Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

പെട്ടെന്ന് തല ഉയർത്തിയ അവൾ..
“നിങ്ങൾ പൊയ്ക്കോളു ഇവിടെ ഇങ്ങനെ ആരെങ്കിലും നമ്മളെ ഒരുമിച്ച് കാണുന്നത് ശരിയല്ല.. വേഗം പൊയ്ക്കോളൂ.. മ്മ്മ്.. “”

അവൾ വേഗം എന്നെയും മറി കടന്നു വീട്ടിലേക്ക് നടന്നു..

പുറകിലെ വാതിൽ വഴി അവൾ വീടിന്റെ അകത്തേക്ക് കയറുന്നതു വരെ ഞാൻ അവളെത്തന്നെ നോക്കി നിന്നു…

എന്താണ് എന്ന് അന്യമെങ്കിലും കാര്യമായ എന്തൊക്കയോ വിഷമം അവളെ അലട്ടുന്നുണ്ട്…

ഒരു പക്ഷെ ദാരിദ്ര്യം തന്നെ ആകാം..
അല്ലെങ്കിൽ അവളുടെ പ്രായത്തിൽ ഒരു പെൺകുട്ടി ഇത്രയും വിഷമതകൾ സഹിച്ചു വീട്ടുവേലക്ക് നിൽക്കില്ലല്ലോ…

അവളുടെ മുഖം എന്തോ മനസ്സിൽ കൊളുത്തിയ പോലെ..

അല്ലെങ്കിലും ഇതൊക്ക ഞാൻ എന്തിനാ ചിന്തിക്കുന്നെ…??
എന്റെ ആരാ അവൾ..
ആദ്യമായ കണ്ട ഒരു പെൺകുട്ടി.. അതും തീർത്തുo അപ്രതീക്ഷിതമായി…
ഇനി കാണുമോ എന്ന് അറിയത്തുo ഇല്ല…

പക്ഷെ അവളെ ആദ്യം കണ്ടപ്പോൾ മുതൽ ഉള്ള അവളുടെ നോട്ടം.. അത് ഇപ്പോഴും മനസ്സിൽ ഉണ്ട്…
അവളെ തന്നെ ഞാൻ പിന്നെയും ഓർത്തു കൊണ്ടിരിക്കുന്നു..

“ദൈവമേ ഇത് അതല്ലേ..??
എന്തോന്ന്…?? Love at first sight… ”
അത് തന്നെ.. “”

“പിന്നെ love at first sight പോലും..
മര്യാദക്ക് മനസ്സിൽ തോന്നിയ ഇഷ്ട്ടം ഒരു പെണ്ണിന്റെ മുഖത്ത് നോക്കി പറയാൻ പോലും ധൈര്യം ഇല്ലാത്തവനാ..
ഇനി ഇപ്പൊ അങ്ങനെ ആണേൽ പോലും അത് നിന്റെ മനസ്സിൽ ഇരുന്നു ക്ലാവ് പിടിക്കത്തെ ഉള്ളൂ.. നീ പോകാൻ നോക്കടാ
പേടിതൊണ്ടാ..ഇത് ശരിക്കും പറഞ്ഞാ,, അവളോട്‌ ഒരു സഹതാപം.. അത്രേ ഉള്ളൂ..”
മനസ്സിൽ ഇരുന്നു മറ്റവൻ പറഞ്ഞു..😅

“അത്രേ ഉള്ളൂ.. ”

“ഹാ അത്രേ ഉള്ളൂ മോൻ ചെല്ല്..”

‘എന്നാ ശരി.. അപ്പോൾ പോയേക്കാം.. നമ്മളിലെയ്യ്..”

തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ അവൾ ആദ്യം പുറം തിരിഞ്ഞു നിന്നിരുന്ന അവിടം എന്റെ ശ്രദ്ധയിൽപ്പെട്ടത്..

വെളിച്ചം കുറവായതിനാൽ ഞാൻ അത് ആദ്യം കണ്ടില്ലായിരുന്നു..

മൂന്നു അസ്ഥിത്തറകളായിരുന്നു അവിടെ..
അതിൽ ഒന്ന് അല്പം ചെറുത്..
അവിടെ അടക്കിയിരുന്നത് ഒരു കുഞ്ഞിനെ ആയിരിക്കാം..

അത് നോക്കി നിൽക്കെ ആണ്
പെട്ടന്ന് എന്റെ ഫോൺ വീണ്ടും റിങ് ചെയ്തു.. ജിതിൻ ആയിരുന്നു.. അല്പം മുന്നേ വിളിച്ചതും അവൻ തന്നെയായിരുന്നു..അപ്പോൾ അമ്മു പോകുന്നതും നോക്കി നിന്ന് കാൾ അറ്റൻഡ് ചെയ്യാൻ ഞാൻ വിട്ടു പോയിരുന്നു..
ആതിരയോട് സൊള്ളികഴിഞ്ഞു എന്നെ നോക്കിയപ്പോൾ കാണാൻടു വിളിക്കുവാ അവൻ..
ഞാൻ call എടുത്തു..

“ഹലോ ഡാ നീ ഇതെവിടെ പോയി.. ”’

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025