Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

അവളെന്റെ പുറത്തു പയ്യെ കൈചുരുട്ടി ഇടിച്ചുകൊണ്ട് പറഞ്ഞു .

“ആഹ്….”
അവളുടെ ഇടിയിൽ ചെറുതായി വേദനിച്ച ഞാൻ ദേഷ്യത്തോടെ എഴുനേറ്റു അവളെ തുറിച്ചു നോക്കി .

“ഹോ ..നിനക്ക് ശരിക്കും പ്രാന്തുണ്ടോ ? ഞാൻ കുറെ കാലം ആയിട്ട് ചോദിക്കണം എന്ന് വിചാരിച്ചതാ..”
അവളുടെ ചില നേരത്തെ വാശിയും ദേഷ്യവും ഒക്കെ ഓർത്തു ഞാൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു .

“ഉണ്ടെങ്കിൽ ?”
മഞ്ജുസ് ഭാവ വ്യത്യസമില്ലാതെ പുരികം ഉയർത്തി ചിരിച്ചു .

“ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ ”
അവളുടെ ആളെ വടിയാക്കിയുള്ള ചിരി കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“ഞാനും സീരിയസ് ആയിട്ടു പറഞ്ഞതാ..”
മഞ്ജുസ് പയ്യെ പറഞ്ഞപ്പോൾ ഞാനവളെ സംശയത്തോടെ നോക്കി .

ദൈവമേ ഇനി ഞാൻ അറിയാത്ത , ഇവൾ ഒളിച്ചു വെച്ച വല്ല പാസ്റ്റും ഉണ്ടോ ? !

“നീയെന്താ ആലോചിക്കുന്നേ ? ഞാൻ നിന്നോട് വല്ലതും മറച്ചുവെച്ചിട്ടുണ്ട് എന്നാണോ ?”
എന്റെ മനസു വായിച്ചാ പോലെ മഞ്ജുസ് എന്റെ കവിളിൽ തട്ടി ചോദിച്ചു .

“ഏയ് ..”
ഞാൻ നിഷേധ അർത്ഥത്തിൽ തലയാട്ടി .

“പോടാ എനിക്കറിഞ്ഞൂടെ നിന്നെ…എന്ന കേട്ടോ പ്രാന്ത് ഒന്നും ഇല്ല..പക്ഷെ കുറച്ചു ദിവസം ഡിപ്രഷൻ കാരണം സൈക്യട്രിസ്റ്റിനെ ഒക്കെ കണ്ടിട്ടുണ്ട് ..അത്രേയുള്ളു..”
മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു എന്നെ നോക്കി .

“ശരിക്കും ? ”
ഞാനവളെ വിശ്വാസം വരാതെ നോക്കി .

“വേണേൽ മതി..എടാ , ഫസ്റ്റ് മാര്യേജ് കഴിക്കാനിരുന്ന പയ്യനുമായിട്ട് എനിക്ക് അത്യാവശ്യം നല്ല അടുപ്പം ഉണ്ടായിരുന്നു ..”
മഞ്ജുസ് പറഞ്ഞോന്നു നിർത്തി എന്നെ നോക്കി . എന്റെ റെസ്പോൺസ് അറിയാൻ വേണ്ടിയാണ് .

“എന്നെ നോക്കണ്ട നീ പറഞ്ഞോ…നീ ഇനി പെഴ ആയാലും ഞാൻ സഹിച്ചല്ലേ പറ്റൂ”
ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് ചിരിച്ചു .

“പോടാ . അവിടന്ന് ..അടുപ്പം എന്നുവെച്ചാൽ സ്വല്പം ലവ് ഒക്കെ ഉണ്ട് ..എന്റെ കോളേജ്‌മേറ്റിന്റെ ചേട്ടൻ ആയിരുന്നു ആദർശ് , അവളുടെ വീട്ടിൽ പോയി അങ്ങനെ പുള്ളിയോട് ചെറിയ അട്ട്രാക്ഷൻ ഒക്കെ തോന്നി..അത് പിന്നെ ലവ് ആയി..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025