Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

എന്തൊക്കെയാണെങ്കിലും ഇഷ്ടപ്പെട്ടിരുന്ന പെണ്ണിനെ ആരെങ്കിലും കുറ്റം പറയുന്നതോ തെറ്റായി നോക്കുന്നതോ ഒരാണിന് ഇഷ്ടപെടില്ലല്ലോ….അവൻ കുളപ്പടവിലേക്ക് നടന്നു…. പോകുന്ന വഴിക്ക് നിന്നവരെ ഒന്നും അവൻ ശ്രദ്ധിച്ചില്ല…. എല്ലാവരും തിരക്കിട്ട പണിയിലാണ്…. മുറ്റത്ത് വലിയ പന്തൽ ഒരുങ്ങുന്നു…. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു…. അവൻ അവർക്കിടയിലൂടെ കുളപ്പടവിലെത്തി… അവൻ പടിക്കെട്ട് ഇറങ്ങാൻ തുടങ്ങിയപ്പോളേക്കും ആരോ അവിടെ നിന്നും കയറി വരുന്നത് അവൻ കണ്ടു…. ആളെ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല….. ഇന്ദു…

കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ മുകളിലേക്ക് കയറി വന്നു… അപ്രതീക്ഷിതമായി അമലിനെ കണ്ടപ്പോൾ മുഖം ഒളിപ്പിക്കാൻ അവൾ ഒരു പാഴ് ശ്രമം നടത്തി നോക്കി…. പക്ഷെ അവനെ മറികടന്ന് അവൾ പോകുന്നത് നോക്കി നിൽക്കാനേ അവന് കഴിഞ്ഞുള്ളു…. അവസാനം അവൾ പറഞ്ഞ വാക്കുകൾ ഉണ്ടാക്കിയ മുറിവ് അതുവരെ അവനിൽ നിന്നും മാഞ്ഞു പോയിരുന്നില്ല…. പക്ഷെ അവന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉരുണ്ടു കൂടി…. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യുന്ന പെൺകുട്ടിയുടെ യാതൊരു പ്രസരിപ്പും ഇന്ദുവിനുണ്ടായിരുന്നില്ലന്നു മാത്രമല്ല അവൾ കരയുകയും ചെയ്യുന്നു…. അന്ന് അവസാനം ഈ വീടിന്റെ പടിയിറങ്ങിയ ദിവസം ക്ഷേത്രത്തിൽ പോകുന്നത് വരെ തന്നോട് സ്നേഹത്തിൽ പെരുമാറിയ ഇന്ദു തിരികെ വന്നപ്പോൾ മുതലാണ് അകന്നു തുടങ്ങിയത്…. അതിന്റെ കാരണം ആലോചിച്ച് പല രാത്രികളിലെയും ഉറക്കം പോലും നഷ്ടപെട്ടിട്ടുണ്ട്…. എവിടെയോ എന്തൊക്കെയൊ പിഴവുകൾ പോലെ…. തനിക്കറിയാത്ത എന്തെക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായി…. ഇന്ദു അതൊരിക്കലും പറയാൻ പോകുന്നില്ല…. അല്ലാതെ അതറിയണമെങ്കിൽ അവൻ പറയണം… രാജു…. അവനെ ഒന്നുകൂടി കാണണമെന്ന് മനസ്സിൽ ഉറപ്പിച്ച് അമൽ കുളിച്ചു കയറി…. മുൻപിലുള്ളത് നാളെ ഒരു ദിവസം കൂടി മാത്രം…. മറ്റെന്നാൾ അവളുടെ കല്യാണമാണ്…..

കുളിച്ചു വന്നപ്പോൾ തന്നെ അരവിന്ദിനെയും അച്ഛനെയും കണ്ടു…. അരവിന്ദിന് അവനോട് എങ്ങനെ സംസാരിച്ചു തുടങ്ങുമെന്നറിയാതെ ഒരു പരുങ്ങൽ ഉണ്ടായിരുന്നു…. പക്ഷെ അമലിന്റെ ഒരു കെട്ടിപിടിത്തത്തിൽ അവസാനിക്കുന്നത് മാത്രമായിരുന്നു അത്…. പണ്ടത്തേത് പോലെ അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു…. പുതിയ ജോലിയെ പറ്റി പഴയ കൂട്ടുകാരെ പറ്റി അങ്ങനങ്ങനെ…. പക്ഷെ പണ്ടത്തേത് പോലെ അവന്റെ കൂടെ നടന്ന് ഓരോ ജോലികൾ ചെയ്യാൻ അവൻ കൂട്ടാക്കിയില്ല…. ചെയ്തു തീർക്കാൻ വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് ആരോ മനസ്സിൽ ഇരുന്ന് പറയുന്നുണ്ടായിരുന്നു….

” എന്താണ് മാഷേ…. എന്താണ് ഇത്ര വലിയ ആലോചന…. ”
സന്ധ്യ സമയത്ത് പുറത്തേക്ക് നോക്കിയിരുക്കുന്ന അവനോട് ആരതി പിന്നിലൂടെ വന്ന് അവന്റെയടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു

” യേ…. വെറുതെ ഇങ്ങനെ…. അല്ല താൻ വീട്ടിലൊന്നും പോണില്ലേ….?.. ”
അമൽ ചോദിച്ചു…

” ഓ… നമ്മളെ പറഞ്ഞു വിടാഞ്ഞിട്ടാണല്ലേ…. എന്നാലെ ഞാൻ രണ്ടു ദിവസത്തേക്ക് എങ്ങും പോണില്ല… ഇന്ദുവിന്റെ കൂടെ നിക്കാൻ പോവാ…. ”
അവൾ ഒരു ചിരിയോടെ പറഞ്ഞു…

” യേ… ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല… അല്ല… ഈ ഇന്ദുവിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ…. സാധാരണ പ്രമിച്ച പുരുഷനെ ഭർത്താവ് ആയിട്ട് കിട്ടുമ്പോൾ നല്ല സന്തോഷം ഉണ്ടാകേണ്ടതല്ലേ…??.. ”

” ആവോ… ഞാനും അത് അവളോട്‌ ചോദിച്ചു…. പക്ഷെ അവൾ ഒന്നും പറഞ്ഞില്ല…. വയറ്റിൽ ഒരു കുഞ്ഞ് ഉള്ളതല്ലേ ചിലപ്പോൾ അതിന്റെ ബുദ്ധിമുട്ട് ഒക്കെ കൊണ്ടാരിക്കും… ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025