗളിച്ചാൽ ..?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“ഇടിച്ചു മോന്ത ഞാൻ പൊളിക്കും ചെക്കാ ..നിനക്കെന്നെ ശരിക്കു അറിയാന്മേല ”
മഞ്ജുസ് എന്റെ കവിളിൽ പയ്യെ തഴുകി പല്ലിറുമ്മി .

“ഓഹ് പിന്നെ..’
ഞാൻ പുച്ഛ സ്വരത്തിൽ അവളെ നോക്കി .

“ഒരു പിന്നേം ഇല്ല ..നീ എന്റെ കെട്ട്യോന് ആയി പോയി ..അല്ലെങ്കിൽ ഉണ്ടല്ലോ മോനെ..”
മഞ്ജുസ് പറഞ്ഞു നിർത്തി കണ്ണുരുട്ടി .

“ഓഹ് നീ എന്ന കാണിക്കും എന്ന ? നീ ശരിക്കും ആൺപിള്ളേരെ തല്ലിയിട്ടുണ്ടോ അതിനു ?”
അവളുടെ ഈ കരാട്ടെ ഡയലോഗ് കേട്ടു മടുത്തിട്ടെന്നോണം ഞാൻ സംശയത്തോടെ ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025