Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

“എന്തുവാടാ.. ചെറിയ കുട്ടികളെ പോലെ .. ഒന്നു ചിരിക്കെടാ”.. ഒന്നും സംസാരിക്കാതെ ബൈക്കോടിക്കുന്ന വിഷ്ണുവിന്റെ വയറിൽ ഞാൻ ഇക്കിളിയിട്ടു.
“എടാ മൈരേ ഒന്നു ഒതുങ്ങിയിരിയെടാ ഇല്ലേ രണ്ടും കൂടി വല്ല ടിപ്പറിന്റെ അടിയിലും കിടക്കും”.എന്റെ കൈ തട്ടി മാറ്റി കൊണ്ട് അവൻ പറഞ്ഞു.
ഓഹ്…ഒരു പെണ്ണിനെ കിട്ടിയപ്പോ ഞാൻ ഔട്ട്
നമ്മളില്ലേ.. നീ വണ്ടി നിർത്ത് ഞാൻ ബസ്സിന്‌ വന്നോളാം”.ഞാൻ ചെറുതായി ചൂണ്ടയെറിഞ്ഞു .
“എന്തിന്? അതിനിപ്പൊ എന്താ പ്രശ്നം”?. അവൻ പുറകിലേക്ക് തിരിഞ്ഞു. ചോദിച്ചു.
“അതുശരി , ഇപ്പൊ എനിക്കായോ കുഴപ്പം
ഇത്രേം നേരം നീയല്ലേ മിണ്ടതിരുന്നേ” ?
“എന്റളിയാ നീ എന്നെ തല്ലരുത് ചെറിയൊരു പ്രശ്നമുണ്ട്”.
എന്താടാ ? എന്തുപറ്റി ? ആശ്ചര്യത്തിൽ ഞാൻ ചോദിച്ചു.
“ഒന്നും പറയണ്ട മോനെ ..എല്ലാം കഴിഞ്ഞു പോരാൻ നേരം അവളു ചോദിക്കുവാ തിരിച്ചു ഗിഫ്റ്റ് എന്താ വേണ്ടതെന്ന്”!
“എന്നിട്ട് നീ എന്തു പറഞ്ഞു” ?
“ഞാൻ പറഞ്ഞു ഗിഫ്റ്റ് ഒന്നും വേണ്ടാ ഒരു ഉമ്മ തന്നാൽ മതീന്ന്”.
ഞാൻ അന്ധാളിച്ചു “ങേ?? എടാ ദുഷ്ടാ.. പടിക്കൽ തന്നെ കലമിട്ടുടച്ചല്ലോ.എന്നിട്ട് അവൾ എന്തെങ്കിലും പറഞ്ഞോ ?.
“ഒന്നും പറഞ്ഞില്ലടാ .. ഒന്നും പറയാതെ പോയി. അവൻ വിഷമത്തോടെ പറഞ്ഞു.
ചുമ്മാതല്ല ഇവൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.
“നീ വിഷമിക്കണ്ടടാ അവള് അങ്ങിനെ പിണങ്ങി പോകുകയൊന്നുമില്ല പെട്ടെന്ന് കേട്ടപ്പോ ഞെട്ടി കാണും” .അവനെ ആശ്വസിപ്പിച്ചെങ്കിലും ഞാനും അല്പം ചിന്തിക്കാതിരുന്നില്ല ഇനി അവളെങ്ങാനും ഇവന്റെ സ്വാഭാവം മനസിലാക്കി ഇട്ടേച്ചു പോയോ ? ഇവന് ചാടികേറി ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല ഹാ.. വരുന്നിടത്തു വച്ചു കാണാം.

കവല കടന്നു കുറച്ചു ചെന്നപ്പോഴേക്കും അമ്മ നടന്ന് പോകുന്നത് കണ്ടു.കൂടെ സീതയുമുണ്ട്. ദൈവമേ ഇനി അവളെങ്ങാനും ഞാൻ സ്‌കൂളിന് മുന്നിൽ നിന്നിരുന്നത് അമ്മയോട് പറഞ്ഞു കാണുമോ?
“ടാ.. ദേ ..’അമ്മ പോകുന്നു എന്നെ ഇവിടെ ഇറക്കിയാൽ മതി “. അവൻ അവരുടെ സൈഡിലായി വണ്ടി നിർത്തി തന്നു. അവൻ വേഗം തന്നെ അമ്മയോട്‌ഒന്നു ചിരിക്കുക മാത്രം ചെയ്ത് ബൈക്ക് തിരിച്ചു.
“നീ എവിടെ പോയതാ”? ‘അമ്മ ചോദിച്ചു.
ഞാൻ സീതയെ ഒന്നു നോക്കി അവളു ചിരിക്കുന്നുണ്ട്.
“ടൗണിലൊന്നു പോയതാ അവനു ആരെയോ കാണാനുണ്ടെന്നു പറഞ്ഞിട്ട്” ഇനി അവളെങ്ങാനും പറഞ്ഞിട്ടുണ്ടെങ്കിലോ? ഒരു മുൻകരുതൽ.
ഭാഗ്യത്തിന് അമ്മ പിന്നീടൊന്നും ചോദിച്ചില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025