Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

പദ്മയുടെ ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി.. അവളുടെ ദേഹം എന്നിലേക്ക് ചേർന്നു. അല്പം വിയർത്തായിരുന്നു അവളുടെ ശരീരം. മുഖം വാഷ് ചെയ്തിട്ടും അവളുടെ ചുണ്ടിൽ നിന്നും ഉപ്പ് രസം എനിക്ക് കിട്ടി. പദ്മ എന്റെ ചുണ്ടുകളെ നുണയാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ എന്നിൽ നിന്ന് അകറ്റി പിന്നിലേക്ക് മാറി

 

‘എന്താ.. അൺഎക്സ്പെക്റ്റഡ് ആയത് കൊണ്ട് പേടിച്ചു പോയോ..?

പദ്മ ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു

 

‘നീ ഇപ്പൊ എന്താ ചെയ്തേ…?

ഒന്നും മനസിലാകാതെ ഞാൻ ചോദിച്ചു

 

‘നിന്റെ ഫേസ് കണ്ടപ്പോൾ വിഷമം തോന്നി. അപ്പോൾ ഒരു ഹഗ് തന്നു. പിന്നെ ഒരു കിസ്സ് തരാൻ തോന്നി.. അപ്പോ കിസ്സ് തന്നു. എന്തേ..?

പദ്മ വളരെ കൂൾ ആയി അതെന്നോട് പറഞ്ഞു

 

‘ആരെങ്കിലും കണ്ടിരുന്നു എങ്കിലോ..?

ഞാൻ ചോദിച്ചു

 

‘അപ്പൊ ആരെങ്കിലും കണ്ടാലേ നിനക്ക് പ്രശ്നമുള്ളൂ..?

പദ്മ ഒരു ചിരിയോടെ ചോദിച്ചു

 

‘അല്ല. അല്ലാതെ തന്നെ പ്രശ്നം ആണ്. നീ എന്ത് പറഞ്ഞാലും ലച്ചുവിന്റെ സിസ്റ്റർ ആണ്.. എനിക്ക് ഇത് ശരിയായി തോന്നുന്നില്ല..’

 

‘എന്റെ സിസ്റ്റർനെ നീ പ്രേമിച്ചത് ഒന്നും അല്ലല്ലോ. അതും ജസ്റ്റ്‌ ഫൺ മാത്രം അല്ലായിരുന്നോ.. പിന്നെ എന്ത്..?

 

‘എനിക്ക് പക്ഷെ നിന്നെ അങ്ങനെ കാണാൻ കഴിയില്ല..’

 

‘അങ്ങനെ എങ്കിൽ ഓക്കേ. ഇപ്പൊ നടന്നത് മറന്നേക്ക്.. അവൾ നിന്നെ ചീറ്റ് ചെയ്തിട്ടും നിനക്ക് അവളെ ചീറ്റ് ചെയ്യാൻ വയ്യാ അല്ലേ..’

പദ്മ ഒരു കളിയാക്കി ചിരിയോടെ എന്നോട് ചോദിച്ചു കൊണ്ട് കാറിന്റെ ഡോർ ഓപ്പൺ ആക്കി. അവൾ കാറോടിച്ചു കടന്നു പോയിട്ടും ഞാൻ ആ നിന്ന നിൽപ്പ് തുടർന്നു. പദ്മ പെട്ടന്ന് എന്നോട് അങ്ങനെ പെരുമാറും എന്ന് ഞാൻ കരുതിയതേ ഇല്ല. ലച്ചു ഓപ്പൺ ആയി പറഞ്ഞിട്ടില്ല എങ്കിലും പദ്മ നല്ലൊരു പ്ലേ ഗേൾ ആയിരുന്നു എന്ന് എനിക്ക് മനസിലായിട്ടുണ്ട്. ഫിലിം ഫീൽഡിൽ തന്നെ അവൾക്ക് ഒരുപാട് ഡേറ്റ്സ് ഉണ്ടായിട്ടുണ്ട്. പക്ഷെ അനിയത്തി ആയി ഒരു റിലേഷൻ ഉണ്ടായിട്ടും അവളെന്നോട് ഇങ്ങനെ പെരുമാറിയത് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025