Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

ഈ സംഭവം വിശദമായി ഞാൻ തന്നെ പറഞ്ഞു തരാം..മഞ്ജു എന്തായാലും പറയില്ല !

കോളേജിലെ വിശാലമായ ഗ്രൗണ്ടിൽ സ്വന്തം ജീപ്പ് ഓടിച്ചു വരുന്ന മഞ്ജുസ് കോളേജിലെ ചർച്ച വിഷയം ആയിരുന്നു . കാണാൻ നല്ല സുന്ദരിയായതുകൊണ്ട് തന്നെ കോളേജിലെ തല്ലിപൊളികൾക്കു അവളുടെ മീതെ ഒരു കണ്ണ് ഉണ്ട് . അങ്ങനെയാണ് കോളേജിലെ മെയിൻ തല്ലിപ്പൊളി ബിനോയ് , മഞ്ജുസ് കോളേജിലേക്ക് വരുമ്പോൾ വഴിതടയലുമായി മുന്നിൽ കേറിയത് . ഓപ്പൺ ജീപ്പിൽ നിന്നു ജീൻസും ഷർട്ടും ഇടം തോളിൽ ബാഗും തൂക്കി ഇറങ്ങിയ അവളെ ബിനോയിയും സംഘവും മുന്നിൽ കയറി നിന്നു തടഞ്ഞു .

“ഹാഹ് ഒന്ന് നിൽക്ക് മഞ്ജു മോളെ ”
ബിനോയ് എന്ന കഥയിലെ തല്ലുകൊള്ളി ഇടം കൈനീട്ടി മഞ്ജുവിനെ തടഞ്ഞു.

“നിന്നു ..ഇനി എന്താ ബിനോയ്‌ക്ക്‌ വേണ്ടേ ?”
അവന്റെ ഷോ ഓഫിന്റെ മുൻപിൽ ഒരു തരി പതറാതെ മഞ്ജുസ് സ്വല്പം പുച്ഛത്തോടെ ചോദിച്ചു . പിന്നെ അവനൊപ്പമുള്ള കൂട്ടാളികളെയും നോക്കി . മൂന്നു സുഹൃത്തുക്കൾ ബിനോയ്‌ക്കൊപ്പം ഉണ്ട് . രണ്ടു പേര് ബൈക്കിൽ ഇരുന്നു ഈ കാഴ്ച നോക്കി രസിക്കുകയും ഒരാൾ ബിനോയ്‌ക്കൊപ്പം മഞ്ജുവിനെ തടയാനായി നിൽക്കുകയും ആണ് .

“എനിക്ക് വേണ്ടത് എന്താണെന്നു ഞാൻ മഞ്ജുവിനെ ആദ്യം കണ്ടപ്പോഴേ പറഞ്ഞതല്ലേ , പിന്നെന്തിനാ ഈ ദേഷ്യം ഒക്കെ ? എനിക്ക് നിന്നെയാണ് വേണ്ടത്..ഐ ലവ് യു ”
ബിനോയ് വഷളൻ ചിരിയോടെ മഞ്ജുസിനു ചുറ്റും നടന്നു പതിയെ പറഞ്ഞു .

“ഇതിനുള്ള മറുപടി ഞാൻ അന്ന് തന്നെ പറഞ്ഞതാണല്ലോ , പിന്നെ എന്തിനാ ചേട്ടാ ഈ പുറകെ നടന്നു ശല്യം ചെയ്യുന്നേ ..നിങ്ങള് എന്നെ പ്രേമിച്ചോള്ളൂ ഒരു വിരോധവും ഇല്ല..പക്ഷെ തിരിച്ചു വേണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം “

അത്രയും പറഞ്ഞുകൊണ്ട് പഴയ മഞ്ജു മുന്നോട്ടു നടക്കാൻ തുനിഞ്ഞതും അവൻ മഞ്ജുസിന്റെ മുന്നിൽ കയറി നിന്നു. കൂട്ടാളികൾ അതുകണ്ടു ചിരിക്കുകയും ചെയ്യുന്നുണ്ട് .

“എന്റെ പൊന്നു ചേട്ടാ..ആളെ മെനക്കെടുത്താതെ ഒന്ന് മാറിക്കെ”
പക്ഷെ അവന്റെ ഷോ ഒന്നും കാര്യമായി എടുക്കാതെ മഞ്ജു മയത്തിൽ തന്നെ പറഞ്ഞു നോക്കി .

“മാറാനിപ്പോ സൗകര്യം ഇല്ല മോളെ . എന്നെ ഇഷ്ടമാണെന്നു പറഞ്ഞാൽ മാറാം ”
ബിനോയ് ഒരു വഷളൻ ചിരിയോടെ മഞ്ജുവിനെ നോക്കി അവന്റെ കുറ്റിത്താടി ഉഴിഞ്ഞു .

“ഓഹോ..എന്ന പറയാനും സൗകര്യമില്ല .പോകാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ ..”
അത്രേം പറഞ്ഞു മഞ്ജു ഗൗരവത്തിൽ വഴി മാറി നടക്കാൻ തുനിഞ്ഞതും ബിനോയ് അവളുടെ കൈക്കു കയറി പിടിച്ചു . അതാണ് പ്രേശ്നങ്ങൾ രൂക്ഷമാകാൻ കാരണം .

“ഹാഹ്..അങ്ങനെ അങ്ങ് പോയാലോ മഞ്ജു ”
മഞ്ജുവിന്റെ കൈപിടിച്ച് ബിനോയ് വഷളൻ ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025