Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

“മ്മ്…അതൊക്കെ പോട്ടെ..മോനിപ്പോ എവിടെയാ ? നമ്മുടെ റൂമിലോ അതോ ബാറിലോ ?”
മഞ്ജു ഒരു സംശയത്തെ പോലെ ചോദിച്ചപ്പോൾ ഞാനൊന്നു ഞെട്ടി . ജഗത്തുമായി രാത്രി ബാറിൽ പോകുന്ന കാര്യം എനിക്കും അവനും മാത്രം അറിയുന്ന ഇടപാടാണ് . ഇനി അതെങ്ങാനും മഞ്ജു അറിഞ്ഞതുകൊണ്ടുള്ള ചോദ്യമാണോ ? !

“ബാറോ? ഏതു ബാര് ? നീ എന്ത് മൈരാ മഞ്ജുസേ പറയുന്നേ ? ഞാൻ നമ്മുടെ റൂമിൽ തന്നെ ഉണ്ട് . ”
ഞാൻ പെട്ടെന്ന് കള്ളി പൊളിയാതിരിക്കാൻ വേണ്ടി സ്വല്പം ദേഷ്യം അഭിനയിച്ചു .

“ആഹ്..റൂമിൽ ആണെങ്കിൽ കൊള്ളാം [ഒഴുക്കൻ മട്ടിൽ ] . പിന്നെ ബാര് എന്ന് കേൾക്കുമ്പോ മോനെന്തിനാ ഇത്ര ചൂട് ആവുന്നേ ? നീ ബാറിൽ പോകാറില്ലേടാ ? ഒക്കെ ഞാൻ അറിയുന്നുണ്ട് കേട്ടോ ”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു നിർത്തി .

“ശേ..നീ എന്തൊക്കെയാ മഞ്ജുസേ പറയുന്നേ. എടി ഞാൻ ആ ടൈപ്പ് അല്ല . അല്ലേൽ തന്നെ ഞാനിവിടെ  ആരുടെ കൂടെ പോകാനാ.”
ഞാൻ പിന്നെയും ഒന്ന് ഉരുളാമെന്നു കരുതി പറഞ്ഞു നോക്കി .

“ഡാ ഡാ ..മതി മതി . നീ ജഗത്തുമായി മിക്കവാറും എല്ലാ ദിവസവും ബാറിൽ പോകുന്ന കാര്യം ഒകെ എനിക്ക് അറിയാം . അതൊക്കെ അറിയാൻ എനിക്ക് അവിടെ ആൾക്കാരും ഉണ്ട് .  ”
മഞ്ജുസ് എന്റെ കള്ളത്തരമൊക്കെ കയ്യോടെ പിടിച്ചെന്ന മട്ടിൽ പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ശേ…നിന്നെ കൊണ്ട് വല്യ ശല്യം ആയല്ലോ മഞ്ജുസേ .ശരിയാ ബാറിൽ പോകുന്നുണ്ട് . പക്ഷെ വെള്ളമടി ഒന്നുമില്ലെടി. ബിയർ മാത്രേ ഉള്ളു . ഇനി നീ  അതിന്റെ പേരിൽ  വഴക്കിടല്ലേ ട്ടോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“അഹ് ..ഞാൻ ഒന്ന്  ആലോചിക്കട്ടെ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

“ശൊ..നീ ഇതെങ്ങനെ അറിഞ്ഞു? ..അത് പറ ”
ഞാൻ സ്വല്പം അതിശയത്തോടെ ചോദിച്ചു .

“അയ്യടാ ..അതൊക്കെ സീക്രട്ട് ആണ് കുട്ടാ … നീ അവിടെ എന്ത് ചെയ്താലും ഞാനിവിടെ ഇരുന്നോണ്ട് അറിയും . നീ അത്രേം മനസിലാക്കിയാ മതി ..ഹി ഹി..”
മഞ്ജുസ് എന്നെ വടിയാക്കുന്നപോലെ പറഞ്ഞു സ്വയം പൊട്ടിച്ചിരിച്ചു .

“എന്നാലും ഒന്ന് പറയെടി മിസ്സെ .ഞാൻ കൂടി ഒന്നറിഞ്ഞോട്ടെ ? നീയെന്താടി പുല്ലേ ഇവിടെ വല്ല രഹസ്യ ഏജൻസിയും നടത്തുന്നുണ്ടോ ?”
ഞാൻ ഒന്നുടെ സോപ്പിട്ടു നോക്കി ചിരിയോടെ തിരക്കി  . അവളിനി എന്നെ ശ്രദ്ധിക്കാൻ വേണ്ടി കമ്പനിയിലെ ആരെയെങ്കിലും ഏർപ്പാടാക്കിയിട്ടുണ്ടോ എന്ന സംശയവും എനിക്കില്ലാതില്ല . കാരണം ഞങ്ങൾ ബാറിൽ പോകുന്ന സമയത് ഓഫീസിലെ തന്നെ വേറെയും സ്റ്റാഫുകൾ അവിടെയുണ്ടാകും !

“അയ്യടാ..അങ്ങനെയിപ്പോ നീ അറിയണ്ട , തല്ക്കാലം അങ്ങനെ തന്നെ വിചാരിച്ചോ   ”
മഞ്ജുസ് കട്ടായം പറഞ്ഞു നിർത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025