നമ്മളിപ്പോപോവാ… “””
പ്രിയ കല്ലുവിന്റെ മുന്നിൽ മുട്ട് കുത്തികൊണ്ട് പറഞ്ഞു.. അവളെ സമാധാനിപ്പിച്ചു…
“”””ആഞ്ഞോ…? “”””
കല്യാണി വിജയിനെ നോക്കി പ്രിയ പറഞ്ഞത് സത്യമാണോ എന്ന് ചോദിച്ചു…
“””അല്ല….….””””
വിജയ് അതെ ഈണത്തിൽ പറഞ്ഞു.
“”””അച്ചേട്ടാ…!””””
വിജയ് പറഞ്ഞത് കേട്ട് പ്രിയ വിജയുടെ ഇടുപ്പിൽ നുള്ളിക്കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി…
വിജയ് അതിന് മറുപടിയെന്നോണം അവളെ നോക്കി ഇളിച്ചു.
“”””വാടാ കല്ലുസേ… നമ്മക്ക് സൂര്യനെ കാണാൻ പോവാ… “””
അവൻ അതും പറഞ്ഞു അവളെയും എുത്തുകൊണ്ട് എഴുന്നേറ്റു….
വിജയ് ഒരു ബ്ലാക്ക് ട്രാക്ക്സും ബ്ലാക്ക് ജാക്കറ്റും ആണ് വേഷം….കൂടാതെ ഒരു ബൂട്ടും ധരിച്ചിട്ടുണ്ട്… പ്രിയ ബ്ലൂ സ്കിന്ഫിറ്റ് ട്രാക്ക്സും റെഡ് ടീഷർട്ടും അതിന് മുകളിൽ ആയി ഒരു ബ്ലാക്ക് ജാക്കറ്റും…
കല്യാണി പ്രിയ ധരിച്ചിരിക്കുന്നതിന്റെ ചെറിയ സൈസ് ആണ് ധരിച്ചിരിക്കുന്നത്…
അങ്ങനെ അവർ പുറത്തേക്ക് ഇറങ്ങി….മലമുകളിൽ നിന്നും സൂര്യൻ
