അവൾ പോവുന്ന ഓട്ടോക്ക് എല്ലാം കൈ കാണിക്കുന്നുണ്ട്… പക്ഷെ ഒന്നും നിർത്തുന്നില്ല.
ഇത് അവളോട് അടുത്ത് ഇടപഴകാന്നുള്ള അവസരം ആണ് വിട്ട് കളയരുത്… എന്ന് എന്റെ മനസ്സ് എന്നോട് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു . പിന്നെ ഒന്നും നോക്കിയില്ല നേരെ കാർ കൊണ്ടുപോയി അവളുടെ ഒരത്തായി ചവിട്ടി നിർത്തി.
പെട്ടന്ന് അവളുടെ മുന്നിൽ ഒരു കാർ നിർത്തിയത് കണ്ട് അവൾ ഒന്ന് ഞെട്ടി ശേഷം അകത്തേക്ക് നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു.
ഞാൻ ഗ്ലാസ് താഴ്ത്തി കൊണ്ട് അവളെ നോക്കി ചോദിച്ചു.
“””ഓഫീസിലേക്കല്ലേ…??? “”””
“”””””അതെ…. “”””
അവൾ ചിരിയോടെ തലയാട്ടി കൊണ്ട് മറുപടി പറഞ്ഞു.
“”””എന്നാ കയറിക്കോ… ഞാൻ ഡ്രോപ്പ് ചെയ്യാം…. !!!””””
ഞാൻ ചിരിയോടെ തന്നെ പറഞ്ഞു.
“”””യ്യോ…. വേണ്ടാ…. ഞാൻ ഓട്ടോ പിടിച്ചോളാം.. !!!””””
അവൾ എന്റെ ഓഫർ സ്നേഹത്തോടെ നിരസിച്ചു.
