Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

രണ്ടും ആൺകുട്ടികൾ ആയാൽ മതി എന്ന നിലപാടിലാണ് മഞ്ജുസ് എങ്കിൽ രണ്ടും പെൺകുഞ്ഞുങ്ങൾ ആയാൽ മതി എന്നാണ് എന്റെ സ്റ്റാൻഡ് ! അതും പറഞ്ഞാണ് ഇപ്പൊ ഞങ്ങളുടെ തല്ലുകൂടലൊക്കെ ! രണ്ടു ആൺകുട്ടികൾക്ക് ഇടാനുള്ള പേരുകൾ അവളും പെൺകുട്ടികൾക്ക് ഇടാനുള്ള പേര് ഞാനും കണ്ടുവെച്ചിട്ടുണ്ട് .

ഞാൻ നേരെ ഫോൺ എടുത്തു അവളെ വിളിച്ചു . ഇപ്പൊ ഇടക്കിടെ ഓരോ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതുകൊണ്ട് കക്ഷി കോളേജിൽ നിന്നു ലോങ്ങ് ലീവ് എടുത്തു സ്വന്തം വീട്ടിൽ തന്നെയാണ് ! അവളുടെ അമ്മയും മുത്തശ്ശിയുമൊക്കെ തലയിലും താഴത്തും വെക്കാതെയാണ് ഇപ്പൊ ഒന്നിനാത്രം പോന്നവളെ കൊണ്ട് നടക്കുന്നത് .

ഇഷ്ട ഭക്ഷണവും പലഹാരവും ഒക്കെ തിന്നിട്ട് പെണ്ണ് ചക്കപോത്ത്‌ പോലെ ആയി ! മഞ്ജുസിന്റെ മുത്തശ്ശിയുടെ വക സ്പെഷ്യൽ ലേഹ്യവും രസായനവുമൊക്കെ കക്ഷി തട്ടുന്നുണ്ട് !

എന്തായാലും അധികം വൈകാതെ കക്ഷി ഫോൺ എടുത്തു .

“പറയെടാ കവി….”
കാൾ കണക്ട് ആയ ഉടനെ മഞ്ജു പറഞ്ഞു .

“എവിടെയാ മോളെ നീ ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?”
ഞാൻ ചെറിയൊരു പേടിയോടെ ചോദിച്ചു .

“ഏയ് ഇല്ലെടാ . ഞാൻ ഇവിടെ ഹാപ്പി ആണ് . ആകെ വിഷമം എന്റെ കുട്ടന്മാരുടെ അച്ഛനെ കാണാൻ പറ്റുന്നില്ലല്ലോ ന്നാ …”
മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് മറുപടി നൽകി .

“അയ്യടി …അതിനു അത് കുട്ടന്മാരൊന്നുമല്ല . എന്റെ കുറുമ്പത്തികളാ . അവരിപ്പോ നിന്നെ പോലെ കരാട്ടെ പ്രാക്ടീസ് ചെയ്യാറുണ്ടോ ?”
അകത്തുള്ളവരുടെ ചവിട്ടും തൊഴിയുമൊക്കെ ഓർത്തു ഞാൻ ചിരിയോടെ തിരക്കി .

“പോടാ..ഇത് കുട്ടന്മാര് തന്നെയാ . പിന്നെ ഇടക്കു ചവിട്ടും കുത്തും ഒകെ ഉണ്ട് ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“മ്മ്…ശരി ശരി…പിന്നെ എന്തേലുമുണ്ടെൽ എന്നെ വിളിക്കണേ !”
ഞാൻ ഒരു കരുതലോടെ പറഞ്ഞു .

“ഓഹ്…”
മഞ്ജുസ് എന്റെ ആധി ഓർത്തു പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

——–*****———-******——–******——–*******———******————

അവിടന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം

വൈകീട്ട് ഓഫീസിൽ ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ അമ്മയുടെ ഫോൺ വന്നത് . മഞ്ജുസിനു പെട്ടെന്ന് പെയിൻ വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് അറിയിക്കാൻ വേണ്ടിയാണ് വിളിച്ചത് . പറ്റുവാണെങ്കിൽ എന്നോടൊന്ന് അത്രേടം വരെ എത്താനും പറഞ്ഞു .

ഈ ഏഴാം മാസത്തിൽ തന്നെ ഇവൾക്കിതെന്തു പെയിൻ എന്ന് ഞാനും ആലോചിക്കാതിരുന്നില്ല . പക്ഷെ അടങ്ങി ഇരിക്കാൻ എനിക്കാവുമായിരുന്നില്ല. ഞാൻ കേട്ടപാതി ഓഫീസിൽ നിന്നും കാറുമെടുത്തു ഇറങ്ങി .സാമാന്യം നല്ല സ്പീഡിൽ പറപ്പിച്ചു വിട്ടു .

ഇടക്കിടെ ഹോസ്പിറ്റലിലെ ഡീറ്റെയിൽസ് മഞ്ജുസിന്റെ അമ്മയും അച്ഛനുമൊക്കെ എന്നെ വിളിച്ചു അറിയിക്കും . പിന്നാലെ അഞ്ജുവും അമ്മയും വേറെ ! അവൾക്കു പൈൻ കൂടിയതോടെ സ്വല്പം കോമ്പ്ലിക്കേഷനും ഉണ്ടെന്നു ഡോക്ടേഴ്സ് പറഞ്ഞു .എത്രയും പെട്ടെന്ന് ഡെലിവെറിക്ക് കയറ്റേണ്ടി വരുമെന്നും , ഓപ്പറേഷൻ വേണ്ടി വരുമെന്നും കൂടി കൂട്ടത്തിൽ മൊഴിഞ്ഞു !

ഇതൊക്കെ ഞാൻ ഫോണിൽ കൂടിയാണ് അറിയുന്നത് ! പക്ഷെ എന്റെ പെണ്ണിന്റെ സ്വരം മാത്രം അന്ന് കേട്ടിട്ടില്ല .അതെനിക് കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്നുണ്ട് . മാത്രമല്ല എല്ലാംകൂടി കേട്ടപ്പോൾ മുൻപ് കണ്ട ആ നശിച്ച സ്വപ്‍നവും മനസിലേക്ക് ഉരുണ്ടു കയറി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025