Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

‘ അവൾക്ക് അമലേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞു…. ടൗണിൽ വച്ച് നേരത്തെ കണ്ടു പരിചയമൊക്കെയുണ്ടെന്ന്…. ‘” ഓഹ്… സോറി ആരതി… ഞാൻ പെട്ടന്ന് ഓർത്തില്ല…. കുറേ നാളായില്ലേ കണ്ടിട്ട്… തന്റെ പഠിത്തം ഒക്കെ കഴിഞ്ഞോ??… ”
അവൻ ഒരു വിളറിയ ചിരിയോടെ അവളോട് ചോദിച്ചു….

” ഉവ്വ്…. കഴിഞ്ഞിട്ട് കുറച്ചായി…. ഇപ്പോൾ വീട്ടിൽ കല്യാണം ഒക്കെ ആലോചിച്ചു തുടങ്ങി…. ”
അവളുടെ നോട്ടത്തിൽ പ്രതീക്ഷയുടെ ഒരു കണികയുള്ളത് പോലെ അവന് തോന്നി… അവളെ നോക്കാനാകാതെ അവൻ മുഖം തിരിച്ചു…. വീട്ടിലേക്ക് കയറിയപ്പോൾ പണ്ട് ചേച്ചിയുടെ കല്യാണത്തിന് കണ്ടു പരിചയമുള്ള പല മുഖങ്ങളും കണ്ടു… അതിനിടയിൽ അമ്മയുടെയും… അവർ അവനെ നോക്കി വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു…. തിരിച്ചവനും… ഇന്ദുവിനെ ഒന്നുകൂടി കാണാൻ അവന്റെ കണ്ണുകൾ തിരത്തെങ്കിലും നിരാശയായിരുന്നു ഫലം …. ആരതി അവന്റെ പഴയ റൂമിൽ ബാഗ് കൊണ്ടുപോയി വച്ചു…. പിന്നാലെ അവനും എത്തി…

” താൻ ശരിക്കും ഇവിടെയങ്ങ് കൂടിയല്ലേ??… ”
അവൻ ആരതിയോട് ചോദിച്ചു…

“അതേല്ലോ…. എന്റെ ബാല്യകാലസഖിയുടെ കല്യാണമല്ലേ…. അതും പ്രേമവിവാഹം… അപ്പൊ ഞാൻ എപ്പോളും കൂടെ വേണ്ടേ… ”
അവളുടെ വാക്കുകൾ ചാട്ടുളി പോലെ അവന്റെ ഉള്ളിൽ പതിച്ചു….

” പ്രേ… പ്രേമവിവാഹമോ..??
അവൻ വിക്കിക്കൊണ്ട് ചോദിച്ചു….

” അതേന്നെ…. എല്ലാവരും അങ്ങനാണല്ലോ പറയുന്നത്…. എങ്കിലും അവൾ ആ രാജുവിനെ പ്രേമിച്ചു കളയുമെന്ന് ആരും വിചാരിച്ചില്ല…. ഇവിടെ ആർക്കും താല്പര്യം ഉണ്ടായിരുന്നില്ല…. പിന്നെ അവൻ വന്ന് അവന്റെ കുഞ്ഞിനെയും അമ്മയെയും വേണമെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കി എന്നൊക്കെയാണ് പറയുന്നത്….. അവളോട് ചോദിച്ചിട്ട്‌ ഒന്നും മിണ്ടുന്നതുമില്ല…. ”
ആരതി പറഞ്ഞു നിർത്തി…. അമൽ ഒന്നും മിണ്ടാതെ നിന്നു…. ഇന്ദു വേറെ ഒരാളെ സ്നേഹിച്ചിരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ കാരമുള്ള് ഹൃദയത്തിൽ തറയ്ക്കുന്ന വേദനയാണ് അവന് അനുഭവപ്പെടുന്നത്….. അപ്പോൾ അവൾ വേറെ ഒരാളുടേതാകുന്നത് അവന് എങ്ങനെ സഹിക്കാനാകും എന്ന് അവൻ ചിന്തിച്ചു….

” അതേ…. സ്വപ്നം കാണുവാണോ മാഷേ…. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി കേട്ടോ… ”
ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ കടന്നു പോയി…. മനസ്സ് തകർന്ന് നിൽക്കുമ്പോളും പുഞ്ചിരിയുടെ മുഖപടമണിഞ്ഞ് അവൻ കട്ടിലിലേക്ക് വീണു….

എവിടെയൊ ഒരു കുഞ്ഞ് കരയുന്ന ശബ്ദം കേട്ടിട്ടാണ് അമൽ ഞെട്ടിയുണർന്നത്…. എവിടെയാണെന്നോ സമയം എന്താണെന്നോ ഉള്ള ബോധം അവന് വരാൻ അൽപ്പം സമയം എടുത്തു….. ഉച്ച കഴിഞ്ഞിരുന്നു…. തലയ്ക്ക് ആകെ പെരുപ്പ് പോലെ അവന് തോന്നി…. കുളത്തിൽ ഒന്ന് മുങ്ങി കുളിക്കാൻ അവൻ ഡ്രെസ്സും എടുത്ത് പുറത്തേക്ക് ഇറങ്ങി…. വീട്ടിൽ ആകെ ആളുകളുടെ എണ്ണം കൂടിയത് അവൻ ശ്രദ്ധിച്ചു…. പക്ഷെ അന്ന് ചേച്ചിയുടെ കല്യാണത്തിന് കണ്ടത് പോലെയുള്ള സന്തോഷം ആരുടേയും മുഖത്ത് ഉണ്ടായിരുന്നില്ല…. എല്ലാവരും തമ്മിൽ എന്തൊക്കെയൊ കുശുകുശുക്കുന്നുണ്ട്….
‘ഇന്ദുവിനെ പറ്റി കുറ്റം പറയുകയായിരിക്കും…. ‘
അവൻ മനസ്സിലൊർത്തു… അവന്റെ ചുണ്ടിൽ അവരോട് ഒരു പുശ്ചത്തിന്റെ ചിരി വന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025