Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരഹം, സ്‌മൃതി, പ്രയാണം

വൈകുന്നേരം നക്ഷത്ര ഹോട്ടലിൽ അഞ്ചാമത്തെ നിലയിലുള്ള ബാറിൽ വിശാലമായ ചില്ലിട്ട ഭിത്തിയിലൂടെ അറബിക്കടലും നോക്കി ഒരു വിസ്കിയും സോഡയും നുണഞ്ഞ് ഞാനവളെ കാത്തിരുന്നു.

എന്നത്തേയും പോലെ സുന്ദരിയായി അവളൊഴുകിയെത്തി. ശരിക്കും ജ്വലിക്കുന്ന സൗന്ദര്യം. ചിലരെങ്കിലും (ആണും പെണ്ണും) അവളെ ഇടംകണ്ണുകൊണ്ടു നിരീക്ഷിക്കുന്നതു കണ്ടു.

ഓ രാജീവ്… ദിവസം മുഴുവനും തിരക്കായിരുന്നു. ഞങ്ങൾ ഹ്രസ്വമായി ആലിംഗനം ചെയ്തു. അവളണിഞ്ഞ സുഗന്ധമെന്നെ വലയം ചെയ്തു.

മാർട്ടിനി മൊത്തുന്ന അവളെ ഞാൻ സൂക്ഷിച്ചു നോക്കി. തൊലിപ്പുറത്തെ സൗന്ദര്യമൊഴിച്ചാൽ കണ്ണുകൾക്ക് താഴെയുള്ള നിഴലുകളും, വരകളും, ചുണ്ടുകൾ കൂടുതൽ കൂർത്തതും, തലയിൽ പറിച്ചുകളഞ്ഞിട്ടും തല നീട്ടിയ രണ്ടുമൂന്നു വെള്ളിക്കമ്പികളും…. പഴയ രാജീവല്ല ഞാനെന്ന് ചെറിയ ഞെട്ടലോടെയറിഞ്ഞു… ചുരുക്കിപ്പറഞ്ഞാൽ മൈഥിലിയെ നിർവ്വികാരമായി ഒരു പ്രതിമയോ, പെയിന്റിങ്ങോ നോക്കുന്നതുപോലെയാണ് ഞാനപ്പോൾ കണ്ടത്.

അവളെന്നെ ചൂഴ്ന്നു നോക്കി. ഹം… യു ലുക്ക് ഗുഡ്…. നേരിയ നിരാശയുണ്ടായിരുന്നോ?

എന്റെ കാര്യം വിട്. അനന്യയെവിടെ? മൈഥിലി… എനിക്കവളെ കാണണം… നീ …. ഒന്നുമില്ലെങ്കിലും അവളെ കൂട്ടാമായിരുന്നില്ലേ? എന്റെ ഒച്ച താഴ്ന്നതായിരുന്നെങ്കിലും ഹൃദയത്തിൽ നിന്നായിരുന്നു.

സോറി രാജീവ്… നിനക്കറിയാമല്ലോ. പെട്ടെന്നു വന്നു വീണ ട്രിപ്പാണ്. ഞാനവളേയും കൊണ്ടെന്തു ചെയ്യും?

എന്റെ കൂടെ നിർത്താമായിരുന്നു…സ്വരത്തിലെ കയ്പ് അവൾ തിരിച്ചറിഞ്ഞു.

അതല്ല രാജീവ്… അവളൊന്നു ശങ്കിച്ചു…

എന്താണെങ്കിലും നീ പറഞ്ഞു തൊലയ്ക്ക്… എന്റെ ക്ഷമ അസ്തമിച്ചു തുടങ്ങിയിരുന്നു.

അത്… പ്ലീസ്… ആലോചിച്ചു മറുപടി നൽകുക… ഞാനൊരു വിഡ്ഢിത്തം കാട്ടി. നിന്നെ പിരിഞ്ഞത്… ജോൺ എന്നെ വിട്ടു. അയാൾക്ക് കുടുംബഭാരമൊന്നും വയ്യത്രേ… അവൾ മുന്നോട്ടാഞ്ഞിരുന്നു. എന്റെ കരം കവർന്നു… രാജീവ്… ഞങ്ങൾക്ക് നിന്റെയൊപ്പം മുന്നോട്ടു പോവാനാവില്ലേ? ഞാൻ തിരികെ വരാം… പഴയത് പോലെ… പ്ലീസ്… അവളെന്റെ കണ്ണുകളിലേക്ക് നോക്കി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025