Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

ഹിബ : കാമ പുരാണം തുടക്കം….
കാലത്ത് എണീറ്റതെ ഒള്ളു. അടുക്കളയിൽ ഹിയുടെയും ദീപ്തിയുടെയും ശബ്ദം കേൾക്കാം… ദീപ്തി ഇപ്പോൾ വീട്ടിലെ ഒരാളെ പോലെ ആണ്. പഴയ ആ വയ്ക്ലഭ്യം ഒന്നും തന്നെ ഇല്ല. പണ്ട് ആയിരുന്നു എങ്കിൽ അവൾ എന്നോടു കൂടുതൽ സംസാരിക്കാറില്ല. പക്ഷെ എപ്പോഴും ദൂരെ നിന്നു നോക്കുക പതിയാവിയിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ ആദ്യമായി ഇവിടെ വന്ന ദിവസം ദീപ്തി എന്നെ തന്നെ കുറെ സമയം നോക്കി നിന്നു. എന്നെടെന്തോ മുൻ പരിചയം ഉള്ളത് പോൽ, അല്ലങ്കിൽ മുജ്ജന്മത്തിലെന്തോ ഒരു ബന്ധം ഉള്ളത് പോൽ. പക്ഷെ സംസാരം, അത് മാത്രം വളരെ കുറച്ചു.

ആദ്യത്തെ ഒന്നര വർഷം ഇങ്ങനെ തന്നെ ആയിരുന്നു. പിന്നീട് ദീപ്തി ഹിബയുമായി കൂടുതൽ അടുത്തു. അതോടെ എന്നോടും സംസാരിക്കാനൊക്കെ തുടങ്ങി. എന്നാലും ചില സമയത്ത് അവളുടെ ആ നോട്ടം അത് അങ്ങനെ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ദീപ്തി ഞങ്ങളുടെ വീട്ടിലെ ഒരു അംഗം പോലെ ആണ്. ഞാൻ എണീക്കുമ്പോൾ അവൾ വീട്ടിൽ ഉണ്ടാകും. ഞാൻ രാത്രി വരുമ്പോഴും കാണാം…. മിതമായി മാത്രമേ ഇപ്പോഴും സംസാരിക്കു എന്നാലും ഒരു അടുപ്പമുള്ളത് പോലുള്ള സംസാരം ആണ്.

എണീറ്റു നേരെ ബാത്‌റൂമിൽ പോയി കലാപരിപാടികൾ എല്ലാം ചെയ്തു പുറത്തിറങ്ങി. അപ്പോഴേക്കും ഹിബ വന്നു….

ഹിബ : അള്ളോ, ഇങ്ങള് എപ്പളാ എണീറ്റത്…. ഞാൻ ചായ എടുത്തിട്ട് വരാ.. ഇങ്ങള് ഇരിക്കിൻ….

ഞാൻ യൂണിഫോം മാറ്റി ടേബിളിൽ ഇരുന്നു ഹിബ എനിക്ക് വിളമ്പി ഞാൻ ദീപ്തിയെയും വിളിച്ചു. ഇപ്പോൾ ഇതാണ് പതിവ് ഞങ്ങൾ മൂന്നു പേരും കൂടി ഇരുന്ന് കഴിച്ചു. ഇറങ്ങാൻ സമയം ഹിബ മുറിക്കകത്തു നിന്നും എന്നെ വിളിച്ചു. ഞാൻ ചെന്നതും കുരിപ്പ് എന്നെ പൂണ്ടടക്കം പിടിച്ചു… എന്റെ പിൻ കഴുത്തിൽ ചുണ്ടമർത്തി ചുംബിച്ചു. റൂമിനു പുറത്ത് ദീപ്തി നില്കുന്നുണ്ട്. എനിക്ക് പക്ഷെ അവളെ കാണാൻ കഴിയില്ല…

തൊട്ടടുത്ത നിമിഷം ഹിബ എന്റെ കഴുത്തിൽ കടിച്ചു…. കിളി പാറിപ്പോയി. വിടാൻ പറഞ്ഞിട്ടും കുരിപ്പ് വിടുന്നില്ല…. അവസാനം ഒരു വഴിക്കു എങ്ങനെ യോ വിട്ടു… വേദന കൊണ്ട് പുളഞ്ഞു നിൽക്കുന്ന എന്നെ നോക്കി ചിരിക്കുന്നു.. ചിരിയർന്നൊക്കെ പറഞ്ഞാൽ എന്റമ്മോ… ഒരു മാതാരി മനുഷ്യനെ കൊത്തിവലിക്കുന്ന ചിരി …..

ഹിബ : ഇന്നലെ നോക്കിയപ്പോ ഇങ്ങളെ മേത്ത് ഞാൻ കടിച ഒരു പാട് പോലും ഇല്ല… അത് പറ്റൂല്ലലോ…. ഒരെണ്ണം എങ്കിലും വേണ്ടേ. ബാക്കി വന്നിട്ട് രാത്രി…

എന്റെ പൊന്നെ…. ഈ ജാതി സൈക്കോ ആണല്ലോ ഞാൻ കെട്ടിയത്. പക്ഷെ അതിനൊരു ഫീൽ ഉണ്ട് ട്ടോ……

ഹിബ : ഇങ്ങള് ഇന്ന് എപ്പളാ വരാ….?

ഞാൻ : എന്തെ? പെണ്ണെ??? വലതും കൊണ്ടു വരണോ?

ഹിബ : ഏയ്‌ വേണ്ട…. ഇക്കൊരു കാര്യം പറയാനിണ്ട്…. ഫുൾ ഫ്രീ ആയി ഇരിക്കുമ്പോഴേ പറയാൻ പറ്റു….

ഞാൻ : അതെന്താ കുരിപ്പേ അങ്ങനെ ഒരു കാര്യം..????

ഹിബ : അതൊക്കെ ഇണ്ട്…. ഇങ്ങള് എപ്പളാ വരാ പറയിൻ….

ഞാൻ : നോക്കട്ടെ.., ഇന്ന് ഇത്തിരി പണിയുണ്ട്. ഒരു 7 അല്ലെങ്കിലും 8 അപ്പോഴേക്കും എത്താം….

ഹിബ : ഓക്കേ…. അപ്പോൾ ഞാൻ വന്നിട്ട് പറയാ….

ഇതിപ്പോ എന്താ ഇനിയും ഇവൾക്ക് പറയാനുള്ളത്…. കുരിപ്പ്…. ഇനി ഇപ്പോൾ മനുഷ്യന് മനസ്സമാധാനം ഉണ്ടാവൂല. സാരമില്ല. റോണി വിളിച്ചു പറഞ്ഞ ഡീറ്റെയിൽസ് അന്വേഷിക്കണം. അതിൽ ഒരു ഉറപ്പ് വരുത്തണം. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. അത് കഴിഞ്ഞിട്ട് ബാക്കി എല്ലാം… ഞാൻ സ്റ്റേഷനിലേക്ക് പാഞ്ഞു….

+++++++++

അനു : കാമ പുരാണം. തുടക്കം

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025