Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

എന്നായിരുന്നു അവന്റെ പേര്.. അവൻ ആദ്യം എന്റെ അടുത്തേക്ക് വരാൻ മടിചെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ എന്നെ തോണ്ടാനും കയ്യിൽ തൂങ്ങാനും തുടങ്ങി…ഞാൻ അവനെ എടുത്തങ്കിലും അവൻ എന്റെ താടിയിലും മീശയിലും എല്ലാം പിടിച്ചു വലിച്ചു എന്നെ വേദനിപ്പിക്കാൻ തുടങ്ങി.. അവൻ ആള് വികൃതി ആണെന്നും ഉപദ്രവിക്കും എന്നൊക്ക അങ്കിൾ പറഞ്ഞപ്പോൾ ഞാൻ ആ കുരിപ്പിനെ താഴെ നിർത്തി.. അവൻ പിന്നെയും എടുക്കാൻ നിർബന്ധിചെങ്കിലും ഞാൻ എടുത്തില്ല..ഭദ്രയുടെ പ്രോഗ്രാം announce ചെയ്തപ്പോൾ ഞങ്ങൾ സ്റ്റേജിന്റെ വലതു വശത്തായി മൂന്നാമത്തെ വരിയുടെ സമീപത്തായിനിന്നു..
അവിടെ നിന്നാൽ കറക്റ്റ് സ്റ്റേജ്ലേക്ക് ഫുൾ ആയിട്ട് നോട്ടം കിട്ടുന്നുണ്ടായിരുന്നു….അല്ലേൽ പിന്നെ ഏറ്റവും പുറകിൽ പോയി നിൽക്കേണ്ടി വരും..കർട്ടൻ ഉയർന്നു…മനസ്സിനുള്ളിൽ സ്വപ്‌നങ്ങളുടെ ബന്ധനത്താൽ ചുരുൾമൂടികിടന്നിരുന്ന, എന്റെ പാതിയായി തീരണമെന്ന് ഞാൻ മോഹിക്കുന്ന പെണ്ണൊരുത്തി…അവൾ ഇന്ന് എന്റെ കണ്മുന്നിൽ ഉണ്ട്, ചിലങ്കയിലൂടെ സ്വപ്നസാക്ഷാത്ക്കാരം കൊതിക്കുന്ന ഒരു പെൺകുട്ടിയായ്….
പിന്നണിയിൽ മലയാളത്തിലും സംസ്‌കൃതത്തിലും ഇഴചേർന്ന മണിപ്രവാളത്തിലുള്ള ഒരു കീർത്തനം അവളുടെ നൃത്തച്ചുവടുകൾക്ക് താളമേകി…”നൃത്തമാടാൻ കൊതിച്ച പാദങ്ങളെ ഒരിക്കൽ അകത്തളങ്ങളിൽ തളച്ചിടാൻ ശ്രമിച്ചതിനാലാവാo ചിലങ്ക അണിഞ്ഞ ആ പാദങ്ങളിൽ പതിയെ അസുരവേഗം പൂണ്ടുന്നത് ഞാൻ കണ്ടു…
ചിലങ്കയിൽ കണ്ണുനീർ മണികളിട്ടു വേദനയെ താളമാക്കി ആടുകയാണ് അവൾ..ജീവിതത്തിന്റെ ഒഴുക്കിൽ എപ്പോഴോ നഷ്ടമായ താളം അവൾ ഇന്ന് തിരിച്ചുപിടിച്ചിരിക്കുന്നു…
അവളോടുള്ള എന്റെ പ്രണയത്തിന്റെ നിശബ്ദതയിലേക്ക് നൃത്തച്ചുവടുകളുടെ താളം ഒരു മാരിയായ് പെയ്തിറങ്ങിയ നിമിഷം…
‘കാണികൾക്ക് നീ വെറുമൊരു കൊലുസിന് സമാനമായിരിക്കാം..എന്നാൽ എന്റെ പ്രണയത്തിന്റെ ആത്മാവിൽ മുഴുവനും ആ ചിലങ്കയുടെ ശബ്ദമാണ്..

അരമണിക്കൂറോളം നീണ്ടു നിന്ന ആ നൃത്തവിരുന്ന് എല്ലാവരുടെയും കണ്ണിനു മിഴിവേകിയെന്ന് സദസ്സിൽ നിന്നും ഉയർന്ന കരഘോഷങ്ങൾ ഉച്ചസ്ഥായിൽ എത്തിയപ്പോൾ എനിക്ക് ഉറപ്പായി..
‘ആടിത്തളർന്ന ആ പാദങ്ങളിൽ പ്രാണന്റെ പല്ലവി ശ്രുതി ചേർന്നപ്പോൾ ഇനിയും അവളെ അറിയിക്കാത്ത എന്റെ പ്രണയത്തിന്റെ അലയൊലികൾ അവളുടെ ചിലങ്കയിൽ താളം മുറുക്കി…’

പെർഫോമൻസ് കഴിഞ്ഞു ഇറങ്ങി വരുന്ന ഭദ്രയെ ഏട്ടത്തിയും മീനാക്ഷിയും അമ്മയും അവിടെ പോയി കാത്തു നിന്നു..പിന്നാലെ അങ്കിൾന്റെ ഒപ്പം ഞാനും ചെന്നു…
എല്ലാവരും അഭിനന്ദിച്ചു അവളെ…ഡാൻസ് കണ്ട് വന്ന പലരും അവിടേക്ക് വന്നിരുന്നു അവളെ പ്രശംസകൾ കൊണ്ട് മൂടാൻ..

ഒടുവിൽ ചുറ്റും ഉള്ള തിരക്കുകൾ ഒഴിഞ്ഞപ്പോൾ അവളെ അടുത്ത് കിട്ടിയ ആ നിമിഷം,, “നന്നായിരുന്നു..” എന്ന ഒറ്റ വാക്കാൽ എന്റെ അഭിനന്ദനങ്ങൾ അറിയിച്ചു..
പുഞ്ചിരിയിൽ ചാലിച്ച “താങ്ക്സ്..” എന്ന അവളുടെ മറുപടി എനിക്ക് അത്രമേൽ മനോഹരമായി തോന്നി അപ്പോൾ…..
***———****

ആൽത്തറക്കരികിൽ സംസാരിച്ചു കൊണ്ടിരുന്ന എന്റെയും സുരേന്ദ്രനങ്കിളിന്റെയും അടുത്തേക്ക് മീനാക്ഷി വന്നു…
അവരെ കൊണ്ടുപോകാൻ എത്താം എന്നു പറഞ്ഞ ദിനേഷ് ഇനിയും എത്തിയിട്ടില്ല..എന്തോ ആവശ്യത്തിനു എറണാകുളം പോയിരുക്കുവാണ്..പുള്ളിക്കാരൻ എത്താൻ വൈകുമത്രേ.. വീട്ടിലേക്ക് പോകാൻ ഒരു ടാക്സി വിളിക്കാൻ അങ്കിളിനോട്‌ പറയാൻ വന്നതാണ് അവർ…
പുറകെ വന്ന ഏട്ടത്തി അതു വേണ്ടാ എന്നും വീട്ടിലേക്ക് ഞാൻ ഡ്രോപ്പ് ചെയ്യുമെന്നും പറഞ്ഞു… അമ്മക്കും അതു തന്നെ അഭിപ്രായം…
ഞങ്ങളുടെ ക്ഷണം അങ്കിൾ സ്നേഹപൂർവ്വം നിരസിക്കാൻ ശ്രമിച്ചുഎങ്കിലും ഒടുവിൽ പുള്ളി ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025