“””എന്റച്ചേട്ടാ….അച്ചൂസ്വരാച്ഛനാവാമ്പോവ… “”””
പ്രിയ ഉച്ചത്തിൽ പറഞ്ഞു….വിജയിനെ കെട്ടിപിടിച്ചു…
“””സത്യോണോ.. വാവച്ചി… “”””
വിജയ് അത് ഒന്ന് വിശ്വസിക്കാനാവാത്ത പോലെ ചോയ്ച്ചു,..,. അങ്ങനെ ചോദിച്ചുവെങ്കിലും അവന്റെ ഉള്ളിൽ അപ്പോൾ തന്നെ ഒരാഗ്രഹം മൊട്ടിട്ടിരുന്നു.,.,., അവൻ ശ്വാസം വലിച്ചു വിട്ടു കൊണ്ട് പ്രിയയുടെ മറുപടിക്കായി കാത്തു.,.,.
വിജയുടെ വെപ്രാളവും ആകാംക്ഷയും ഒക്കെ കണ്ടപ്പോൾ തന്നെ പ്രിയയുടെ ഉള്ളം നിറഞ്ഞു.,., അവൾ ഒരു ചെറു പുഞ്ചിരിയോടെയും എന്നാൽ നിറകണ്ണുകളോടെയും പറഞ്ഞു.,.,.
“”””അതേടാ അച്ചൂസേ… നമ്മളാച്ഛനുമ്മമയും ആവാൻ പോവാ… “”””
പ്രിയ പറഞ്ഞു നിർത്തിയതും അവൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി…വിജയുടെ അവസ്ഥയും മറിച്ചല്ല… അവന്റെ മിഴികളും സന്തോഷത്താൽ നിറഞ്ഞൊഴുകുന്നുണ്ട്….
വിജയ് പ്രിയയുടെ മുഖം കൈകുബിളിൽ കോരിയെടുത്ത് അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി. നിറഞ്ഞൊഴുകുന്ന അവളുടെ മിഴികൾ വിജയ് തന്റെ ചുണ്ടിണികളാൽ ഒപ്പി.വിജയ് ഒന്ന് അടങ്ങിയപ്പോൾ പ്രിയ വിജയുടെ മുഖം മുഴുവൻ അവളുടെ അധരങ്ങളാൽ അമർത്തി മുദ്രവെച്ചു….ഒടുവിൽ അവളുടെ അധരങ്ങൾ അവന്റെ ചുണ്ടിണകളെ പൂട്ടികൊണ്ട് വിശ്രമിച്ചു….ഇരുവരും ആവേശത്തോടെ ചുണ്ടിണകൾ പരസ്പരം ചപ്പി കുടിച്ചു… നാവുകൾ തമ്മിൽ കോർത്തിണക്കി അവർ ആ ചുംബനത്തിന്റെ ലഹരി വർദ്ധിപ്പിച്ചു….ഒടുവിൽ ഇരുവരും ശ്വാസം കിട്ടാതെ അടർന്നുമറി കിതച്ചു…
“””അപ്പൊ ഇതായിരുന്നു എല്ലാവരും എന്റെയടുത്തു നിന്നും മറച്ചു പിടിച്ച സസ്പെൻസ്… “”””
