ഷഹാന ;”ഹാ..നീ എന്തിനാടി പ്രെഷർ കയറ്റുന്നെ..അവൻ ഇവിടെ വന്നാലെന്താ…”
എനിക്ക് സപ്പോർട്ട് എന്നോണം ഷഹാന താത്ത സംസാരിച്ചു . മിനി അപ്പൊ മുഖം ഒന്ന് കടുപ്പിച്ചു അവരെ നോക്കി.
മിനി ;”കുഴപ്പം ഉണ്ടായിട്ടല്ല..ഇവിടെ വന്നു ഇവൻ എന്ത് കാണിക്കാൻ ആണ്.. .വരുന്ന കസ്റ്റമേഴ്സിന് ബുദ്ധിമുട്ടാണ് “
ഷഹാന ;”ഓ..നിന്നെ തിരുത്താൻ ഞാനില്ല…”
മിനി ;”ആഹ് അതാ നല്ലത് “
മിനി ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു !
ജോജു അപ്പോഴും മിനിയെ ശ്രദ്ധിക്കാതെ മാഗസിൻ താളുകൾ മറച്ചു അതിലെ സുന്ദരികളും സുന്ദരന്മാരും ആയ മോഡലുകളെ നോക്കി.
ജോജു ;”ഹാ..മമ്മി ഇങ്ങനെ ചൂടാവാണ്ട..ഞാൻ ചുമ്മാ കയറി എന്നേയുള്ളു…ഇപ്പൊ തന്നെ പോയേക്കാമെ..”
മിനി ;” ഹാ..എന്ന മോൻ വേഗം പോവാൻ നോക്ക് “
മിനി ജോജുവിനെ അവിടെ നിന്നും മനഃപൂർവം ഒഴിവാക്കാൻ ശ്രമിക്കുന്ന പോലെ അവനു തോന്നി . തന്റെ മമ്മിയുടെ മുഖത്തു പതിവില്ലാത്ത പരിഭ്രമവും വിറയലും ജോജുവിന് സംശയം ആയി .
ജോജു ;”ആ..എന്തായാലും ഇവിടെ വന്നതല്ലേ..കുറെ ആയി ഇതിന്റെ അകത്തെ സെറ്റ് അപ്പ് ഒക്കെ കണ്ടിട്ട്..ഒന്ന് കാണുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ ആന്റി “
ജോജു ഷഹാനയെ നോക്കിയാണ് ചോദിച്ചത്. ഷഹാന മിനിയെയും നോക്കി .മിനി വേണ്ടെന്നു കണ്ണുരുട്ടി കാണിച്ചെങ്കിലും ഷഹാനക് സമ്മതം ആയിരുന്നു .
ഷഹാന ;”അവനൊന്നു കണ്ടോട്ടെ മിനി ..നിന്റെ മോൻ അല്ലെടീ .എന്ന് വെച്ച ഇതിന്റെ ഒകെ ഓണർ കൂടെ അല്ലെ..പിന്നെന്താ…”
മിനി ;”മ്മ്…എന്ന നീ കൊണ്ട് പോയി കാണിക്കൂ..”
ഷഹാന ;” ഓ..ശരി . നീ വാ ജോജു ഞാൻ കാണിക്കാം…”
ഷഹാന ജോജുവിനെ സ്വീകരിച്ചു കൊണ്ട് ഒരു ചില്ലു വാതിൽ തള്ളി തുറന്നു അവിടെ രണ്ടു വശങ്ങളിലായി സ്ത്രീകളുടേം പുരുഷൻമാരുടെയും പാർലറുകൾ ഉണ്ട് .അങ്ങോട്ടും ഇങ്ങോട്ടും ഓപ്പോസിറ് ആയാണ് രണ്ടും സെറ്റ് ചെയ്തിട്ടുള്ളത് .
വെളുത്ത ഇന്റീരിയർ ഉള്ള വൃത്തിയുള്ള പാർലർ ആണ് . മൊത്തത്തിൽ വെള്ള മയം. ചുവരുകളും നിലത്തെ ഗ്രാനൈറ്റും എല്ലാം വെള്ള ആണ് . ഒരു ചുവരിൽ മാത്രം ചില മോഡൽസിന്റെ വെസ്റ്റേൺ ശൈലിയിലുള്ള പെയിന്റിംഗ് വരച്ചിട്ടുണ്ട്. എയർ കണ്ടിഷൻ ചെയ്ത ഹാളുകളാണ് രണ്ടും.
