Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

ഞാൻ കാറ്റു പോയ ബലൂൺ പോലെ ആയി..”ഏയ് ഞാൻ ചുമ്മാ പറഞ്ഞതാടാ…നിന്റെ ഉള്ളിലെ ഇഷ്ട്ടം നീ തന്നെ അവളോട്‌ പറയുന്നത് അല്ലേ നല്ലത് എന്ന് എനിക്ക് തോന്നി..ടെൻഷൻ ഒന്നും വേണ്ടാ..നീ വേഗം ചെന്നു റെഡി ആയി വാ..”
മനസ്സ് ഒന്നു കലങ്ങിയെങ്കിലും ഭദ്രയെ കാണാൻ പോകുന്നതിന്റെ സന്തോഷത്തിൽ ഞാൻ കൂടുതൽ ആലോചിച്ചു വിഷമിക്കാൻ നിന്നില്ല..
ഞാൻ വേഗം തന്നെ കുളിച്ചു റെഡിയായി വന്നു..ഒരു മെറൂൺ കളർ ഷർട്ടും അതെ കരയുള്ള വെള്ള മുണ്ടും ആയിരുന്നു ഞാൻ ഇട്ടത്..
അമ്മയെയും ഏട്ടത്തിയേയും വെയിറ്റ് ചെയ്ത് ഉമ്മറത്തു ഇരുന്നു…
അച്ഛൻ പുറത്തു എവിടെയോ പോയതാണ്..വരാൻ ലേറ്റ് ആകും എന്ന് അമ്മ പറഞ്ഞു…
ചേട്ടൻ മുറ്റത്തു നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്…പിന്നെയും മനസ്സിൽ ആ ചിന്ത കേറിവന്നു… ഭദ്രയ്ക്ക് എന്നെ ഇഷ്ട്ടപ്പെടുമോ…??
അല്ലേലും പണ്ടേ ഉള്ളതാണ് എനിക്ക് ഈ കുഴപ്പം..നമുക്ക് ഇഷ്ട്ടപ്പെട്ട ആളിന് തിരിച്ചു നമ്മളെ ഇഷ്ട്ടപ്പെടുമോ എന്നാലോചിച്ചിട്ടുള്ള ഈ ടെൻഷൻ അടിക്കൽ.. കോപ്പ് ഇപ്പോഴും ഒരു മാറ്റമില്ല അതിന്…
അതും ആലോചിച്ചു ആകെ വട്ട് പിടിക്കാൻ തുടങ്ങി…, ഭദ്രയോടുള്ള ഇഷ്ട്ടം മനസ്സിൽ ഉറച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ്…
എന്താകുമോ എന്തോ…

കുറച്ചു കഴിഞ്ഞു,, എനിക്ക് ഉള്ള പതിവ് ഗ്രീൻ ടീയുംമായി ഏട്ടത്തി വന്നു..പിന്നാലെ മോണ കാട്ടി ചിരിച്ചു കൊണ്ട് എന്റെ ദേവൂട്ടിയും…
ഡ്രസ്സ്‌ മാറിയിട്ടുണ്ട് രണ്ടാളും…
ഏട്ടത്തി വിളിച്ചപ്പോൾ അമ്മ ഇപ്പോൾ ഇറങ്ങാം എന്ന് അകത്തുനിന്നും പറയുന്നുണ്ട്…

ദേവൂട്ടി മുറ്റത്തെക്കിറങ്ങി നേരെ ഏട്ടന്റെ അടുത്തേക്ക് ഓടി…
ഗ്രീൻ ടീ എന്റെ കയ്യിൽ തന്നു ഏട്ടത്തി എന്റെ അടുത്ത് ഇരുന്നു…
(ചായയും കാപ്പിയും എനിക്ക് കുഞ്ഞുനാളു തൊട്ടേ ഇഷ്ട്ടമല്ല…ഹെൽത്ത്‌ conscious ഒന്നും അല്ലായിരുന്നുട്ടൊ… എനിക്ക് ഇഷ്ട്ടമല്ലാഞ്ഞിട്ടു തന്നെയായിരുന്നു..എന്നാൽ ആ തീരുമാനം ആരോഗ്യത്തിന് നല്ലതായിരുന്നു എന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി..
ഗ്രീൻ ടീ ശീലമാക്കിയിട്ട് ഇപ്പോൾ കുറെ വർഷങ്ങളായി..
രാവിലെ jogging കഴിഞ്ഞു വന്നാലും വൈകുന്നേരവും ഓരോ കപ്പ്‌ പതിവാണ്…)

ഓരോന്ന് ആലോചിച്ചു വലിഞ്ഞു മുറുകിയ എന്റെ മുഖം കണ്ടിട്ടാവണം,, ഏട്ടത്തി കാര്യം തിരക്കി..
ഏട്ടത്തിയോട് എന്റെ മനസ്സിൽ ഉള്ള പേടി ഞാൻ തുറന്നു പറഞ്ഞു…

“ഇതാണോ കാര്യം..ഇത് സാധാരണ എല്ലാർക്കും ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന
ടെൻഷൻ ആണ്..
നീ അതിനെപ്പറ്റി തന്നെ പിന്നെയും ആലോചിച്ചു മനസ്സമാധാനം കളയണ്ട..
എന്തായാലും ഈ കാര്യം നമ്മൾ ആ കുട്ടിയോടും വീട്ടുകാരോടും സംസാരിക്കണം..
ഞങ്ങൾ വീട്ടുകാർ ആയിട്ട് സംസാരിക്കുന്നതിനു മുൻപ് നിനക്ക് തന്നെ ഈ കാര്യം ഭദ്രയോടു പറയണം എന്ന് തോന്നുന്നുണ്ടേൽ നീ ധൈര്യായിട്ട് പോയി പറയടാ മോനെ… മനസ്സിൽ ഉള്ള ഇഷ്ട്ടം തുറന്നു പറയാൻ നീ എന്തിനാ പേടിക്കുന്നെ..
നമുക്ക് വരുന്നിടത്തു വച്ച് കാണാംന്നെ… ഞാനല്ലേ പറയണേ…””
ഏട്ടത്തി എന്നെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു..
സത്യം പറഞ്ഞാൽ ആളോട് കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ എനിക്ക് ഒരു ധൈര്യം കിട്ടി..
അപ്പോഴേക്കും അമ്മ റെഡി ആയി വന്നു…
ഇതിനിടയിൽ അമ്മയോടു ഈ കാര്യം പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഒരു സൂചന താനും ഏട്ടനും കൂടി കൊടുത്തിട്ടുണ്ട്ന്നു ഏട്ടത്തി പറഞ്ഞു…ഭദ്രയുടെ പ്രൊപോസൽ ഫോർമൽ ആയാണ് അമ്മയോട് അവതരിപ്പിച്ചിട്ട് ഉള്ളത്..
അമ്മ എതിർപ്പ് ഒന്നും പറഞ്ഞില്ല… അച്ഛനോട്‌ പറയാം,, ആലോചിക്കാം എന്നൊക്കെ ആയിരുന്നു മറുപടി…
ഏട്ടനോട്‌ യാത്ര പറഞ്ഞു അവന്റെ ഇന്നോവയിൽ ഞങ്ങൾ ഇറങ്ങി…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025