“”””ഞാൻ ഡിവോഴ്സ് ആണെന്ന് അറിയാല്ലോ…. അല്ലെ..??? “”””
അവൾ എന്നെ നോക്കി പുരികം ഉയർത്തി.
“””അതൊക്കെ അറിയാം… “””
ഞാൻ ചിരിയോടെ പറഞ്ഞു.
“””ഡിവോഴ്സ് ആയ പെണ്ണായൊണ്ട്…. ഫ്ലാറ്റിലേയും ജോലി ചെയ്യുന്നിടത്തും കുറെ ആണുങ്ങൾ എന്നെ മറ്റേ ആവിശ്യം പറഞ്ഞു സമീപിക്കാറുണ്ട്…. സഞ്ജയും പിന്നെ വിരലിൽ എണ്ണാവുന്ന കുറച്ചു പേരും മാത്രം എന്നോട് അങ്ങനെ പെരുമാറാതെയിരുന്നിട്ടുള്ളു… !!!””””
അവൾ എന്നെ നോക്ക് പറഞ്ഞു.
“”””അത് ചാൻസ് കിട്ടാത്തോണ്ടാ… “”””
ഞാൻ അവൾ കേൾക്കാതെ പിറുപിറുത്തു.
“””സഞ്ജയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്…??? “”””
അവൾ എന്നെ നോക്കി ചോദിച്ചു.
“”””അച്ഛൻ…. പിന്നെ രണ്ടാനമ്മ… അനിയത്തി (അവരുടെ മകൾ ). “”””
ഞാൻ നേരെ നോക്കി ഡ്രൈവ് ചെയ്തു കൊണ്ട് പറഞ്ഞു.
“”””അപ്പോ അമ്മ…??? “”””
