Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരഹം, സ്‌മൃതി, പ്രയാണം

എന്താ ചേച്ചീ? ഞാൻ ദോശ വെട്ടി വിഴുങ്ങുന്നതിന് ഒരർദ്ധവിരാമമിട്ടു.

ഞാൻ സീമയെക്കാണാൻ രണ്ടുവട്ടം പോയിരുന്നു. നല്ല കുട്ടിയാണവൾ. നിന്റെ കാര്യങ്ങൾ പറയുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന തെളിച്ചം! മുഖത്തു കണ്ട തുടുപ്പ്! നിന്റമ്മായി ഒരു പൊട്ടിയാണെടാ… അവർക്കിതൊന്നുമങ്ങ് തലേൽ കേറത്തില്ല! ഉം… നീ ആലോചിച്ചെന്തേലും ചെയ്യടാ… ചേച്ചിയെന്റെ മുഖത്തു വിരലോടിച്ചു..

ഞാൻ… എനിക്ക്… ഒന്നും മിണ്ടാനാവാതെ ഞാൻ ചേച്ചിയെ നോക്കി. തൊണ്ട പെട്ടെന്നു വരണ്ടു…

ധൃതിയൊന്നുമില്ലടാ… നീ കഴിക്ക്… ചേച്ചി അടുക്കളയിലേക്ക് പോയി.

എന്താ രാജീവ്, ഉറക്കമെണീറ്റു കണ്ണുംതിരുമ്മി വന്ന ഹരി ചോദിച്ചു.. ഈ ചേച്ചീടെ ഗൂഢാലോചനയിൽ ചെന്നു ചാടല്ലേ..

പോടാ… ചേച്ചി വന്ന് ഹരിയുടെ ചെവിക്കുപിടിച്ചു തിരുമ്മി.

സീമയും അഭിയും ലാൻഡുചെയ്തപ്പോൾ ഞാൻ കാത്തുനിന്നിരുന്നു. എന്നെക്കണ്ടപ്പോൾ അഭി ചിരിച്ചു… സീമയുടെ കണ്ണുകൾ വാചാലമായി…. ഞാൻ കൈകൾ നീട്ടി അവരുടെ കൈകൾ കവർന്നു.. പിന്നെ പെട്ടികളുമായി ഞങ്ങൾ പുറത്തേക്ക് നടന്നു..

വരുന്ന ബുധനാഴ്ച കേശവേട്ടന്റെ ആണ്ടുബലിയാണ്. നീ വരില്ലേ? സീമ, ഞാനവരെ വിട്ടിട്ടു പോവുന്നതിനു മുൻപ് ചോദിച്ചു… ഞാൻ നിശ്ശബ്ദമായി തലയാട്ടി.

ബലിതർപ്പണത്തിനു പ്രസിദ്ധമായ അമ്പലത്തിനെ ചുറ്റിയൊഴുകുന്ന പുഴയുടെ കൽപ്പടവിൽ സീമയും ഞാനും നിന്നു. താഴത്തെ പടവിൽ ബലിയുടെ ലളിതമായ ഒരുക്കങ്ങൾ. കുളിച്ചു നനച്ചുപിഴിഞ്ഞ തോർത്തുടുത്ത അഭി വന്ന് സീമയുടെ കാലിൽത്തൊട്ടു. അഭീ… രാജീവിനേയും നമസ്കരിക്കൂ… സീമ പറഞ്ഞു… അവനെന്റെ കാലിൽത്തൊട്ടു വന്ദിച്ചു. എനിക്ക് ദേഹമാസകലം വൈദ്യുതിയുടെ ഒരു കൊച്ചു സ്ഫുലിംഗം കടന്നുപോയതുപോലെ തോന്നി. ഒന്നു വിറച്ചു. സീമയെന്റെ കയ്യിൽ പിടിച്ചു.

അഭി, ഞങ്ങളേർപ്പാടു ചെയ്തിരുന്ന കർമ്മി പറഞ്ഞതനുസരിച്ച് ഇലകൾ നിരത്തി. എള്ളും പൂവും വെച്ചു. അച്ഛൻ, അറിയാവുന്ന പിതൃക്കൾ, അറിഞ്ഞൂടാത്ത പിതൃക്കൾ ഇവർക്കായി ബലിതർപ്പണം തുടങ്ങി.

അഭി നിന്റെ മോനാണ്. സീമയെന്റെ ചെവിയിൽ പറഞ്ഞു. ഒരു നിമിഷത്തേക്ക് എല്ലാം മറഞ്ഞു. ബോധം തിരിച്ചുകിട്ടിയപ്പോൾ സീമയെന്റെ കയ്യിൽ മുറുകെപ്പിടിച്ചിരിക്കുന്നു. അവളെന്നെ താങ്ങി മെല്ലെ പടിയിലിരുത്തി. ഹൃദയം ശക്തമായി ഇടിച്ചു.. അവളെന്റെ പുറത്തു തലോടി.. പതിയെ ഞാൻ നോർമ്മലായി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025