ജോജുവിന്റെ സംശയം ആസ്ഥാനതയില്ല..മിനി ഡേവിഡ് മാളിനകത്തുകൂടി ഉള്ള വഴിയിലൂടെ പാർക്കിംഗ് ഏരിയയിലു എത്തിക്കഴിഞ്ഞിരുന്നു …വലതു തോളിൽ ചെറിയൊരു ലേഡീസ് ബാഗും തൂക്കിയിട്ടുകൊണ്ട് ഇടം കയ്യാൽ മുടിയിഴകൾ കോതി അഴകൊത്ത ചുവടുകളുമായി തന്റെ മമ്മി കുണുങ്ങി കുണുങ്ങി ആ ബൈക്കുകാരന് അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് നടന്നു വരുന്നു.
ജോജുവിന് ഒരു ഞെട്ടൽ അനുഭവപെട്ടു . തന്റെ മമ്മി അയാളുടെ അടുത്തേക്ക് വരരുതേ എന്ന് അവൻ ആശിച്ചെങ്കിലും ചുറ്റും നോക്കികൊണ്ട് മിനി ആ ബൈക്കിലിയിരിക്കുന്ന ആൾക്ക് ചിരിച്ചു കൊണ്ട് ഹസ്തദാനം നൽകി .
ജോജുവിന് ആ കാഴ്ച വിശ്വസിക്കാനായില്ല . അവൻ സ്വന്തം വലതു കൈ ബൈക്കിന്റെ പെട്രോൾ ടാങ്കിനു മീതെ ശക്തിയായി അടിച്ചു സ്വയം വേദനിപ്പിച്ചു…
ജോജു ;”ചെ…”
ജോജു വീണ്ടും ആ ഭാഗത്തേക്ക് നോക്കി .അപ്പോഴേക്കും ആ ബൈക്കിലിരുന്ന ആളും മമ്മിയും അപ്രത്യക്ഷർ ആയിരിക്കുന്നു . ജോജുവിന് എന്തോ പന്തികേട് തോന്നി ബൈക്കിൽ നിന്നും അല്പം ഉയർന്നു പൊങ്ങി ഏന്തി വലിഞ്ഞു നോക്കി..
ഇല്ല..മമ്മിയും ബൈക്കിൽ വന്ന ആളും എങ്ങോട്ടോ മാഞ്ഞിരിക്കുന്നു . ജോജുവിന്റെ മനസ്സിൽ നൂറായിരം സംശയങ്ങൾ ജനിച്ചു..നെഞ്ചിടിപ്പ് വേഗത്തിലായി..ഏയ്..ഇല്ല..തന്റെ മമ്മി അത്തരക്കാരി ആയിരിക്കില്ല എന്ന് മനസിനെ പറഞ്ഞു ബോധ്യപെടുത്തുമ്പോഴേക്കും ..പാർക്കിംഗ് സൈഡിൽ നിന്നും മമ്മിയുടെ നാനോ കാർ പുറത്തോട്ടു വരുന്ന കാഴ്ച്ചയാണ് കണ്ടത്.. കാർ റോഡിലേക്ക് കയറി..ഡ്രൈവിംഗ് സീറ്റിൽ മിനി തന്നെ ആണ് . കാറിനകത്തു മറ്റാരും ഇല്ല ! എല്ലാം ഒളിച്ചു നിന്ന് കാണുന്ന ജോജുവിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി !
മമ്മിയുടെ കാർ പതിയെ മുൻപോട്ടു നീങ്ങുന്നു. അതോടൊപ്പം പെട്ടെന്ന് തന്നെ പാർക്കിങ്ങിൽ നിന്നും നേരത്തെ വന്ന ബൈക്ക് ശര വേഗത്തിൽ റോഡിലേക്ക് കയറുന്നു . ..റോഡിലേക്ക് കയറിയ ബൈക്ക് വേഗത കുറച്ചുകൊണ്ട് മിനിയുടെ നാനോ കാറിനു പുറകിലായി പതിയെ അനുഗമിച്ചു നീങ്ങുന്നു..
ജോജുവിന് വീണ്ടും ഞെട്ടൽ ! മമ്മിയുടെ പിറകെ ഇവൻ എങ്ങോട്ടായിരിക്കും കർത്താവെ…ജോജു ആശങ്കപ്പെട്ടു മനസ്സിലോർത്തു. നാനോ കാറും ബൈക്കും തന്റെ കാഴ്ച്ചയിൽ നിന്ന് അകലുകയാണ്..
