Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

“അതല്ലാ ഏട്ടാ.. ഞാൻ ഇപ്പോഴാ ചിന്തിച്ചെ.. കുറെ നാളായി അമ്പലത്തിലൊക്കെ പോയിട്ട്..ഒന്ന് പോയി തൊഴുതാൽ ഒരു ആശ്വാസം കിട്ടും…”

“അതിനെന്താ.. നീ നാളെ രാവിലെ നേരത്തെ എഴുന്നേറ്റു നമ്മുടെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ പോയി ഒന്ന് തൊഴുതോ…”

“അതല്ല ഏട്ടാ.. എന്തിനാ നാളെ രാവിലെ വരെ കാക്കുന്നെ..ഇതിപ്പോൾ അമ്മയും ഏട്ടത്തിയും പോകുന്നുണ്ടല്ലോ അമ്പലത്തിൽ..അവരുടെ കൂടെ ഒന്ന് പോയാൽ പോരെ..മാത്രമല്ല ഇനി ഇപ്പൊ ഇരുട്ടാകാറായി..ഏട്ടത്തിക്ക് രാത്രി ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ആകും..ഏട്ടനും ഏട്ടത്തിയെ സമ്മതിക്കാറില്ലല്ലോ രാത്രി അങ്ങനെ കാർ എടുക്കാൻ.. രാത്രി ഡ്രൈവിംഗ് റിസ്ക് ആണെന്നൊക്കെ പറഞ്ഞു… ”

“അത് സാരമില്ലടാ അവള് മാനേജ് ചെയ്തോളും.. അല്ലേലും രാത്രി വണ്ടി എടുക്കേണ്ട ഒരു എമർജൻസി വന്നാൽ അത് ശീലിച്ചിരിക്കേണ്ടതല്ലേ…അല്ലേ രേവു…””

“അതെ അജയെട്ടാ..ഞാൻ ഡ്രൈവ് ചെയ്തോളാം…നോ പ്രോബ്ലം…””
എല്ലാം അറിയാവുന്ന ഏട്ടത്തിയും കൂടി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആകെ പ്രതീക്ഷ കെട്ടു…

“ഏട്ടത്തി ആ അമ്പലത്തിന്റെ പേര് എങ്കിലും…”
ഞാൻ കേഴാൻ തുടങ്ങി..

“ആ പെങ്കൊച്ചിനെ കാണാതെ ഒരു മനസ്സമാധാനവും ഇല്ലല്ലേ എന്റെ പൊന്നു മോന്…””
ചേട്ടൻ എഴുന്നേറ്റു വന്നു എന്റെ തോളിൽ കൈ വച്ച് അങ്ങനെ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ചൂളിപ്പോയിരുന്നു..
ചേട്ടന്റെ പുറകിൽ നിന്ന് എന്നെ കളിയാക്കി ചിരിക്കുന്ന ഏട്ടത്തിയെ ഞാൻ ഒന്ന് നോക്കി..

“രേവതി എന്നോട് എല്ലാം പറഞ്ഞുടാ…
രണ്ട് ദിവസമായി ഞാൻ നിന്നെ ഒന്ന് ശ്രദ്ധിക്കുവായിരുന്നു… ഒരു പെണ്ണ് മനസ്സിൽ കേറിപ്പറ്റിയതിന്റെ വല്ല മാറ്റവും നിനക്ക് ഉണ്ടോന്ന്..ഈ പ്രോഗ്രാമിന്റെ കാര്യം രേവതി മുന്നേ എന്നോട് പറഞ്ഞപ്പോൾ ഞാനാ അവളോട്‌ പറഞ്ഞത് നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് കൊടുക്കാം എന്ന്..””

“അയ്യടാ ചെക്കന്റെ മുഖം കണ്ടില്ലേ..അവന്റെ ഒരു നാണം..ചോര തൊട്ട് എടുക്കാം ഇപ്പോൾ….””
ഏട്ടത്തി കയ്യിൽ വന്നു ഒന്ന് ചെറുതായി പിച്ചി കൊണ്ട് പറഞ്ഞു…

“അപ്പൊ രാമനും സീതാദേവിയും കൂടി ഈ പാവം ലക്ഷമണനെയിട്ട് കളിപ്പിക്കാൻ നോക്കിയതാല്ലേ… “”
ഞാൻ വിഷമം നടിച്ചു..

“അയ്യോടാ പാവം.. വേഗം പോയി റെഡി ആയെ നീ.. പോണ്ടെ നമ്മക്ക് .. ഞാൻ ദേവൂട്ടിയെ ഡ്രസ്സ്‌ ഇടീപ്പിച്ചു വേഗം റെഡി ആയി വരാവേ..”
ഏട്ടത്തി അതും പറഞ്ഞു അകത്തോട്ട് തിരക്കിട്ട് പോയി…

“എന്താ മോന്റെ പ്ലാൻ,, ഇന്ന് കാണുമ്പോൾ അവളോട്‌ സംസാരിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ.. ”
ഏട്ടൻ എന്നെ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞു..

“ഒന്ന് പോയെ നീ….സംസാരികാനെ..അതും ഞാൻ…
ഇനി അവളുടെ മുന്നിൽ പോയി നിന്നാൽ തന്നെ എനിക്ക് മുട്ട് ഇടിക്കും…
നിങ്ങൾ എല്ലാരും കൂടി ഫോർമൽ ആയി തന്നെ എല്ലാം നോക്കി കണ്ട് നടത്തി തരണം…””
ഞാൻ നിഷ്കളങ്കനായി…

“ആ ബെസ്റ്റ്…നല്ല ആളോടാ ഞാൻ ഈ പറയണേ…ഡാ ഇത്‌ ഇനി അറേഞ്ച് മാര്യേജ് അല്ല…ലവ് കം അറേഞ്ച് മാര്യേജ് ആണ്… നിന്റെ ഉള്ളിൽ തോന്നിയ ഇഷ്ട്ടം നീ തന്നെ ആ കുട്ടിയോട് തുറന്നു പറ…
ഇനി ഇപ്പോൾ ‘നിന്നെ ഇഷ്ട്ടമല്ല’ എന്നെങ്ങാനുമാണ് അവളുടെ മറുപടി എങ്കിൽ നീ മാത്രം അല്ലെ നാണം കെടുള്ളൂ…വെറുതെ ഞങ്ങളെ ബുദ്ധിമുട്ടിക്കണ്ടല്ലോ… “”
ഏട്ടൻ എനിക്കിട്ട് ഒന്ന് നൈസ് ആയി താങ്ങി…

“നീ ഒന്ന് പോയെടാ ചുമ്മാ നെഗറ്റീവ് അടിച്ചു എന്നെ ടെൻഷൻ അടിപ്പിക്കാതെ.. അല്ലേലും എനിക്ക് അങ്ങനെ ഒരു പേടി ഉണ്ട്… ”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025