പ്രിയ കല്യാണിയെ നോക്കി കണ്ണുരുട്ടി പറഞ്ഞു… പക്ഷെ എവിടുന്ന്
..പ്രിയ പറഞ്ഞതിന് പുല്ല് വില കൊടുത്ത പ്രവർത്തി ആയിരുന്നു പെണ്ണിന്റെ അടുത്തത്…
“””അച്ഛേ… ണിക്ക്… ഇല്ലേ ഞാങ്കച്ചും….”””
കല്യാണി അവന്റെ ചെവിയിൽ പിടിച്ചു വലിച്ചുകൊണ്ട് അവനെ കടിക്കും എന്ന ഭീഷണി മുഴക്കി…
“””ദേ… പെണ്ണെ നെനക്കെന്റേന്ന് കിട്ടോട്ടോ….ഇങ്ങോട്ടുവാ മര്യാദക്ക്….””””
പ്രിയ ഇടുപ്പിൽ കൈ കുതികൊണ്ട് അവളുടെ അൽപ്പം ദേഷ്യത്തിൽ പറഞ്ഞു….
“””ഇയ്യാ….അച്ഛാ പഞ്ഞതാ… ന്നെ കൊന്തോവാന്ന്… “”””
കല്യാണി വീണ്ടും വാശിയോട് പറഞ്ഞു..
“””ഒന്ന് പോടീ പെണ്ണെ… ഞാൻ പറഞ്ഞട്ടൊന്നും ഇല്ല….””””
വിജയ് അവളെ പിടിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു പറഞ്ഞു…
അത് കേട്ടതും കല്യാണിയുടെ മുഖം വാടി….
