Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

“ക.. ക.. ക.. ക…, മോളൊന്ന് സ്വന്തം തലയിലോട്ട് നോക്കിക്കേ..”, അവളെ തിരിച്ച് കളിയാക്കിക്കൊണ്ടു റോഷൻ പറഞ്ഞു.

അപ്പോഴാണ് ശ്രീലക്ഷ്മി തന്റെ അവസ്ഥയും വിഭിന്നമല്ല എന്ന് തിരിച്ചറിഞ്ഞത്. അവൾ ചമ്മിയ മുഖ ഭാവത്തോടെ അവനെ നോക്കി.

റോഷന് അപ്പോഴാണ് എന്തിനാണ് ട്യൂഷൻ ക്ലാസ്സിൽ നിന്നും ഇറങ്ങിയത്..?”, എന്ന ബോധം തിരികെ വന്നത്… ശ്രുതിയെ വീട്ടിൽ പോയി കണ്ട ശേഷം, ശ്രീലക്ഷ്മിയേയും പറഞ്ഞയച്ച്, നേരെ വിമലിന്റെ അടുത്തെത്തണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

എന്നാൽ ശ്രീലക്ഷ്മിയാവട്ടെ, തന്റെ ജീവിതത്തിലെ ആദ്യ ചുംബനത്തിന്റെ തരിപ്പിൽ തന്നെയായിരുന്നു അപ്പോഴും… തൊട്ടു മുൻപ് തങ്ങൾ പോലും അറിയാതെ സംഭവിച്ച നിമിഷങ്ങളോർത്ത് അവൾ സ്വയം മന്ദഹസിച്ചു. ശേഷം ശൃങ്കാരം തുളുമ്പുന്ന ഭാവത്തോടെ അവൾ റോഷന് നേരെ കണ്ണുകൾ തിരിച്ചു.

“പോവാം…?”, അവളുടെ നോട്ടം കണ്ടതും നിർവ്വികാര ഭാവത്തിൽ റോഷൻ ചോദിച്ചു.

“മ്മ്…”, മറുപടി മൂളവെ, അവളുടെ കണ്ണുകളിലെ തെളിച്ചവും മങ്ങി മറഞ്ഞു…

ഇരുവരും റോഷന്റെ സൈക്കിളും ഉന്തിക്കൊണ്ട് ശ്രുതിയുടെ വീട്ടിലേക്ക് നടന്നു… നടക്കുന്നതിനിടയിൽ ശ്രീലക്ഷ്മി പലകുറി അവനെ ഒളിക്കണ്ണിട്ട് നോക്കി… എന്നാൽ അത് കണ്ടിട്ടും, അവൻ ഒരിക്കൽ പോലും തിരിച്ചു നോക്കാൻ തയ്യാറായില്ല…

*** *** *** *** ***

വൈകുന്നേരത്തെ ആ സമയം അവളുടെ വീട്ടിൽ ആരും തന്നെ ഉണ്ടാവില്ലെന്ന് റോഷന് അറിയാമായിരുന്നു… ശ്രുതിയുടെ അമ്മയും അച്ഛനും ജോലി കഴിഞ്ഞെത്താൻ മിനിമം ആറു മണി കഴിയും…

അതിനാൽ തന്നെ, പലവട്ടം അവളും അവനും ആ സമയത്തിവിടെ വച്ച് കണ്ടു മുട്ടിയിട്ടുണ്ട്. ചുംബനകൈമാറ്റം, നാരങ്ങാ പറിക്കൽ, പുല്ലാങ്കുഴലൂത്ത്, മണ്ണപ്പം തീറ്റ എന്നീ ചെറിയ ചെറിയ കലാപരിപാടികൾ നടത്തിയിട്ടുണ്ടെങ്കിലും പക്ഷെ ഒരു മുഴുനീള ഫുട്ബോൾ മാച്ച് ആടാനുള്ള ചങ്കൂറ്റം ഇരുവർക്കും ഇത് വരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു…

ശ്രീലക്ഷ്മിയേയും കൂട്ടി റോഷൻ തന്റെ സ്ഥിരം വഴിയായ പുറകുവശത്തെ വാതിൽ തുറന്ന്, അകത്തേക്ക് കയറാൻ ഒരുങ്ങി… എന്നാൽ അവനെ അതിശയിപ്പിച്ചുകൊണ്ട് ആ വാതിൽ അകത്ത് നിന്നും കുറ്റിയിട്ടിരിക്കുകയായിരുന്നു…

“ഉറങ്ങായിരിക്കും…”, റോഷൻ ശ്രീലക്ഷ്മിയോടായി പറഞ്ഞു…

“മ്മ്….”, അവൾ തലയാട്ടി.

ഇരുവരും വീടിന് പുറത്തൂടെ ശ്രുതിയുടെ മുറിക്ക് വെളിയിലെത്തി. അവളുടെ മുറിയുടെ ജനലിൽ കുറ്റി കേടായിരുന്നു… ഇത് അറിയാവുന്ന റോഷൻ, അത് മെല്ലെ തുറന്ന്, ശ്രുതിയെ വിളിക്കാൻ ഒരുങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025