Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

-മമ്മിയൂർ ശിവ-പാർവതി ക്ഷേത്രം- വീട്ടിൽ നിന്നും അര-മണിക്കൂർ ഡ്രൈവ് ഉണ്ട്.. രാമായണമാസാചരണത്തിന്റെ അവസാനവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന കലാപരിപാടികൾ ആണ്..ഭദ്രയുടെ പ്രോഗ്രാം ഉള്ളത് കൊണ്ട് മീനാക്ഷി വിളിച്ചു നിർബന്ധിച്ചിട്ടാണ് ഏട്ടത്തി പോകുന്നത്.. ഏട്ടത്തിയും ആദ്യമായിട്ടാണ് ഭദ്രയുടെ ഡാൻസ് പ്രോഗ്രാം കാണുന്നത്..
അമ്മയും പാട്ടും ഡാൻസും എല്ലാം നന്നായി ആസ്വദിക്കുന്ന ആളാണ്.. കൂടാതെ അമ്പലത്തിലും തൊഴാമല്ലോ എന്നും കരുതിയാണ് വരുന്നതു…

ഭദ്രയെ കാണാൻ പറ്റുന്ന സന്തോഷത്തിലാണ് ഞാൻ ഇറങ്ങിപ്പുറപ്പെട്ടത്…ഇന്നത്തെ പ്രോഗ്രാമിന്റെ തിരക്കിനിടയിൽ എന്തായാലും സംസാരിക്കാൻ ഒന്നും പറ്റില്ല…എന്നാലും അവളെ ഒന്ന് കാണാല്ലോ.. കൂടെ അവളുടെ ഡാൻസും.. ഒരാഴ്ച ആകുന്നു അവളെ ഞാൻ കണ്ടിട്ട്..ആദ്യമായും അവസാനമായും..

ഞങ്ങൾ ഒരു ഏഴരയോടെ അമ്പലത്തിൽ എത്തി.. ഞാൻ പ്രതീക്ഷിച്ചതിലും തിരക്ക് ഉണ്ട്… ഞങ്ങൾ എത്തുമ്പോഴേക്കും കലാപരിപാടികൾ തുടങ്ങിയിരുന്നു..
കിഴക്കോട്ടു ആയിരുന്നു അമ്പലത്തിന്റെ മുഖദർശനം..അമ്പലത്തിന്റെ ഇടത് ഭാഗത്തായിട്ട് ആയിരുന്നു സ്റ്റേജ്…
കാർ പാർക്ക്‌ ചെയ്തിട്ട് ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു…
തൊഴുതുകഴിഞ്ഞിറങ്ങിയിട്ട് മീനാക്ഷിയെ വിളിക്കാം എന്ന് ഏട്ടത്തി പറഞ്ഞു..

ചുറ്റമ്പലത്തിനകത്തും നല്ല തിരക്ക് ഉണ്ടായിരുന്നു..കാര്യമായ വഴിപാടുകൾ ഒന്നും കഴിക്കാൻ നിൽക്കാതിരുന്നതിനാൽ ഞങ്ങൾ പെട്ടന്ന് തൊഴുതിറങ്ങി…

ഏട്ടത്തി മീനാക്ഷിയെ വിളിച്ചപ്പോൾ അവർ സ്റ്റേജ്നു പുറകിൽ ആയുള്ള പന്തലിൽ ഉണ്ടെന്ന് പറഞ്ഞു..
പ്രോഗ്രാം അവതരിപ്പിക്കാൻ വരുന്നവർക്ക് ഒരുങ്ങാനും വിശ്രമിക്കാനും ഗ്രീൻ റൂം എന്ന പോലെ ഒരുക്കിയിട്ടുള്ള ഒരു താൽക്കാലിക സജ്ജീകരണം ആയിരുന്നു അത്…

ഞങ്ങൾ അങ്ങോട്ടെക്കു നടന്നു.. പന്തലിനകത്തെക്കു കേറി ചെല്ലുന്നതിന്റെ വലതു മൂലയിൽ ആയിട്ടായിരുന്നു അവർ ഇരുന്നിരുന്നത്….
കയറി ചെന്നതും എന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത് ഞാൻ കാണാൻ മോഹിച്ച
ആളിൽ തന്നെയായിരുന്നു…
ചുവപ്പും പച്ചയും കളർ കോമ്പിനേഷനിലുള്ള ഡാൻസിന്റെ ഡ്രസ്സ്‌ ഇട്ട് ഒരു പലകയിൽ ഇരുന്നു വലതു കാലിലെ ചിലങ്ക കെട്ടുകയായിരുന്നു അവൾ.. ഭദ്ര…..

ഞങ്ങളെ കണ്ട് അടുത്തിരുന്നിരുന്ന മീനാക്ഷി എഴുന്നേറ്റതും അവൾ തല ഉയർത്തി നോക്കി…
ആ മിഴികൾ ആദ്യം പാഞ്ഞതും എന്നിലേക്ക് തന്നെയോ.. അതോ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നതു കൊണ്ട് എനിക്ക് അങ്ങനെ തോന്നിയതോ,, അറിയില്ല,,
അതിശയം കലർന്നിരുന്നു പെണ്ണിന്റെ കവിളിണയിൽ എന്നെ കണ്ടപ്പോൾ…അവളുടെ കരിമഷിയെഴുതിയ മിഴികൾ വിടർന്നിരുന്നു…
എന്നെ ഒരിക്കലും അവൾ അവിടെ പ്രതീക്ഷിച്ചു കാണില്ല എന്ന് എനിക്ക് ഉറപ്പാണ്..അവളുടെ കണ്ണുകൾ അത് എന്നോട്
സംവദിക്കുന്നുണ്ടായിരുന്നു…ചുണ്ടുകൾ പറയാൻ മടിച്ചതു കണ്ണുകൾ പങ്കു വച്ചപ്പോൾ, ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷ അറിയുന്നത് കണ്ണുകൾക്കാണ് എന്ന് എനിക്ക് മനസ്സിലായി…
ഡാൻസ്നുള്ള മേക്കപ്പ്ഉം മറ്റു ഒരുക്കങ്ങളുമെല്ലാം കഴിഞ്ഞാണ് പെണ്ണിന്റെ നിൽപ്പ്…
അമ്മയ്ക്കും ഏട്ടത്തിക്കും പുറകിൽ ആണ് ഞാൻ നിന്നിരുന്നതു..അവരോട് സംസാരിക്കുന്നതിനിടയിലും അവൾ എന്നെ പല തവണയും പാളി നോക്കുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു… ഒടുവിൽ ഞാൻ അത് ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായതും പെണ്ണ് പിന്നെ എന്നെ നോക്കുന്നതെ ഇല്ല…കുറച്ചു കഴിഞ്ഞു എന്നെ ഇടംകണ്ണിട്ട് നോക്കിയ അവൾ കാണുന്നതു അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ ആണ്… ആ നിമിഷം അവൾ എനിക്ക് സമ്മാനിച്ച പുഞ്ചിരി അന്ന് കല്യാണവീട്ടിൽ നിന്നും പോരാൻ നേരം നൽകിയതിനെക്കാൾ ശോഭയുള്ളതായിരുന്നു..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025