Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

ഞാങ്ങൾ വീട്ടിലേക്ക് പോകുന്ന റൂട്ടിൽ നിന്നും ഒരു 2 km അധികം ഡ്രൈവ് ചെയ്‌താൽ അവരുടെ നാട്ടിലേക്ക് എത്തുമായിരുന്നു…
കലാപരിപാടികൾ തീരുന്നതിനു മുന്പേ ഞങ്ങൾ അവിടെ നിന്നു തിരിച്ചു..
ഭദ്ര ഏറ്റവും പുറകിലെ സീറ്റിൽ ആയിരുന്നു ഇരുന്നത്… അതു കൊണ്ട് യാത്രയിലുടനീളം എനിക്ക് ശരിക്കുമൊന്നു അവളെ കാണാൻ പോലും കഴിഞ്ഞില്ല…
കാറിൽ കയറുന്നതിനു മുന്പേ ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു…
ഡാൻസ്ന്റെ വസ്ത്രം മാറിയിരുന്നില്ല..
മറ്റു accessories എല്ലാം അഴിച്ചു മാറ്റിയിരുന്നു…മുഖത്തെ മേക്കപ്പ് ഒന്നും കളഞ്ഞിട്ടില്ല… കാറിൽ കയറുന്നതിനു മുൻപ് അവൾ എന്നെ നോക്കിയത് frontലെ ഗ്ലാസിലൂടെ ഞാൻ കണ്ടിരുന്നു…അമ്പലത്തിൽ നിന്നും വരുന്ന വഴിയിൽ നിന്നും മെയിൻ റോഡിലേക്കു കയറുന്നതിനു മുൻപ് ഒരു ബ്ലാക്ക് കോമ്പാസ് ജീപ്പ് പുറകിൽ നിന്ന് എന്റെ കാറിനെ മറി കടന്ന് ശരവേഗത്തിൽ പോയത് ഞാൻ
ശ്രദ്ധിച്ചിരുന്നു..ആ സമയം സുരേന്ദ്രനങ്കിൾ എന്തോ ചോദിച്ചപ്പോൾ ഞാനതു വിട്ടു….

വീട്ടിൽ കയറിയിട്ട് പോകാം എന്നുള്ള അങ്കിന്റെ ക്ഷണം ഞങ്ങൾ നേരം വൈകിയതിനാൽ നിരസിച്ചു…..
അവരെ വീടിനു മുമ്പിലുള്ള വഴിയിൽ ഇറക്കി വണ്ടി റിവേഴ്‌സ് എടുത്ത് തിരിക്കുന്ന നിമിഷമത്രയും എന്നെ തന്നെ നോക്കി നിന്നിരുന്ന ഭദ്രയെ ഞാനും ശ്രദ്ധിച്ചിരുന്നു..
ഒടുവിൽ യാത്ര പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തപ്പോഴും ആ മുഖം എന്നെ നോക്കി പുഞ്ചിരി തൂകി….
മടക്കയാത്രയിൽ അമ്മയും ഏട്ടത്തിയും ഭദ്രയുടെ ഡാൻസ്നെപ്പറ്റി വാനോളം പുകഴ്ത്തിയത് ഞാൻ ഒരുപാട് ആസ്വദിച്ചു…
അന്നത്തെ എന്റെ നിദ്രയും പെണ്ണ് അസ്വസ്ഥമാക്കി…
”ശക്തിയില്ലാതെ ശിവൻ പൂർണമാകുന്നില്ലെങ്കിൽ അറിയുക പെണ്ണേ നീ ഇല്ലാതെ എന്റെ ജന്മം അപൂർണമെന്ന്..’

—————-=====—————-

പിറ്റേന്ന് ശനിയാഴ്ച, കഴിഞ്ഞ വാരം ഈ ദിവസം ഞാൻ ഉണർന്നത് ഒരു സ്വപ്നസുന്ദരിയേയും മനസ്സിലിട്ട് കൊണ്ടാണ്…
ഇന്നും അവൾ എന്റെ മനസ്സിൽ ഉണ്ട്… എന്നാൽ അവൾക്കിന്ന് എന്റെ ഭദ്രയുടെ മുഖമാണ്…ഞാൻ മനസ്സാൽ വരിച്ചു കഴിഞ്ഞ, ഒരു നാൾ എന്റെ പാതിയായ് മാറുമെന്ന് ഞാൻ മോഹിക്കുന്ന എന്റെ ഭദ്രയുടെ മുഖം…
‘മായാത്ത വസന്തം പോലെ,, മറയാത്ത നിഴൽ പോലെ,, വാടാത്ത പൂക്കൾ പോലെ നീ നിന്റെയാ അരുണശോഭയാർന്ന മുഖവുമായി എന്നിൽ നിറഞ്ഞുനിൽക്കുവാണ് പെണ്ണേ….’

അന്ന് ലഞ്ച് ടൈമിൽ ഓഫീസിനു പുറത്തെക്ക് ചുമ്മാ ഒന്ന് ഇറങ്ങി..വൈഗ അന്ന് ലീവ് ആയിരുന്നു,, രാവിലെ ഓഫീസിൽ വന്നപ്പോഴെ ഞാൻ വൈഗയെ അന്വേഷിച്ചിരുന്നു..നല്ല പനി ഉള്ളത് കൊണ്ട് അവൾ ലീവ് എടുത്തതാണ് എന്ന് കീർത്തന പറഞ്ഞു… ഉച്ചക്ക് പുറത്തു ഇറങ്ങിയപ്പോഴാണ് ഞാൻ ആരോ പറഞ്ഞു കേട്ടത് ഉച്ച മുതൽ തൃശ്ശൂർ ജില്ലയിൽ ബസ് പണിമുടക്ക് ആണെന്ന്..
മിന്നൽ പണിമുടക്ക് ആണ് പോലും…
രാവിലെ ഏതോ കോളേജ് പയ്യൻ കൺസെഷൻന്റെ പേരും പറഞ്ഞു വഴക്ക് ആയി കണ്ടക്ടറെപ്പിടിച്ചു തല്ലി എന്ന്..
അതിൽ പ്രതിഷേധിച്ചു കൊണ്ട് ബസ്സ് തൊഴിലാളികളുടെ സംഘടന പണിമുടക്കിന്
ആഹ്വാനം ചെയ്തിരിക്കുവാണ്..
എന്തായാലും ബസ്സിനെ ആശ്രയിക്കുന്ന പാവം വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഇന്ന് വീടെത്താൻ കഷ്ട്ടപ്പെടും…
KSRTC ഉണ്ടാവുമെങ്കിലും വൈകുന്നേരത്തെ തിരക്കിന് അതു കൊണ്ട് കാര്യമായ പരിഹാരം ആകില്ല…
എന്റെ ഓഫീസിലെ സ്റ്റാഫ്‌ മിക്കവരും സ്വന്തം

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025