Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

എന്റെ കിസ് പതിഞ്ഞതും മഞ്ജുസ് ഒന്ന് ഞെരങ്ങി .

“അതേയ്…ഇതിനൊക്കെ ഇനീം സമയം ഉണ്ട് . പോവുവല്ലേ ?”
എന്റെ റൊമാൻസ് കണ്ടു മഞ്ജു ചിരിയോടെ തിരക്കി .

“മ്മ്…പോവാം ..”
ഞാൻ പയ്യെ പറഞ്ഞു അവളിൽ നിന്നും അകന്നു മാറി .

പിന്നെ അവളോടൊപ്പം സ്റ്റെയർ കേസ് ഇറങ്ങി താഴേക്ക് നടന്നു . ആ സമയത്താണ് കൃഷ്ണൻ മാമയുടെ വിളി . അവരുടെ സംഘം അവിടെ നിന്നും ഇറങ്ങി എന്നറിയിക്കാൻ വേണ്ടിയുള്ള വിളിയാണ് !

“ആഹ്..എന്താ വല്യമ്മാമ ?”
ഫോൺ എടുത്തയുടനെ ഞാൻ ഗൗരവത്തിൽ തിരക്കി .

“ഒന്നുമില്ല .അവിടെ എല്ലാം ഓക്കേ അല്ലെ ? ഞങ്ങൾ ഇറങ്ങാറായി ”
ചെറുക്കന്റെ അച്ഛൻ എന്ന നിലയിൽ കൃഷ്ണൻ മാമ ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..ഓക്കേ. ഇവിടെ ഒകെ ഇന്നലെ സെറ്റ് ആണ് . ഫുഡിന്റെ കാര്യം ഒകെ പിന്നെ കാറ്ററിങ് അല്ലെ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ്..എന്ന ശരി..ഒന്ന് അറിയിക്കാൻ വിളിച്ചതാ…”
കൃഷ്ണൻ മാമ ഗൗരവത്തിൽ പറഞ്ഞു .

മായേച്ചിയുടെ ചേട്ടൻ മഹേഷേട്ടൻ നാട്ടിൽ ഇല്ലാത്തതുകൊണ്ട് മായേച്ചിയുടെ സഹോദര സ്ഥാനത്തു ഞാൻ നിന്നാണ് എല്ലാം ചെയ്യുന്നത് . അവരെ സഹായിക്കാൻ പിന്നെ വേറെ അടുത്ത ബന്ധുക്കളോ കുടുംബക്കാരോ ഒന്നുമില്ല . അതുകൊണ്ട് കൂടിയാണ് കൃഷണ മാമ എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കുന്നത് . തലേ ദിവസം ഫുൾ ഞാനും ശ്യാമും മായേച്ചിയുടെ വീട്ടിൽ ആയിരുന്നു . സ്റ്റേജ് ഒരുക്കലും അലങ്കാരപ്പണിയുമൊക്കെ ആയി കമ്പ്ലീറ്റ് പണിയും തീർത്തിട്ടാണ് വന്നു കിടന്നത് .

“അവര് ഇറങ്ങിയോ ?”
ഞാൻ ഫോൺ വെച്ചതും മഞ്ജുസ് എന്നെ നോക്കി ചോദിച്ചു .

“ആഹ്..ഇറങ്ങാറായെന്നു പറഞ്ഞു ..വാ നമുക്ക് വേഗം പോകാം..”
ഞാൻ മഞ്ജുസിന്റെ കൈപിടിച്ചുകൊണ്ട് ധൃതികൂട്ടി .

പിന്നെ നേരെ ഉമ്മറവാതിലൊക്കെ അടച്ചു പൂട്ടി കാറിൽ കയറി . കഷ്ടി നടക്കാവുന്ന ദൂരമേ ഉള്ളുവെങ്കിലും ഒരു വൈറ്റ് ആയിക്കോട്ടെ ! മഞ്ജുസാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയത് . എനിക്ക് കാലിനു അപ്പോഴും ചെറിയ വേദന ഉള്ളതുകൊണ്ട് ഡ്രൈവിംഗ് ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് .

പിന്നെ നേരം കളയാതെ ഞങ്ങൾ മായേച്ചിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .

———******——-*******——–******——-******——-******——*****——

അതെ ..
ഒടുക്കം അത് സംഭവിച്ചു . കല്യാണമേ വേണ്ട എന്ന് പറഞ്ഞു ഒറ്റക്കാലിൽ തപസ്സു ചെയ്ത എന്റെ പ്രിയപ്പെട്ട മായേച്ചി ഒടുവിൽ കുറ്റസമ്മതം നടത്തി ! വെറും ഒന്നൊന്നര മാസം കൊണ്ട് വിവേകേട്ടനും മായേച്ചിയും തമ്മിൽ വളരെയേറെ അടുത്തുപോയി എന്നത് അന്നേ ദിവസം ആലോചിക്കുമ്പോൾ ഞങ്ങൾക്കൊക്കെ അത്ഭുതമാണ് !

വിവേകേട്ടനോട് ഇനി അവളെ വിളിക്കരുത് എന്നൊക്കെ മായേച്ചി തീർത്തു പറഞ്ഞെങ്കിലും വിവേകിന് അങ്ങനെ എളുപ്പം അവളെ കൈവിട്ടു കളയാൻ ഒരുക്കമായിരുന്നില്ല . അതിനു കാരണവും ഉണ്ട് ! ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നതല്ലാതെ വിവേകേട്ടനെ ഇഷ്ട്മാണെന്നോ ഇഷ്ടമല്ലെന്നോ അവൾ പുള്ളിയോട് തീർത്തു പറഞ്ഞിരുന്നില്ല !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025