Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

പരസ്പരം ഉള്ളു തുറന്നു സംസാരിച്ചില്ല.. മനസ്സിലെ ഇഷ്ട്ടം അറിയിച്ചില്ല..എന്നാലും ഞാൻ പ്രാർത്ഥിച്ചു.. പ്രണയത്തിന്റെ മൂർത്തിഭാവമായ ശിവഭഗവാനോട്‌ തന്നെ,, കൈലാസനാഥനും പാർവതിദേവിയും ഒന്നിച്ചു വാഴുന്ന ആ സന്നിധിയിൽ നിന്നു കൊണ്ട്..ഇവളെ എനിക്ക് തന്നെ നല്കണമേ എന്ന്…
“പ്രാണന്റെ പാതിയെ ഇണയോട് ചേർത്ത് വച്ച പരിണയം ആണ് പ്രണയം എന്ന് തന്നിലൂടെ തന്നെ ഈ ലോകത്തിനു കാട്ടി കൊടുത്ത മഹാപരമേശ്വരൻ,, സർവ്വതിനും നാഥനായ മ്മ്‌ടെ വടക്കുംന്നാഥൻ .. ”
-ആള് തന്നെ മ്മ്‌ടെ ആരാധനാമൂർത്തി…-
പ്രണയത്തിന്റെ കാര്യത്തിൽ ആള് വേറെ ലെവൽ ആണ്….””

ഭദ്രയുടെ പ്രോഗ്രാം തുടങ്ങാൻ എട്ടരയാകും എന്ന് മീനാക്ഷി പറഞ്ഞു…മീനാക്ഷിയും കുഞ്ഞും മാത്രമേ അപ്പോൾ അവിടെ ഭദ്രയോടൊപ്പം ഉണ്ടായിരുന്നുള്ളൂ…
സുരേദ്രനങ്കിളും വന്നിട്ടുണ്ടായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ അങ്കിൾ അങ്ങോട്ട്‌ വന്നു..
ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു..അവിടെ നിന്ന നേരമത്രയും ഞാൻ ഭദ്രയോട് ആകെ പറഞ്ഞത് ഒരു ഹായ് മാത്രമാണ്..അവൾ അപ്പോഴും മറുപടി ഒരു ചിരിയിൽ ഒതുക്കി…
അങ്ങനത്തെ ഒരു ചുറ്റുപാടിൽ ഞങ്ങൾക്കു തനിച്ചു സംസാരിക്കാൻ ഒരു ചാൻസ് കുറവാണ് എന്ന് എനിക്ക് നന്നായി അറിയാമെങ്കിലും ഞാൻ അതിനു കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി..
എന്റെ അവസ്ഥ ഏട്ടത്തിക്കും മനസ്സിലായി കാണണം.. ആളും ഹെല്പ്ലെസ്സ് ആണ്…
എന്ത് ചെയ്യാം..അമ്മ എന്തൊക്കയോ കാര്യമായി തന്നെ ഭദ്രയെ നോക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.. ഏട്ടനും ഏട്ടത്തിയും പറഞ്ഞ പ്രൊപോസൽ മനസ്സിൽ വച്ചിട്ട് തന്നെ ആയിരിക്കും….
കാര്യം ഡാൻസ് costume ലും മേക്കപ്പ്ലുമൊക്കെ ആയതോണ്ട് അമ്മ അവളുടെ രൂപംത്തിൽ ഒട്ടും satisfied ആയിരിക്കില്ല എന്നുറപ്പുണ്ട്..😜😂
അന്ന് കല്യാണത്തിന് കണ്ടപ്പോൾ പിന്നെ ഇങ്ങനെ ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നില്ല താനും…

കുറച്ചു കഴിഞ്ഞപ്പോൾ ഒരു 40 വയസ്സ് പ്രായം തോന്നിക്കുന്ന സെറ്റ് സാരി ഉടുത്ത സ്ത്രീ അങ്ങോട്ട്‌ വന്നു.. അത് ഭദ്രയുടെ ഡാൻസ് ടീച്ചർ ആയിരുന്നു…അങ്കിൾ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി..
ഭദ്രയുടെ പ്രോഗ്രാമിന്റെ സമയം ആയപ്പോൾ ടീച്ചർ അവളെ സ്റ്റേജ്ന്റെ അവിടെക്ക് കൂട്ടി കൊണ്ട് പോയി.. എല്ലാവരും അവളെ വിഷ് ചെയ്തു.. കൂട്ടത്തിൽ ഞാനും ഒരു all the best പറഞ്ഞു എങ്കിലും അവൾ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു..

“ഹാ ഇവൾക്കന്താ ഒന്ന് വാ തുറന്നു മിണ്ടിക്കൂടെ എന്നോട്.
അറ്റ്ലീസ്റ്റ് ഒരു താങ്ക്സ് എങ്കിലും പറയാമായിരുന്നല്ലോ.. അമ്മയും ഏട്ടത്തിയും ചോദിക്കുന്നതിനോക്കെ അവൾ മറുപടി പറയുന്നുണ്ടായിരുന്നല്ലോ.. “”
ഞാൻ മനസ്സിൽ കെറുവിച്ചു കൊണ്ട് പറഞ്ഞു…
അസൂയ തന്നെ ഗഡി.. അല്ലാണ്ട് എന്ത് 😂😂
സ്വാഭാവികം..😜

അവർ അങ്ങോട്ട് പോയപ്പോൾ ഞങ്ങൾ എല്ലാവരും സ്റ്റേജ്നു മുന്നിലേക്ക് നടന്നു..

അമ്മക്കും ഏട്ടത്തിക്കും മീനാക്ഷിക്കും സീറ്റ് കിട്ടി..ദേവൂട്ടി അവരോടൊപ്പം പോയപ്പോൾ മീനാക്ഷിയുടെ മോൻ ഞങ്ങളുടെ കൂടെ പോന്നു..നീരജ്

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025