Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി

നാല് കസേരകൾ ആണ് ആകെ ഉള്ളത്..അതിനു മുൻപിലായി തിളങ്ങുന്ന കണ്ണാടികളും പിന്നെ അനുബന്ധ ഉപകരണങ്ങളും വസ്തുക്കളുമൊക്കെ അടുക്കി വെച്ചിരിക്കുന്നു . കസേരക്ക് പുറകിലായി കുറച്ചു നീക്കി സോഫാ സെറ്റ് ചെയ്തിട്ടുണ്ട്. ചെറിയ മരത്തിന്റെ ഭംഗിയുള്ള ടീപോയികളും സ്റ്റൂളുകളും ഉണ്ട്. പിന്നെ തണുപ്പിച്ച വെള്ളം ലഭിക്കുന്ന ഫിൽട്ടറും ഒരു മൂലയിൽ സ്ഥാപിച്ചിട്ടുണ്ട്. ടീപോയിക്കു മീതെ ഫാഷൻ മാഗസിനുകൾ ഒന്ന് രണ്ടെണ്ണം പരത്തിയിട്ടപോലെ കിടപ്പുണ്ട്.

പുരുഷന്മാരുടേതിൽ ആകെ ഒരാളെ ഉള്ളു. ഫേഷ്യല് ചെയ്തുകൊണ്ടിരിക്കുകയാണ് അകത്തു. കണ്ണിൽ വെള്ളരിക്ക ഒകെ വെച്ച ഒരു യുവാവ് പുതച്ചു ഒരു ചാരികിടക്കാവുന്ന തരത്തിലുള്ള കസേരയിൽ കിടക്കുന്നു .അയാൾക്ക്‌ പുറകിൽ നിന്നുകൊണ്ട് ഒരു സുന്ദരി പെണ്ണ് കവിളുകളിൽ മസ്സാജ് ചെയ്യുന്ന ലാഘവത്തിൽ തടവുന്നു…നല്ല സുഖമുള്ള അനുഭവം ആയിരിക്കും അതെന്നു ജോജു ഓർത്തു. വേറെയും ഒന്ന് രണ്ടു സ്റ്റാഫുകൾ അവിടെ കസ്റ്റമേഴ്‌സ് ഇല്ലാത്തതുകൊണ്ട് പരസ്പരം എന്തൊക്കെയോ സംസാരിച്ചു ഇരിക്കുന്നുണ്ട്.ആണുങ്ങൾ ആണ് ബാക്കി ഉള്ള സ്റ്റാഫ് .ബ്യൂട്ടിഷൻ കോഴ്‌സുകൾ പഠിച്ചവർ ആകണം അവർ.

സ്ത്രീകളുടെ പാർലറിൽ രണ്ടു മൂന്നു കസ്റ്റമേഴ്‌സ് ഉണ്ട്. ഒരാൾ മുടിയിൽ പുതുമകൾ പരീക്ഷിക്കുന്ന തിരക്കിൽ ആണ്. മറ്റൊരാൾ മുടി കളർ ചെയ്യുന്നു . വേറെ ഒരു സ്ത്രീ പുരികം സെറ്റ് ചെയ്യുന്ന ജോലിയിൽ ആണ് . ചെറുപ്പക്കാരികൾ ആണ് എല്ലാവരും . അല്പം പ്രായമുള്ള ഒരു സ്ത്രീ ചില്ലു മറക്കു അപ്പുറത്തു നിൽക്കുന്ന ജോജുവിനെയിം ഷഹാനയേം കണ്ടപ്പോൾ കൈ ഉയർത്തി ഹായ് പറഞ്ഞു. സ്ഥിരം കസ്റ്റമേർ ആയതുകൊണ്ട് ഷഹാനയും മിനിയുടെ അടുപ്പമുള്ള ആരെങ്കിലും ആകും എന്ന് ജോജുവിന്‌ തോന്നി. അവർ അകത്തു നിന്നും ചില്ലു വാതിൽ തള്ളി തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി വന്നു. അകത്തുള്ള സ്റ്റാഫുകൾ ജോജിവിനേം ഷഹാനയെയും ശ്രദ്ധിക്കുന്നുണ്ട്.

വാതിൽ തുറന്നു വന്ന മഹിളാ രത്നത്തെ ജോജു അടിമുടി ഉഴിഞ്ഞെടുത്തു .കറുത്ത സ്ലീവ്‌ലെസ് ബ്ലൗസും വെളുപ്പും കറുപ്പും കളർന്നുള്ള സാരിയും ഉടുത്ത ഒരു പരിഷ്കാരി കൊച്ചമ്മ . തലമുടിയിലേക്കു കൂളിംഗ് ഗ്ലാസ് കയറ്റി വെച്ചിട്ടുണ്ട്. അൻപതിനടുത്തു പ്രായം കാണും .

“ഹായ് ഷഹാന…ഇതാരാ കൂടെ ഉള്ളത് “

വന്ന കൊച്ചമ്മ ജോജുവിനെ നോക്കി ഷഹാനയോടു ചോദിച്ചു . ജോജു ഷഹാനയെ നോക്കി ആരാ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു .

ഷഹാന :” ഇത് മിനിയുടെ സൺ ആണ് മാഡം..ജോജു “

ഷഹാന ജോജുവിനെ അവർക്കു പരിചയപെടുത്തിക്കൊണ്ട് പറഞ്ഞു .

ഷഹാന ;”ജോജു..ഇത് ആൻസി മാഡം.നമ്മുടെ ഒരു റെഗുലർ കസ്റ്റമർ ആണ് , ആൻസി മാഡം കുറെ നാൾ അബ്രോഡ് ആയിരുന്നു ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025