Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 2

ഇപ്പോഴെങ്ങും വീടെത്തരുതേ എന്നാശിച്ചു പോയി ഞാൻ…. ദൂരക്കൂടുതൽ ആയിരുന്നെങ്കിൽ കൂടി ആ വഴിക്കൂടി വന്നാൽ മതിയായിരുന്നു… എന്റെ മനസ്സ് പറഞ്ഞു.
“എവിടെയാ തിരക്കിട്ട്.” എനിക്ക് ഇത്രയും വേഗം നടക്കാൻ വയ്യ…. അവൾ പറഞ്ഞു. ഞാനും നടപ്പ് പരമാവതി സാവകാശമാക്കി.
വീട്ടിനടുത്തേക്ക് എത്താൻ ഇനി ഹ്രസ്സ്വമായ ഒരു ഇടവഴിമാത്രമേയുള്ളൂ… ഒന്നും മിണ്ടാതെ നടന്ന നമ്മൾ ഇടവഴിയിലേക്ക് പ്രവേശിച്ചപ്പോൾ, എന്നെ ഒന്നുകൂടി ബലമായി അണച്ച്, കെട്ടിപിടിച്ചവൾ എന്റെ ശരീരത്തോട് ചാഞ്ഞൊട്ടി നടന്നു.
എന്ത് പറ്റി ചേച്ചി…. പേടിച്ചോ…. ?
അവളുടെ കയ്യിലിരുന്ന ടോർച്ച് അവൾ കെടുത്തി..
മച്.. എയ്.. ഒന്നുല്ല്യ… വെറുതെ… പിന്നെ ഇങ്ങനെയൊക്കെ… വല്ലപ്പോഴുമല്ലേ നടക്കാൻ പറ്റുകയുള്ളു…
ങേ.. ? അതെന്താ ?
എയ്… ഒന്നുല്ല്യ.. വെറുതെ ഒരുരസം….., ഒരു നല്ല സുഖം അത്ര തന്നെ….
അത് കേട്ടപ്പോൾ ഞാൻ അവളെ കൂടുതൽ അണച്ച് പിടിച്ചു നടന്നു….. ഒത്തിരി സുരക്ഷയോ, സംരക്ഷണമോ അവൾ ആഗ്രഹിച്ചതിൽ തെറ്റ് പറയാനോക്കുമോ….. എന്റെ ആത്മഗതം. അവൾ നിശബ്ദം നടന്നു…. ആ ഇരുട്ടിലും അവളുടെ മുഖത്തെ ഭാവ മാറ്റം ഞാൻ കണ്ടറിഞ്ഞു…. ഞാൻ എന്റെ കൈ അവളുടെ പുറകിൽ നിന്നും പിൻവലിച്ചു.
ഇനി ബാംഗ്ലൂർക്ക് പോയാൽ ചേച്ചി അവിടെ വീട്ടിൽ ഒറ്റക്കായിരിക്കും അല്ലേ ?…വല്ലാത്ത ബോറിങ് ആയിരിക്കും അല്ലേ… എനിക്കു ചേച്ചിയെ വല്ലാതെ മിസ്സ്‌ ചെയ്യും….
അത് നീ വെറുതെ പറയ്യല്ലേ മോനെ “അതൂ.” !!
ഞാൻ നിശബ്ദനായി.
അതുകൊണ്ട്… എനിക്ക് പ്രത്യേകിച്ച് ഒന്നും ഫീൽ ചെയ്യുന്നില്ല. കാരണം എവിടെയും ഞാൻ ഒറ്റയ്ക്ക് തന്നെയല്ലേ..? ഞാൻ ഒറ്റപ്പെടുന്നത് ഇത് ആദ്യമായിട്ടല്ലല്ലോ.? എല്ലായിടത്തും ഞാൻ ഒറ്റക്കല്ലേ.? അത് എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ… അത് എന്റെ ജന്മം നക്ഷത്രഫലമാ..
ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാണോ…?
ഹും.. അതിനു നീ എവിടെ…? എന്റെ കല്യാണം കഴിഞ്ഞു നാളിതുവരെ എനിക്ക് നീ എത്ര തവണ ഫോൺ ചെയ്തു,? പറ… കേക്കട്ടെ.?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025