Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

ഞാൻ ലാൻഡ് ഫോണെടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു .അവന്റെ കൈയിൽ മൊബൈൽ ഫോൺ ഉണ്ട് പുത്തൻ നോക്കിയ N73 എന്റെ വീട്ടിൽ ലാന്റ്ഫോണും പിന്നെ അമ്മ ഉപയോഗിക്കുന്ന 1100 യും മാത്രമേ ഉളളൂ. ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല.
റിങ് പോകുന്നുണ്ട് പക്ഷെ ഫോണെടുക്കുന്നില്ല. ഞാൻ വീണ്ടും ട്രൈ ചെയ്തു എടുക്കുന്നില്ല.
ഞാൻ ഫോൺവച്ച് റൂമിലേക്ക് പോവാൻ തുടങ്ങിയപ്പോൾ മുറ്റത്തു ബൈക്കിന്റെ ശബ്ദം കേട്ടു അതിനു പുറകേ വിഷ്ണുവും അകത്തേക്ക് കടന്നു വന്നു.
എന്താടാ ? എന്തെങ്കിലും കുഴപ്പമുണ്ടോ? അവൻ പെട്ടെന്ന് കയറി വന്ന അന്ധാളിപ്പിൽ ഞാൻ ചോദിച്ചു.
“ടാ.. അവളു വിളിച്ചിരുന്നു”.
“ആര്.. അമൃതയോ” ?,,
“മം.. അതേ”
“എന്നിട്ട്.. എന്തു പറഞ്ഞു ?
“നീ പറഞ്ഞപോലെ അവളു പെട്ടന്ന് കേട്ടപ്പോ പേടിച്ചു പോയതാന്ന് , അതു കൊണ്ടാ ഒന്നും പറയാതെ പോയത്”.
“എന്നിട്ട്.. അവളു വേറെ എന്തെങ്കിലും പറഞ്ഞോ”..?
“ഒന്നും പറഞ്ഞില്ല..പക്ഷെ തന്നു”…
“എന്ത്‌” ??
“ഉമ്മ” അതും പറഞ്ഞവൻ എന്റെ കവിളിൽ വിരൽ കൊണ്ട് കുത്തി.
“ങേ” ? ?..ഹോ.. എന്തായാലും ആ കാര്യത്തിലൊരു സമാധാനമായല്ലോ.. ഇനി നീയായി നിന്റെപാടായി ഇനി എന്നെ പോസ്റ്റാക്കാൻ ഈ വക കാര്യങ്ങൾക്ക് വിളിക്കരുത്..
“ഹ..നീ ചൂടാവാതെടാ അതിനല്ലേ ഞാൻ നിനക്കൊരു സമ്മാനം കൊണ്ടു വന്നിരിക്കുന്നത്”.
“എനിക്കെങ്ങും വേണ്ട നിന്റെ സമ്മാനം. അല്ല എന്താ സമ്മാനം?
“ഹ..ഹ.. ദാ പിടിച്ചോ”.. അവൻ അരയിൽ തിരുകി വച്ചിരുന്ന ഒരു സിഡി എടുത്ത് എന്റെ കൈയിൽ തന്നു.
“സി ഡിയോ ഇതൊന്നും വേണ്ട . ഇവിടെ ഇതൊന്നും സൂക്ഷിക്കാൻ പറ്റില്ല റിസ്‌ക്കാ, അതു കൊണ്ടല്ലേ ഞാൻ നിന്റെ വീട്ടിൽ വന്നു കാണുന്നത് ” ഞാനത് തിരിച്ചു അവനു തന്നെ കൊടുത്തു.
“എടാ നീ ഇത് സൂക്ഷിക്കുവൊന്നും വേണ്ട.
നീ ഇന്ന് കണ്ടിട്ട് നാളെ തന്നാൽ മതി. ഞാൻ പോവാന്നേ മുത്തശ്ശൻ വന്നിട്ടില്ല. വരുമ്പോ കണ്ടില്ലെങ്കി പിന്നത് മതി” പറഞ്ഞു കൊണ്ട് അവൻ പുറത്തിറങ്ങി.
ഞാൻ വേഗം മുറിയിൽ കയറി കമ്പ്യൂട്ടർ ടേബിളിന്റെ വലിപ്പ് തുറന്നു സി ഡി അതിലേക്ക് വച്ചു.

ഡ്രസെല്ലാം അഴിച്ചിട്ട് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന്‌ ഓയിൽമെന്റും എടുത്ത് ഞാൻ ബാത്റൂമിലേക്ക് നടന്നു. അടുക്കള കടന്നു വരാന്തയിലൂടെ വേണം ബാത്‌റൂമിൽ പോകാൻ. പുറത്തു ബാത്റൂമുണ്ടെങ്കിലും വരാന്തയോട് ചേർന്ന് പുതിയത് ഉണ്ടാക്കിയതിൽ പിന്നെ ഇതിലാണ് കൂടുതൽ പോവാറ്. അടുക്കളയിൽ അമ്മ എന്തോ കറിക്കുള്ള കോപ്പു കൂട്ടുന്നുണ്ട് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025