Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരഹം, സ്‌മൃതി, പ്രയാണം

ഹരിയും ചേച്ചിയുമെന്നെ എയർപ്പോർട്ടിൽ യാത്രയാക്കി.

നാലുമാസം ശ്വാസം കിട്ടാത്ത പണിയായിരുന്നു. പിന്നെ ഒരു മാസം ബാങ്ക് ഡെലിഗേഷന്റെ നേതാവായി യൂറോപ്പിൽ. ഒഴിയാൻ ശ്രമിച്ചതാണെങ്കിലും ഡയറക്ടർ വിട്ടില്ല. ജനീവയിൽ വെച്ചാണ് കേശവൻ പോയ വിവരം ഹരി വിളിച്ചു പറഞ്ഞത്. സീമയോടും അമ്മായിയോടും ചുരുക്കത്തിൽ വിവരങ്ങൾ തിരക്കി. ഒരു രീതിയിലും ഉടനേ ടൂറു ബ്രേക്ക് ചെയ്യാനാവുമായിരുന്നില്ല.

തിരികെ വന്നപ്പോൾ വീണ്ടും നടുവൊടിക്കുന്ന പണി. ഗവൺമെന്റിന്റെ പുതിയ നയങ്ങളിൽ ബാങ്കിന്റെ പങ്ക്… ഉറങ്ങാൻ കിട്ടുന്ന സമയം തന്നെ കമ്മി. മീറ്റീങ്ങുകൾ.. യാത്രകൾ…. മാസങ്ങൾ കടന്നുപോയി… ഇടയ്ക്കെല്ലാം സീമയോടു സംസാരിച്ചു… എനിക്കു തോന്നിയത് ആ വിഷമവും നിശ്ചയമില്ലായ്മയും ഉള്ള ജീവിതച്ചുഴികളെ തരണം ചെയ്യാൻ അവൾക്ക് ഞാനൊരു സഹായമായിരുന്നു എന്നാണ്. ആദ്യമെല്ലാം ഞാനായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. പിന്നെപ്പിന്നെ അവളുടെ വൈകുന്നേരങ്ങളിലുള്ള വിളി ഒരു ശീലമായി.. സത്യം പറഞ്ഞാൽ അവളുടെ ശബ്ദം കേൾക്കാൻ ഞാൻ കാത്തിരുന്നു തുടങ്ങി. അഭിയുടെ പഠിത്തം, ഞങ്ങളുടെ പഴയ നഗരത്തിലേക്കുള്ള അവളുടെ തിരിച്ചു വരവ്, ഗൾഫിൽ അവൾ പഠിപ്പിച്ചുകൊണ്ടിരുന്ന സ്കൂളിന്റെ മാനേജ്മെന്റ് നടത്തുന്ന നാട്ടിലെ വിദ്യാലയത്തിൽ ചേർന്നത് (എന്റെ നിരന്തരമായ ശല്ല്യപ്പെടുത്തലുൾക്കൊടുവിൽ)… ഒരു താളത്തിലേക്കു ഞങ്ങൾ വീണു…

അപ്പോഴാണ് ജീവിതത്തിൽ നിർണ്ണായകമായ മാറ്റം വരുത്തിയ സംഭവം. രാജീവ്… ഫോണിൽ പരിചയമുള്ള ശബ്ദം, പരിചിതമല്ലാത്ത നമ്പറിൽ നിന്നും!

മൈഥിലി… ഹൗ ആർ യൂ? എപ്പോൾ നാട്ടിലെത്തി?

മൂന്നു ദിവസമായി. നിന്നെ വിളിക്കാനുള്ള ധൈര്യം സംഭരിക്കയായിരുന്നു… പതിവില്ലാതെ അവളുടെ സ്വരത്തിൽ… വാക്കുകളിൽ… എന്തോ പതറിച്ച..

അതിനെന്താ.. ഞാൻ ചിരിച്ചു.

ഒരു ബിസിനസ്സ് ട്രിപ്പാണ്. കാണാമോ? അവളാരാഞ്ഞു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025