Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

അമ്മയുടെ കൈയിൽനിന്നും സീത വാങ്ങിച്ചു പിടിച്ചിരുന്ന പച്ചക്കറികളുടെ കവർ ഞാൻ വാങ്ങിച്ചു.
“ഉണ്ണീ.. നീ പോയി ഇവൾടെ വീട്ടീന്ന് അച്ചപ്പത്തിന്റെ ചില്ലു വാങ്ങിച്ചിട്ടു വാ”.. വീടിന് അടുത്ത് എത്തിയപ്പോൾ ‘അമ്മ പറഞ്ഞു.
“ഇപ്പൊ പോണോ..? സീത കുട്ടി ട്യൂഷന് വരുമ്പോ കൊണ്ടുവരില്ലേ”..?”..
“അതിനു ഇവൾക്ക് ഇന്ന് ട്യൂഷനൊന്നും ഇല്ല വെക്കേഷൻ തുടങ്ങിയില്ലേ..നീ ഒന്നു പോയിട്ടുവാ”..പിന്നൊന്നും ഞാൻ പറഞ്ഞില്ല.
വേറൊന്നും കൊണ്ടല്ല സീത മറ്റേ സ്‌കൂൾ കാര്യമെങ്ങാനും ചോദിക്കുമോ എന്നു ചെറിയ ചമ്മൽ ഉണ്ടായിരുന്നു.
“നീ നടന്നോ സീതേ ഞാനീ കവർ അകത്തു വച്ചിട്ട് വരാം”.ഞാൻ വേഗം ഗേറ്റ് തുറന്ന് അകത്തു കയറി .
ഉമ്മറത്തേക്ക് കവർ വെച്ചു ഞാൻ അവളു പോയോ എന്നു നോക്കി.. എവിടെ.. അവൾ അവിടെ തന്നെ നില്പുണ്ട്.’അമ്മ രാധേച്ചിടെ വീട്ടിലേക്ക് പോയിരിക്കുവാണ് താക്കോൽ വാങ്ങാൻ.
എന്തായാലും എന്നെയും കൊണ്ടേ അവളു പോവൂ..ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.
“ആ ..സീതകുട്ടി പോയില്ലേ”..
“ദേ.. ഉണ്ണ്യേട്ടാ.. എന്നെ സീതകുട്ടിന്ന് വിളിക്കരുതെന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കുട്ടിയൊന്നുമല്ല” അവൾ കെറുവിച്ചു കൊണ്ടു പറഞ്ഞു.
“അയ്യോ… സോറി സീതകുട്ടി ഇനി കുട്ടിയെ ഞാൻ സീതകുട്ടിന്ന് വിളിക്കില്ലട്ടോ കുട്ടി”..തമാശയോടെ പറഞ്ഞതിന് ശേഷമാണ്‌ വേണ്ടായിരുന്നെന്ന് തോന്നിയത് കാരണം എന്റെ വശത്തായി നടന്നിരുന്ന അവൾ എന്റെ ഇടതു കയ്യിൽ ശക്തിയായി അവൾ നുള്ളിവലിച്ചു.
“ആ….. ആ”…
“ഇനി എന്നെ കുട്ടിന്ന് വിളിച്ചാൽ ഇങ്ങനെയിരിക്കും” അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.
നല്ലവേദന , തൊലി പോയോ എന്നു സംശയമുണ്ട് . ആ പോട്ടെ ചോദിച്ചു വാങ്ങിച്ചതല്ലേ.
പെട്ടെന്ന് അവൾ എന്റെ മുന്നിൽ കയറി നിന്നു. “അല്ല സ്‌കൂളിന്റെ അവിടെ എന്തായിരുന്നു ചുറ്റികളി ? അമൃതേച്ചിയുമായി എന്താ ഇടപാട്” ?
എന്റമ്മേ ഇവളിതെങ്ങിനെ അറിഞ്ഞു ? ഇനി എങ്ങാനും കണ്ടു കാണുമോ?
“എന്റെ പൊന്നു സീതേ… അതു ഞാനല്ല വിഷ്ണുവാ..അവര് തമ്മിൽ ഇഷ്ടത്തിലാ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025