Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

മഞ്ജുസ് സ്വല്പം ആവേശത്തോടെ പഴയ കാലം ഓർത്തെടുത്തു ..

“എന്നിട്ട് ?”
ഞാനവളെ ആകാംക്ഷയോടെ നോക്കി .

“എന്നിട്ടെന്താ…അത് കല്യാണം വരെ എത്തിക്കാൻ എനിക്ക് പറ്റി..പക്ഷെ കല്യാണത്തിന്റെ തലേന്ന്…”
മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു നിർത്തി. എനിക്കറിയാവുന്ന കഥ ആയതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.

“മ്മ്..അറിയാം…”
ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു .

“എനിക്ക് അവനെ ശരിക്കും വല്യ ഇഷ്ടായിരുന്നു . ആ ഷോക്കില് കുറച്ചു ദിവസം സമനില തെറ്റിയ പോലെ ഒക്കെ നടന്നെന്നാ വീട്ടുകാര് പറഞ്ഞെ ..എനിക്കതൊന്നും ഓർമയില്ല ഡാ .”
മഞ്ജുസ് പയ്യെ സാവധാനം പറഞ്ഞു .

“എനിക്ക് അയാളുടെ ഫോട്ടോ ഒന്ന് കാണാൻ പറ്റുമോ ?”
ഞാൻ ഒരു കൗതുകത്തിനു വേണ്ടി അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .

“എന്തിനാ? നീ അതൊന്നും കാണണ്ട ..അതൊക്കെ കഴിഞ്ഞില്ലേ കവി .ഇപ്പൊ എനിക്ക് നീയാ വലുത് ..ഞാൻ അന്നേ പറഞ്ഞില്ലേ, ഒരു കണക്കിന് അവൻ പോയതുകൊണ്ടാണ് എനിക്ക് നിന്നെ കിട്ടിയത് എന്ന് . ഇനി നിനക്ക് അങ്ങനെ വല്ലോം സംഭവിച്ചാ ഞാൻ ചിലപ്പോ ശരിക്കും പ്രാന്തിയാകും…എനിക്കത്രക്കു ഇഷ്ടാ നിന്നെ ”
മഞ്ജുസ് കൊച്ചുപിള്ളാരെ പോലെ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി എന്റെ കവിളിൽ ചുംബിച്ചു .

“മ്മ്..സോപ്പൊക്കെ കലക്കി..”
ഞാൻ അവളുടെ കൊഞ്ചൽ കണ്ടു കളിയാക്കി .

“സോപ്പൊന്നും അല്ല..ഐ റിയലി ലവ് യു ..അല്ലേൽ പിന്നെ ഇത്ര നാണംകെട്ടു ഞാൻ നിന്നെ കല്യാണം കഴിക്കാൻ സമമതിക്കോ ?”
മഞ്ജുസ് ദേഷ്യത്തോടെ എന്നിൽ നിന്നു അകന്നുമാറി ചോദിച്ചു .

“ഉവ്വ ഉവ്വ ..അതൊക്കെ പോട്ടെ..നീ ആ ലവിന്റെ കാര്യം പറ , വേണ്ടാത്തത് വല്ലതും നടന്നിട്ടുണ്ടോ എന്നറിയണമല്ലോ ..”
ഞാൻ മഞ്ജുസിനെ ചൂടാക്കാനായി പയ്യെ ചോദിച്ചു .

“പോടാ ചെക്കാ..അങ്ങനെ ഫിസിക്കൽ റിലേഷൻ ഒന്നും ഞങ്ങള് തമ്മിൽ ഉണ്ടായിട്ടില്ല , ഞാൻ തയ്യാറായിട്ടും ആദു ഒഴിഞ്ഞു മാറിയിട്ടുണ്ട്.. ഹി വാസ് എ ജന്റിൽമാൻ ..അല്ലാതെ നിന്നെപ്പോലെ അല്ല..”
മഞ്ജുസ് എന്നെ കളിയാക്കാനായി പറഞ്ഞു ചിരിച്ചു .

“ഓഹ്..കാമുകന്റെ കാര്യം പറയുമ്പോ എന്താ ഒരു സ്നേഹം ..”
അവളുടെ ആവേശം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ മഞ്ജുസും ഒന്നു ജാള്യതയോടെ എന്നെ നോക്കി .

“ഓഹ്..അതിപ്പോ റോസ്‌മേരിയുടെ കാര്യം പറയുമ്പോ നിനക്കും ഒരാവേശം ഒക്കെ ഉണ്ട് ..’
മഞ്ജുസ് അടിക്കു തിരിച്ചടി എന്നപോലെ എന്റെ വീക്നെസ്സിൽ കേറിപിടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025