Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

പിന്നെയും ചെറിയ രീതിയിൽ ഒന്ന് കുശു കുശുക്കി ഞങ്ങൾ സംസാരം അവസാനിപ്പിച്ചു.  അവനോടു സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആശ്വാസവുമൊക്കെ എനിക്ക് ഫീൽ ചെയ്തിരുന്നു . കുറച്ചൊക്കെ ഓപ്പൺ ആയിട്ട് ഞാൻ എന്റെ കാര്യങ്ങൾ പറയുന്നത് അവനോടു മാത്രം ആണ് . പിന്നെ കിഷോറിനോടും . അവൻ ദുബായിൽ പോയതിൽ പിന്നെ കോൺടാക്റ്റ് കുറവാണ് . മെസ്സേജിങ് ഉണ്ടേലും വിളി കുറഞ്ഞു . പിന്നെ അത് മാത്രം ഓൾ. ബീനേച്ചിയുമായുള്ള എന്റെ അഫ്ഫയർ ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് കുറ്റബോധം ഉണ്ടാക്കുന്ന ഒന്നാണ് .

പിറ്റേന്ന് മുതൽ പതിവ് കോയമ്പത്തൂർ  ഓഫീസ് ലൈഫ് ആരംഭിച്ചു . ജഗത്തിന്റെ കമ്പനി ഒഴിച്ച് നിർത്തിയാൽ എന്നെ സംബന്ധിച്ചു ഒരു ബോറൻ ലൈഫ് തന്നെയാണത് . മഞ്ജുസിന്റെ ഇടക്കിടെയുള്ള വിളിയും കൊഞ്ചലും ഇല്ലെങ്കിൽ ജീവിതം തന്നെ മടുത്തു പോകും !

അന്ന്  വൈകീട്ടാണ് പിന്നെ പതിവ് പോലെ മഞ്ജുസുമായി  ഒന്ന് സംസാരിക്കുന്നത് . അമ്മയെ ഡിസ്ചാർജ് ചെയ്ത ശേഷം അവൾ നേരെ ഒറ്റപ്പാലത്തേക്കുള്ള സ്വവസതിയിലേക്കാണ് പോയത് . അവിടെ ചെന്ന് മനസൊന്നു ശാന്തമായപ്പോഴാണ് കക്ഷിയുടെ വിളിയെത്തുന്നത് . ഞാൻ ആണേൽ ആ സമയത് ഓഫീസിൽ നിന്നും തിരിച്ചെത്തിയതേയുള്ളു .

റൂമിൽ ചെന്ന് ഡ്രസ്സ് ഒകെ അഴിച്ചിടാൻ തുടങ്ങുമ്പോഴാണ് മഞ്ജുവിന്റെ വിളി . പാന്റ്സിന്റെ പോക്കെറ്റിൽ കിടന്നു റിങ് ചെയ്ത ഫോൺ ഞാൻ പെട്ടെന്ന് തന്നെ എടുത്തു . “മഞ്ജുസ് കാളിങ് ” എന്ന് ഡിസ്പ്ളേയിൽ അവളുടെ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം തെളിഞ്ഞപ്പോൾ എന്റെ മുഖവും ഒന്ന് വിടർന്നു .

ഞാൻ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ചെവിയോർത്തു പിടിച്ചുകൊണ്ട് ബെഡിലേക്കിരുന്നു .

“ആഹ്….പറയെടോ .എങ്ങനെ ഉണ്ട് ഇപ്പൊ അമ്മക്ക് ?”
ഞാൻ മുഖവുരകൂടാതെ തുടങ്ങി .

“അമ്മക്ക് കുഴപ്പം ഒന്നുമില്ല …”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“പിന്നെ മോൾക്കാണോ കുഴപ്പം ? നീ കിണിക്കാതെ കാര്യം പറയെടി ”
അവളുടെ ചിരി കേട്ട് ഞാൻ ദേഷ്യം അഭിനയിച്ചു .

“ശോ..അമ്മക്ക് കുഴപ്പം ഒന്നുമില്ല…ഞങ്ങള് വീട്ടിലെത്തി ഇപ്പൊ സുഖായിട്ട് ഇരിക്കണൂ.”
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി .

“ആഹ്…പിന്നെ നമ്മുടെ കാര്യം എങ്ങനാ ? അവിടെ കുറ്റിയടിക്കുവാണോ? കോളേജിൽ ഒന്നും പോവണ്ടേ ?”
ഞാൻ സംശയത്തോടെ ചോദ്യങ്ങൾ ഉയർത്തി .

“ആഹ്…രണ്ടു ദിവസം കൂടി നിന്നിട്ട് പോണം. അമ്മക്ക് റെസ്റ്റ് പറഞ്ഞിട്ടുണ്ട് . എന്നെകൊണ്ട്  ആവുംപോലെ  ഒക്കെയൊന്ന് സഹായിക്കാലോ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

“ഉവ്വ ഉവ്വ ..നീ ഉണ്ടേൽ ആ തള്ളക്കു ഇരട്ടിപ്പണി ആകും . നല്ല ബെസ്റ്റ് ആളാ സഹായിക്കുന്നത് ..”
ഞാൻ അവളെ കളിയാക്കി ചിരിച്ചു .

“ഒന്ന് പോടാ….എന്നെ കളിയാക്കാൻ മാത്രം നൂറു നാവാണ് തെണ്ടിക്ക് . അല്ലേൽ പഴം വിഴുങ്ങിയ പോലെ ഇരുന്നോളും “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025