Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

“സീ മായ , ഇതൊക്കെ പെൺകുട്ടികൾക്കും ആകാം . ഇപ്പൊ തന്നെ മായ അല്ലെ എന്നോട് മോശമായിട്ട് ഓരോന്ന് പറഞ്ഞത് ?”
വിവേകേട്ടൻ ചെറിയ ചിരിയോടെ പറഞ്ഞതും മറുതലക്കൽ നിശബ്ദത മുഴങ്ങി !

“അല്ലെ ? എന്താ മായ ഒന്നും പറയാത്തത് ?എടോ തനിക്ക് താല്പര്യം ഇല്ലെങ്കിൽ എനിക്ക് വിരോധം ഒന്നുമില്ല . പക്ഷെ അതൊന്നു നേരിട്ട് കണ്ടു പറഞ്ഞൂടെ ? അതല്ലേ അതിന്റെ ശരി ?”
വിവേകേട്ടൻ വീണ്ടും ചോദിച്ചു .

“വിവേക്..പ്ലീസ് ..എനിക്ക് താല്പര്യമില്ല . എന്നെ ഒന്ന് മനസിലാക്ക് ചങ്ങാതി ”
ഇത്തവണ സ്വല്പം നിരാശയോടെ ആണ് മായേച്ചി പറഞ്ഞത് .

“തന്നെ കൂടുതൽ മനസിലാക്കാൻ വേണ്ടിയല്ലേ ഞാൻ വിളിക്കുന്നെ ? അതെന്താ താൻ മനസ്സിലാക്കാത്തതു ?”
വിവേകേട്ടൻ തിരിച്ചു ചോദ്യങ്ങളെറിഞ്ഞപ്പോൾ ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .

ഇവനെ ട്യൂൺ ചെയ്യേണ്ട കാര്യം ഒന്നുമില്ല. പഠിച്ച കള്ളൻ തന്നെ ! ഏറെക്കുറെ അതായിരുന്നു ഞങ്ങളുടെ മനസ്സിൽ .

“അയാം സോറി വിവേക് . എനിക്ക് അങ്ങനെ ഒന്നും…”
വിവേകേട്ടന്റെ സംസാരത്തിൽ ഒന്നലിഞ്ഞ പോലെ മായേച്ചിയുടെ സ്വരം താഴ്ന്നു .

“വൈ ? എന്തുകൊണ്ട് പറ്റില്ല ?”
വിവേകേട്ടൻ ഞങ്ങളെ നോക്കി കണ്ണിറുക്കി ഫോണിലൂടെ ചോദിച്ചു . അതിനു മറുതലക്കൽ മറുപടിയൊന്നുമില്ല.

ഏറെക്കുറെ വഞ്ചി കരക്കടുക്കുന്ന ലക്ഷണം കണ്ടു തുടങ്ങുന്നുണ്ട് .

“വിവേക് ഞാൻ വെക്കുവാണ്..പിന്നെ സംസാരിക്കാം..”
ഇത്തവണ മായേച്ചി ഒരു സാധ്യത തുറന്നിട്ടുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ ഫോൺ കട്ട് ചെയ്തു ! അത്രയും പെട്ടെന്ന് അത് പ്രതീക്ഷിക്കാത്തതുകൊണ്ട് വിവേകേട്ടൻ ഒന്ന് നിരാശനായി വീണ്ടും “ഹലോ..ഹലോ..മായെ “എന്നൊക്കെ വിളിച്ചു നോക്കിയെങ്കിലും ആള് ഡിസ് കണക്ട് ആക്കിയിരുന്നു !

“അളിയാ ..കൊട് കൈ …”
ഫോൺ കട്ടായതും ശ്യാം ആവേശത്തോടെ പറഞ്ഞു വിവേകേട്ടന്റെ നേരെ കൈനീട്ടി . പുള്ളിയും ഒരു പുഞ്ചിരിയോടെ ശ്യാമിന്റെ കൈത്തലം പിടിച്ചു കുലുക്കി .

“ഇത് സെറ്റ് ആണ്..ഷുവർ …”
ശ്യാം ചിരിയോടെ പറഞ്ഞു .

“ആണോടാ കണ്ണാ ?”
എന്നിട്ടും ഒരു വിശ്വാസം വരാത്ത പോലെ വിവേക് എന്നെ നോക്കി .

“പിന്നെ അല്ലാതെ ..വിളിച്ചിട്ട് എടുക്കാത്ത മായേച്ചി , പിന്നെ സംസാരിക്കാം എന്ന് പറഞ്ഞില്ലേ . സോ സംതിങ് സംതിങ്…”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്….നോക്കാം..ഞാൻ എന്തായാലും രണ്ടും കൽപ്പിച്ചു ഇന്നവളുടെ വീട്ടിൽ പോകും..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025