Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

“ഉള്ളത് കൊണ്ട് തന്നെയാ വല്ലാതെ ചൊറിയണ്ട എന്ന് പറഞ്ഞത്..”
മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു മുടി കെട്ടിവെച്ചു . അവളുടെ ഒഴുക്കൻ മട്ടിലുള്ള സംസാരം കേട്ടു ഞാൻ അന്തം വിട്ടു നോക്കി .

“എവിടന്നു ? ചുമ്മാ പുളു അടിക്കല്ലേ മഞ്ജുസേ ”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി.

“വേണേൽ വിശ്വസിച്ച മതി…കോളേജിൽ വെച്ച് തന്നെയാ അടി ഉണ്ടായത് .”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“ആഹാ ..അത് കൊള്ളാല്ലോ ..എന്നിട്ട് നിനക്കൊന്നും പറ്റിയില്ല ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“അതിപ്പോ ഫൈറ്റ് ആകുമ്പോ രണ്ടു കൂട്ടർക്കും പരിക്ക് ഉണ്ടാവൂലോ ..അങ്ങനെ നോക്കുമ്പോ എന്റെ ചുണ്ടൊക്കെപൊട്ടി , കവിളത്തു അവന്റെ കയ്യിന്റെ പാടുംകിട്ടി..”
മഞ്ജുസ് പഴയ കോളേജ് ഡേയ്സ് ഓർത്തെന്നോണം ചിരിയോടെ പറഞ്ഞു .

“ഇതാ ഈ അവൻ ? എന്താ സംഭവം ?”
ഞാൻ അവൾ പറഞ്ഞു നിർത്തിയതും ആകാംക്ഷയോടെ ചോദിച്ചു .

“ചുമ്മാ ..ഏതോ ഒരലവലാതി..അവനു എന്നോട് പ്രേമം ആണെന്ന് . ശരി പ്രേമിച്ചോളൂ എന്ന് ഞാനും പറഞ്ഞു .”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി .

“ഇങ്ങനെ നിർത്താതെ മുഴുവൻ പറ..”
അവൾ ഇടക്കിടെ എന്നെ നോക്കുന്നത് കണ്ടു ഞാൻ സഹികെട്ടു പറഞ്ഞു .

“ഓഹ്..എന്റെ കഥ കേൾക്കാൻ എന്താ ഇന്ററസ്റ്റ് ..”
മഞ്ജു സ്വല്പം വെയ്റ്റ് ഇട്ടു പറഞ്ഞു .

“തള്ള് ആണേലും കേൾക്കാൻ രസം ഉണ്ട്..അതുകൊണ്ട് പറഞ്ഞതാ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു .

“പോടാ ചെക്കാ തള്ള് ഒന്നും അല്ല വേണേൽ കേട്ടോ”
അതും പറഞ്ഞു മഞ്ജുസ് ഫ്ലാഷ് ബാക് പറഞ്ഞു തുടങ്ങി .

“അപ്പൊ അവനു അത് പോരാ..ഞാൻ ഐ ലവ് യു എന്ന് തിരിച്ചു പറയണം ഏന് നിർബന്ധം .പറ്റില്ലെന്ന് ഞാനും പറഞ്ഞു .പറയാതെ വിടില്ലെന്ന് അവനും പറഞ്ഞു .എന്ന പറയിപ്പിക്കാൻ പറ്റുമെങ്കിൽ നീ പാറയിപ്പിക്കേടാ എന്ന് ഞാനും . അപ്പൊ അവനെന്റെ കൈക്കു കയറി പിടിച്ചു..കൈവിടാൻ ഞാനും പറഞ്ഞു . പറ്റില്ലെന്ന് അവനും അപ്പഴേ പറഞ്ഞു . സോ ദേഷ്യം വന്നു..ഞാൻ ഒന്നങ്ങു പൊട്ടിച്ചു .

അത്രേം ആളുകൾ കൂടി നിക്കുമ്പോൾ കോളേജിലെ മെയിൻ തല്ലിപൊളിയായ ഒരുത്തനെ അടിച്ച അവനു ദേഷ്യം വരുമല്ലോ..അവൻ എന്നെയും തല്ലി…ഒറ്റയടിക്ക് എന്റെ ചുണ്ടു പൊട്ടി ചോര വന്നു ..അതോടെ എന്റെ കൺട്രോൾ പോയി..ഞാൻ എഴുനേറ്റു വന്നു അവന്റെ മർമം നോക്കി തൊഴിച്ചു ..പിന്നെ സ്വല്പം മാർഷ്യൽ ആർട്സ് ഒക്കെ അറിയാവുന്നതുകൊണ്ട് ആൺപിള്ളേരുടെ കൂടെ പിടിച്ചു നിന്നു .. അത്രേയുള്ളു..”

കിലുക്കത്തിലെ രേവതി ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു അവസാനിപ്പിച്ച പോലെ മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025